തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കേരള അക്ഷയ AK-371 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ടിക്കറ്റ് നമ്പർ AG 473415ന് ലഭിച്ചു. രണ്ടാം സമ്മാനം ടിക്കറ്റ് നമ്പർ AD 645566ന് ലഭിച്ചു.

Kerala Akshaya Lottery AK-371 Results Today:
ഫലത്തിന്റെ പൂർണ്ണ വിവരം നാല് മണിയോടെ iemalayalam.comൽ അറിയാം . 30 രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ വില.

വിശദവിവരങ്ങൾ അറിയാൻ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക

അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 60 ലക്ഷം രൂപ, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ. സമാശ്വാസ സമ്മാനം 8000 രൂപയുമാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ,സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

നവരാത്രി സ്‌പെഷ്യല്‍ ബംബര്‍ ടിക്കറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതലാണ് ഇവയുടെ വില്‍പന തുടങ്ങിയത്. നാലു കോടി രൂപയാണ് പൂജ ബംബറിന്റെ ഒന്നാം സമ്മാനം. 150 രൂപയാണ് ടിക്കറ്റ് വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.