/indian-express-malayalam/media/media_files/uploads/2023/09/kerala-lottery-result-br-93-keralalotteries-com-attention-buyers-of-the-shared-onam-bumper-here-is-how-the-prize-money-will-be-distributed-903539.jpeg)
Kerala Lottery Onam Bumper
Kerala Lottery Result keralalotteries.com: കഴിഞ്ഞ വർഷത്തേക്കാൾ 60 കോടി രൂപയുടെ അധിക സമ്മാനവുമായി എത്തിയ ഓണം ബംപർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. സെപ്റ്റംബർ 20 നാണ് ഓണം ബംപർ നറുക്കെടുപ്പ്. ഓണം ബംപർ ഷെയർ ഇട്ട് വാങ്ങുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഷെയർ ഇട്ട് ലോട്ടറി വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാന്‍ ലോട്ടറി വകുപ്പിന് അധികാരമില്ലെന്നതാണ്. ലോട്ടറി തുക ഒരിക്കലും ലോട്ടറി വകുപ്പ് വീതിച്ച് നൽകില്ല. അതായത്, അഞ്ച് പേർ ചേർന്നാണ് ടിക്കറ്റെടുത്തതെങ്കിൽ അവരഞ്ചു പേർക്കുമായി സമ്മാന തുക വീതിച്ചു നൽകില്ല. ഈ അഞ്ച് പേരിൽ ഒരാളുടെ അക്കൗണ്ടിലേക്കായിരിക്കും സമ്മാന തുക എത്തുക.
ഷെയർ ഇട്ട് ലോട്ടറി വാങ്ങുന്നവർ ആരുടെ അക്കൗണ്ടിലേക്കാണോ സമ്മാനത്തുക എത്തേണ്ടത് അയാളെ ചുമതലപ്പെടുത്തുക. ഈ വ്യക്തിയുടെ വിവരങ്ങൾ മാത്രം ലോട്ടറി വകുപ്പിന് നൽകിയാൽ മതി. എത്ര ആളുകളാണ് ഷെയറിട്ടത് അവരുടെ എല്ലാവരുടെയും പേരുകളില്‍ ഒരു സംയുക്ത ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്തിയാലും മതിയാകും. ഈ സാഹചര്യത്തിൽ ബാങ്ക് അക്കൗണ്ടില്‍ പേര് ചേര്‍ത്ത എല്ലാവരുടേയും വിശദാംശങ്ങൾ ലോട്ടറി വകുപ്പിനെ അറിയിക്കണം.
'ഏതെങ്കിലും സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ പേർ അവകാശവാദമുന്നയിച്ച് എത്തിയാൽ മാത്രം, ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കണം,' ലോട്ടറി വകുപ്പ് പി ആർ ഒ ബി.ടി.അനിൽ കുമാര്‍ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
ഇത്തവണ ഓണം ബംപർ ഭാഗ്യവാന് ഒന്നാം സമ്മാനമായി 25 കോടി അടിച്ചാലും ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ച് കയ്യിൽ കിട്ടുക 15.75 കോടിയായിരിക്കും. ഒന്നാം സമ്മാനം വിറ്റ ഏജന്റിനു രണ്ടര കോടിയാണ് കമ്മിഷനായി കിട്ടുക. വിൽക്കുന്ന ഓരോ ടിക്കറ്റിനും 96 രൂപയാണ് ഏജന്റിന് വിൽപ്പന കമ്മിഷനായി കിട്ടുക.
ഇത്തവണ ഓണം ബംപറിനുള്ള രണ്ടാം സമ്മാനം ഒരു കോടി രൂപ 20 പേർക്കും മൂന്നാം സമ്മാനം 20 പേർക്ക് 50 ലക്ഷം രൂപ വീതവും നൽകാനാണ് ശുപാർശ. സമാശ്വാസ സമ്മാനമായി 9 പേർക്ക് അഞ്ച് ലക്ഷം വീതം ലഭിക്കും. ഇത്തവണ ആകെ സമ്മാനത്തുക 72 കോടിയിൽ നിന്നും 125 കോടിയായി ഉയർത്തിയിട്ടുണ്ട്. ഒന്നാം സമ്മാനമായ 25 കോടി മുതൽ 500 രൂപവരെയുള്ള ഒമ്പത് സമ്മാനങ്ങളും പിന്നെ സമാശ്വാസ സമ്മാനവും ചേർത്ത് 5,34,670 പേർക്ക് സമ്മാനം ലഭിക്കും.
ഈ വർഷം 90 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിക്കുകയെന്നാണ് ഗസറ്റ് വിജ്ഞാപന പ്രകാരം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം ടിക്കറ്റ് നിരക്ക് മുൻ വർഷത്തേക്കാൾ 200 ഉയർത്തി 500 ആക്കിയിരുന്നു. എന്നിട്ടും അടിച്ച ടിക്കറ്റ് തീർന്നതിനെ തുടർന്ന് വീണ്ടും ടിക്കറ്റ് അടിക്കേണ്ടി വന്നു. അടിച്ച ഓണം ബമ്പർ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റഴിഞ്ഞിരുന്നു.
കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും 500 രൂപയാണ് ടിക്കറ്റ് വില. സമ്മാനത്തുകയും കഴിഞ്ഞ വർഷത്തേത്ത് തന്നെയാണ്.
ഇത്തവണ പത്ത് സീരിസുകളിലായാണ് 90 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചിട്ടുള്ളത്. TA, TB, TC, TD, TE,TG, TH, TJ, TK, TL എന്നിങ്ങനെയുള്ള സീരിസുകളാണ് തിരുവോണം ബമ്പർ പുറത്തിറക്കിയിട്ടുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.