scorecardresearch

Kerala Lottery Pournami RN-412 Result: പൗര്‍ണമി RN-412 ഭാഗ്യക്കുറി, ഒന്നാം സമ്മാനം പത്തനംതിട്ടയിൽ ജില്ലയിൽ വിറ്റ ടിക്കറ്റിന്

Kerala Lottery Pournami RN-412 Result: 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം

kerala lottery,കേരള ലോട്ടറി, ie malayalam, ഐഇ മലയാളം

Kerala Lottery Pournami RN-412 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-412 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഫലം പുറത്തുവന്നത്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒന്നാം സമ്മാനം പത്തനംതിട്ട ജില്ലയിൽ വിറ്റ ടിക്കറ്റിനാണ്. ഒന്നാം സമ്മാനത്തിന് അർഹമായ നമ്പർ: RW 554026. മറ്റ് സമ്മാനങ്ങൾ ഇങ്ങനെ.

പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.

Kerala Lottery Win Win W-533 Result: വിൻ വിൻ W-533 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 416 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്നലെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം KA 268725 (കൊല്ലം) എന്ന ടിക്കറ്റ് നമ്പരിനാണ്. രണ്ടാം സമ്മാനം KD 418446 (പാലക്കാട്) ടിക്കറ്റ് നമ്പരിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Kerala Karunya Lottery KR 416 Result: കാരുണ്യ KR 416 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-141 ലോട്ടറി ഫലം ഒക്ടോബർ 4ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം NX 615217 (തൃശൂർ) നമ്പർ ടിക്കറ്റിനു ലഭിച്ചു. രണ്ടാം സമ്മാനം NS 637548 (കൊല്ലം) നമ്പർ ടിക്കറ്റിനാണ്. നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്.

Kerala Nirmal Lottery NR 141 Result: നിര്‍മ്മല്‍ NR-141 ലോട്ടറി, ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Read More: Kerala Pooja Bumper Lottery 2019: പൂജാ ബംപർ: ഒന്നാം സമ്മാനം അഞ്ചു കോടി; നറുക്കെടുപ്പ് നവംബർ 30 ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ഭാഗ്യക്കുറി പൂജ ബംപറാണ്. കേരള സംസ്ഥാന പൂജാ ബംപർ (BR 70) നവംബർ 30 ന് നറുക്കെടുക്കും. ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery pournami rn 412 result today