Kerala Lottery Sthree Sakthi SS-147 Result Today: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി എസ്എസ്-147 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SH 510617 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം നേടിയ ടിക്കറ്റിന്റെ നമ്പർ SJ 558130. സമ്മാനാർഹർ ടിക്കറ്റ് നമ്പറുകൾ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഫലവുമായി ഒത്തുനോക്കേണ്ടതാണ്.

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് മാർച്ച് 21ന് നടക്കും. ഭാഗ്യക്കുറി വകുപ്പ് ക്രിസ്മസ് ബംപറിന് ശേഷം പുറത്തിറക്കിയിരിക്കുന്ന ബംപർ ലോട്ടറിയാണ് സമ്മർ ബംപർ BR 66.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ