Kerala Lottery Sthree Sakthi SS-353 Result, Lottery Result 2023 , check full list of winning numbers: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-353 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പയ്യന്നൂരിൽ വിറ്റ SF 741556 എന്ന ടിക്കറ്റ് നമ്പരിനു ഒന്നാം സമ്മാനം ലഭിച്ചു. കായംകുളത്ത് വിറ്റ SD 538407 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തുനോക്കേണ്ടതാണ്.



ടിക്കറ്റ് വില 40 രൂപയുള്ള സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.
5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കുന്ന സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.