Kerala Lottery Sthree Sakthi SS-159 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-159 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SH 871124 (തൃശൂർ) എന്ന നമ്പരിനാണ്. രണ്ടാം സമ്മാനം SD 790879 (കണ്ണൂർ) നമ്പർ ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Kerala Lottery Sthree Sakthi SS-159 Result, ie malayalam

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Akshaya Lottery AK-397 Result Today: അക്ഷയ AK-397 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-514 ഭാഗ്യക്കുറിയുടെ ഫലം തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം WG 123520 (കണ്ണൂർ) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം WG 709632 (കൊല്ലം) ടിക്കറ്റിനാണ്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

Read More: Win Win W-514 Lottery Result: വിൻ വിൻ W-514 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം കണ്ണൂരിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-393 ലോട്ടറിയുടെ ഫലം ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. RK 170444 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് RH 595055 എന്ന ടിക്കറ്റ് നമ്പറിനാണ്. പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.

Read More: Pournami Lottery RN-393 Result: പൗര്‍ണമി RN-393 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 397 ലോട്ടറിയുടെ ഫലം ശനിയാഴ്ച (മേയ് 25) ന് പ്രഖ്യാപിച്ചിരുന്നു. KT 449014 (എറണാകുളം) എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം KP 689994 എന്ന നമ്പരിനും ലഭിച്ചു. കാരുണ്യ KR 397 ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

Read More: Kerala Karunya Lottery KR 397 Results Today: കാരുണ്യ KR 397 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം എറണാകുളം ജില്ലയിൽ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് മേയ് 23ന് നടന്നിരുന്നു. എറണാകുളം ജില്ലയിലാണ് (ടിക്കറ്റ് നമ്പർ UB 532395) ഒന്നാം സമ്മാനം. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം.

Read More: Kerala Lottery Vishu Bumber 2019: മക്കൾ നൽകിയ പണം കൊണ്ട് ലോട്ടറിയെടുത്തു; വിഷു ബംപർ നേടിയ ചെല്ലപ്പ പറയുന്നു

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.