scorecardresearch

Kerala Lottery Result, LIVE Kerala Lottery Result Monsoon Bumper 2022 BR 86: മൺസൂൺ ബംപറിന്റെ നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം എറണാകുളത്ത് വിറ്റ ടിക്കറ്റിന്

Kerala Lottery Result Monsoon Bumper 2022 BR 86: 30 ലക്ഷം മണ്‍സൂണ്‍ ബംപർ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇതില്‍ ഇരുപത്തി നാലര ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയിരുന്നു

monsoon bumper

Kerala Lottery Monsoon Bumper 2022 Result, Lottery Result 2022 live Update, check full list of winning numbers: കേരള ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംപർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 10 കോടിയാണ് മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

ഒന്നും രണ്ടും സമ്മാനങ്ങൾക്ക് പുറമെ മൂന്നാം സമ്മാനമായി 12 പേർക്ക് അഞ്ച് ലക്ഷം വീതവും നാലാം സമ്മാനമായി ഒരു ലക്ഷം രൂപയും നൽകും. ഒന്നും രണ്ടും സമ്മാനങ്ങൾക്കു പുറമേ ആകർഷകമായ നിരവധി മറ്റു സമ്മാനങ്ങളുമുണ്ട്.. 250 രൂപയായിരുന്നു ടിക്കറ്റ് വില.

എറണാകുളത്ത് വിറ്റ MA 235610 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി ലഭിച്ചത്. MG 456064 എന്ന രണ്ടാം സമ്മാനത്തിനും അർഹമായി. MA 372281 MB 459462 MC 442856 MD 234387 ME 487449 MG 469415 MA 374928 MB 310072 MC 480022 MD 485585 ME 246216 MG 373685 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.

MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ഇത്തവണ ടിക്കറ്റ് പുറത്തിറക്കിയിരുന്നത്. 30 ലക്ഷം മണ്‍സൂണ്‍ ബംപർ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇതില്‍ ഇരുപത്തി നാലര ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയി.

5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേയാണ് മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകൾ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery result live kerala lottery result monsoon bumper 2022 br 86