കേരളാ ലോട്ടറി ഇന്ന് വിശ്വാസ്യത കൊണ്ടും സമ്മാനത്തുക കൊണ്ടും വലിയ തരംഗം തന്നെ സൃഷ്ടിച്ചിട്ടുള്ള ഒരു ഭാഗ്യക്കുറിയാണ്. സംസ്ഥാന സർക്കാർ നേരിട്ട് നടത്തുന്ന ഈ ഭാഗ്യക്കുറി നിലവിൽ കേരളത്തിൽ മാത്രമേ വിൽക്കാൻ പാടുള്ളൂ. എന്നാൽ, കേരളത്തിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്ന ഭാഗ്യന്വേഷികൾ ഇവിടെ നിന്നും ടിക്കറ്റ് എടുക്കാറുണ്ട്. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന പ്രവാസികളായ മലയാളികൾ അവർ നാട്ടിലെത്തുമ്പോഴും അവരുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരെ കൊണ്ടും ടിക്കറ്റ് എടുപ്പിക്കാറുണ്ട്.
പുറത്തു നിന്നും വരുന്ന ഭാഗ്യാന്വേഷികൾ മാത്രമല്ല, പലപ്പോഴും ടിക്കറ്റുമായി സമീപിക്കുന്നവരോട് അനുതാപം തോന്നി ടിക്കറ്റ് എടുക്കുന്നവരും ധാരാളമുണ്ട്. ഇവരിൽ പലർക്കും ടിക്കറ്റിൽ നിന്നും ഭാഗ്യം കനിയാനുള്ള സാധ്യതയും കുറവല്ല. കേരള ലോട്ടറി ഏറ്റവും അവസാനം പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റിയുടെ ആദ്യ സമ്മാനം അടിച്ചത് അയൽ സംസ്ഥാനത്തുള്ളവർക്കായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നവർ എടുത്ത ടിക്കറ്റിനായിരുന്നു അന്ന് ഒന്നാം സമ്മാനം അടിച്ചത്. ഇങ്ങനെ കേരളത്തിന് പുറത്തുനിന്നുള്ളവർക്ക് സമ്മാനം അടിച്ചാൽ അവർ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. അവർ ഹാജരാക്കേണ്ട രേഖകൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞിരിക്കണം അതേക്കുറിച്ച് വായിക്കാം.
സമ്മാനം ലഭിച്ച വ്യക്തി കേരളത്തിന് പുറത്തുളള ആളാണെങ്കിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ സമ്മാനാർഹമായ ടിക്കറ്റ് സമ്മാനം നേടിയ വ്യക്തി നേരിട്ട് / പോസ്റ്റൽ അഥവാ മാർഗം ഹാജരാക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ
- നറുക്കെടുപ്പ് ദിവസം മുതൽ 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കേണ്ടതാണ്. ( എന്തെങ്കിലും കാരണത്താൽ ഈ കാലയലളവിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ, ടിക്കറ്റ് സമർപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണത്തോടുകൂടി സമർപ്പിക്കുക.)
- സമ്മാനാർഹമായ ടിക്കറ്റിന് പുറകിൽ സമ്മാനം ലഭിച്ച വ്യക്തിയുടെ പേരും മേൽവിലാസവും പിൻകോഡും, (ആധാർ കാർഡിൽ അല്ലെങ്കിൽ മറ്റ് അംഗീകൃത ഐഡി കാർഡുകളിൽ ( ഡ്രൈവിങ് ലൈസൻസ് , പാസ് പോർട്ട്, ഇലക്ഷൻ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവയിൽ ചേർത്തിരിക്കുന്നതുപോലെ ) ഒപ്പും രേഖപ്പെടുത്തി സമർപ്പിക്കണം.
- പേരും പൂർണമായ മേൽവിലാസവും പിൻകോഡും ആധാർ കാർഡിൽ അല്ലെങ്കിൽ മറ്റ് അംഗീകൃത ഐഡി കാർഡുകളിൽ ( ഡ്രൈവിങ് ലൈസൻസ് , പാസ് പോർട്ട്, ഇലക്ഷൻ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവയിൽ ചേർത്തിരിക്കുന്നതുപോലെ ചേർത്തിരിക്കുന്നതുപോലെ) ഒപ്പും ടിക്കറ്റിന്റെ പുറകിൽ രേഖപ്പെടുത്തിയതിനു ശേഷം ഫോട്ടോകോപ്പി നോട്ടറി ഒപ്പിട്ട്, നോട്ടറിയുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.
- ഭാഗ്യക്കുറി (ലോട്ടറി) സബ് ഓഫീസ് / ജില്ലാ ഭാഗ്യക്കുറി ഓഫീസ് / ഭാഗ്യക്കുറി ഡയറക്ടറേറ്റ് / http:// statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന ആപ്ലിക്കേഷൻ ( അപേക്ഷ) ഫോം പൂരിപ്പിച്ച് സമ്മാനാർഹന്റെ രണ്ട് ഫൊട്ടോകള്‍ ഒട്ടിച്ച്,ഫൊട്ടോയില്‍നോട്ടറി ഓഫീസര്‍ ഒപ്പിട്ട്, നോട്ടറിയുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.
- സമ്മാനതുക കൈപ്പറ്റിയ രസീത് പൂരിപ്പിച്ച് സമ്മാനം നേടിയ വ്യക്തിയുടെ ഒപ്പ് ഒരു രൂപ വിലയുള്ള റവന്യൂ സ്റ്റാമ്പില്‍ പതിപ്പിച്ച് പൂര്‍ണ മേല്‍വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയതിനോടൊപ്പം നോട്ടറി ഒപ്പിട്ട്, നോട്ടറി ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക. (ഭാഗ്യക്കുറി സബ് ഓഫീസ് / ജില്ലാ ഭാഗ്യക്കുറി ഓഫീസ് / ഭാഗ്യക്കുറി ഡയറക്ടറേറ്റ് / http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റിൽ രസീത് ലഭ്യമാണ്)
- സമ്മാനം നേടിയ വ്യക്തിയുടെ പാന്‍ കാർഡിന്റെ ഇരുപുറവും ഫോട്ടോകോപ്പിയെടുത്ത് നോട്ടറി ഓഫീസര്‍ ഒപ്പിട്ട്, നോട്ടറിയുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക. പാൻകാർഡ് ലഭ്യമല്ലാത്തവർ ടിക്കറ്റ് സമയപരിധിക്കുളിൽ ആവശ്യമായ രേഖകൾ സഹിതം വകുപ്പിൽ ഹാജരാക്കേണ്ടതാണ്. പാൻ കാർഡ് ഹാജരാക്കുന്ന മുറയ്ക്ക് തുക അനുവദിക്കുന്നതാണ്.
- സമ്മാനം നേടിയ വ്യക്തിയുടെ ആധാര്‍ കാർഡിന്റെ ഇരുപുറവും ഫോട്ടോകോപ്പിയെടുത്ത് നോട്ടറി ഒപ്പിട്ട്, നോട്ടറിയുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.
- സമ്മാനം നേടിയ വ്യക്തിയുടെ അക്കൗണ്ട് നമ്പർ, ബാങ്ക്, IFSC കോഡ്, ബ്രാഞ്ചിന്റെ പേര് എന്നിവ അറിയുന്നതിനായി സമ്മാനാർഹന്റെ പേരിലുള്ള സിംഗിൾ അക്കൗണ്ട് ബാങ്ക് പാസ് ബുക്കിൽ അക്കൗണ്ട് നമ്പർ , രേഖപ്പെടുത്തിയിരിക്കുന്ന പേജിന്റെ ഫോട്ടോകോപ്പി നോട്ടറി ഒപ്പിട്ട്, നോട്ടറി ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.(ജൻധൻ അക്കൗണ്ടുകൾ,സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നിവ സ്വീകരിക്കുന്നതല്ല.)
- സമ്മാനം നേടിയ വ്യക്തി കേരളത്തിൽ വരാനുണ്ടായ കാരണവും ടിക്കറ്റ് എടുക്കുവാനുണ്ടായ സാഹചര്യവും കാണിച്ചുകൊണ്ടുള്ള കത്ത് / കേരള സർക്കാർ നൽകിയിട്ടുള്ള ഏതെങ്കിലും ഐഡി കാർഡിന്റെ കോപ്പി സ്വയം സാക്ഷ്യപെടുത്തിയതോ സമർപ്പിക്കേണ്ടതുണ്ട്.
സമ്മാനം നേടിയ വ്യക്തി കേരള സംസ്ഥാനത്തിന് പുറത്തുളള ആളാണെങ്കിൽ ഒരു ലക്ഷം രൂപക്ക് മുകളിൽ സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് മുഖാന്തരം ഹാജരാക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ
- നറുക്കെടുപ്പ് ദിവസം മുതൽ ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കേണ്ടതാണ്. (എന്നാൽ ഈ ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ, ടിക്കറ്റ് സമർപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണത്തോടുകൂടി സമർപ്പിക്കുക.)
- സമ്മാനാർഹമായ ടിക്കറ്റിന് പുറകിൽ സമ്മാനം നേടിയ വ്യക്തിയുടെ പേരും മേൽവിലാസവും പിൻകോഡും, (ആധാർ കാർഡിൽ അല്ലെങ്കിൽ മറ്റ് അംഗീകൃത ഐഡി കാർഡുകളിൽ (ഡ്രൈവിങ് ലൈസൻസ്, പാസ് പോർട്ട്, ഇലക്ഷൻ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവയിൽ ചേർത്തിരിക്കുന്നതുപോലെ) ഒപ്പും രേഖപ്പെടുത്തി സമർപ്പിക്കുക.
- പേരും പൂർണമായ മേൽവിലാസവും പിൻകോഡും (ആധാർ കാർഡിൽ അല്ലെങ്കിൽ മറ്റ് അംഗീകൃത ഐഡി കാർഡുകളിൽ (ഡ്രൈവിങ് ലൈസൻസ്, പാസ് പോർട്ട്, ഇലക്ഷൻ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവയിൽ ചേർത്തിരിക്കുന്നതുപോലെ) ഒപ്പും ടിക്കറ്റിന്റെ പുറകിൽ രേഖപ്പെടുത്തിയതിനു ശേഷം ഫോട്ടോകോപ്പി നോട്ടറി ഒപ്പിട്ട്, നോട്ടറിയുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറിസീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.
- ലോട്ടറി (ഭാഗ്യക്കുറി) സബ് ഓഫീസ് / ജില്ലാ ലോട്ടറി ഓഫീസ് / ലോട്ടറി ഡയറക്ടറേറ്റ് / http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ ( ആപ്ലിക്കേഷൻ) ഫോം പൂരിപ്പിച്ച് സമ്മാനം നേടിയ വ്യക്തിയുടെ രണ്ട് ഫോട്ടോകള്‍ ഒട്ടിച്ച്,ഫോട്ടോയില്‍ നോട്ടറി ഒപ്പിട്ട്, നോട്ടറിയുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.
- സമ്മാനതുക കൈപ്പറ്റിയ രസീത് പൂരിപ്പിച്ച് സമ്മാനം നേടിയ വ്യക്തിയുടെ ഒപ്പ് ഒരു രൂപ വിലയുള്ള റവന്യൂ സ്റ്റാമ്പില്‍ പതിപ്പിച്ച് സമ്മാനം നേടിയ വ്യക്തിയുടെ പൂര്‍ണ മേല്‍വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയതിനോടൊപ്പം നോട്ടറി ഒപ്പിട്ട്, നോട്ടറിയുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കണം. (ഭാഗ്യക്കുറി സബ് ഓഫീസ് / ജില്ലാ ഭാഗ്യക്കുറി ഓഫീസ് / ലോട്ടറി ഡയറക്ടറേറ്റ് / http://statelottery.kerala.gov.in/index.php/download-formsഎന്ന വെബ്‌സൈറ്റിൽ രസീത് ലഭ്യമാണ്)
- സമ്മാനം നേടിയ വ്യക്തിയുടെ പാന്‍ കാർഡിന്റെ ഇരുപുറവും ഫോട്ടോകോപ്പിയെടുത്ത് നോട്ടറി ഒപ്പിട്ട്, നോട്ടറിയുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കണം. പാൻകാർഡ് ലഭ്യമല്ലാത്തവർ ടിക്കറ്റ് സമയപരിധിക്കുളിൽ ആവശ്യമായ രേഖകൾ സഹിതം വകുപ്പിൽ ഹാജരാക്കേണ്ടതാണ്. പാൻ കാർഡ് ഹാജരാക്കുന്ന മുറയ്ക്ക് തുക അനുവദിക്കുന്നതാണ്.
- സമ്മാനം നേടിയ വ്യക്തിയുടെ ആധാർ കാർഡിൽ അല്ലെങ്കിൽ മറ്റ് അംഗീകൃത ഐഡി കാർഡുകളിൽ ( ഡ്രൈവിങ് ലൈസൻസ് , പാസ് പോർട്ട്, ഇലക്ഷൻ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവയിൽ ചേർത്തിരിക്കുന്നതുപോലെ ഇരുപുറവും ഫോട്ടോകോപ്പിയെടുത്ത് നോട്ടറി ഒപ്പിട്ട്, നോട്ടറിയുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.
- സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ്, ബ്രാഞ്ചിന്റെ പേര് എന്നിവ അറിയുന്നതിനായി സമ്മാനം നേടിയ വ്യക്തിയുടെ പേരിലുള്ള സിംഗിൾ അക്കൗണ്ട് പാസ്സ് ബുക്കിന്റെ അക്കൗണ്ട് നമ്പർ , രേഖപ്പെടുത്തിയിരിക്കുന്ന പേജ് ഫോട്ടോകോപ്പിയെടുത്ത് നോട്ടറി ഒപ്പിട്ട്, നോട്ടറിയുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കണം.(ജൻധൻ അക്കൗണ്ടുകൾ,സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നിവ സ്വീകരിക്കുന്നതല്ല.)
- സമ്മാനം നേടിയ വ്യക്തി കേരളത്തിൽ വരാനുണ്ടായ കാരണവും ടിക്കറ്റ് എടുക്കുവാനുണ്ടായ സാഹചര്യവും കാണിച്ചുകൊണ്ടുള്ള കത്ത് / കേരള സർക്കാർ നൽകിയിട്ടുള്ള ഏതെങ്കിലും ഐ ഡി കാർഡിന്റെ കോപ്പി സ്വയം സാക്ഷ്യപെടുത്തിയതോ സമർപ്പിക്കേണ്ടതുണ്ട്.
- സമ്മാനം നേടിയ വ്യക്തി ടിക്കറ്റ് സമർപ്പിക്കുന്ന ബാങ്കിനെ അധികാരപ്പെടുത്തികൊണ്ടുള്ള “ലറ്റര്‍ ഓഫ് ഓതറൈസേഷന്‍” പേര്, ഒപ്പ്, മേല്‍വിലാസം എന്നിവ രേഖപ്പെടുത്തിയതിൽ നോട്ടറി ഒപ്പിട്ട്, നോട്ടറിയുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.( മാതൃക http://statelottery.kerala.gov.in/index.php/download-formsഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്)
സമ്മാനം നേടിയ വ്യക്തി ടിക്കറ്റ് സമർപ്പിക്കുന്നബാങ്ക്, “റിസീവിംഗ് ബാങ്ക് സര്‍ട്ടിഫിക്കറ്റ്” മാനേജരുടെ പേര്, ഒപ്പ്, ഓഫീസ് സീല്‍ എന്നിവ സഹിതം സമര്‍പ്പിക്കുക.( മാതൃക http://statelottery.kerala.gov.in/index.php/download-formsഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്) - സമ്മാന ടിക്കറ്റ് ഭാഗ്യക്കുറി അഥവാ ലോട്ടറി ഡയറക്ടറേറ്റിൽ ഹാജരാക്കുന്നതിനായി റിസീവിങ് ബാങ്ക് സമീപിക്കുന്ന അവരുടെ തന്നെ തിരുവനന്തപുരം ജില്ലയിലുള്ള ബാങ്ക്, “കളക്റ്റിങ് ബാങ്ക് സര്‍ട്ടിഫിക്കറ്റ്” ബാങ്ക് മാനേജരുടെ പേര്,ഒപ്പ് ,ഓഫീസ് സീല്‍ എന്നിവ സഹിതം സമര്‍പ്പിക്കുക.( മാതൃക http://statelottery.kerala.gov.in/index.php/download-formsഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്)
- റിസീവിങ് ബാങ്കും കളക്റ്റിങ് ബാങ്കും ഒന്ന് തന്നെയാണെങ്കിലും രണ്ട് സർട്ടിഫിക്കറ്റും നൽകേണ്ടതാണ്. സമർപ്പിക്കുന്ന ബാങ്കിന്റെ പേര് തന്നെയാണ് രണ്ടു സർട്ടിഫിക്കറ്റിലും രേഖപ്പെടുത്തേണ്ടത് . ( മാതൃക http://statelottery.kerala.gov.in/index.php/download-formsഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്)