Pournami Lottery RN-404 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-404 ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു. സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിവച്ചതെന്നാണ് സൂചന. ഈ മാസം 25-ാം തീയതി വൈകിട്ട് മൂന്നു മണിക്കായിരിക്കും പൗര്‍ണമി RN-404 ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക.

Kerala Lottery Win Win W-525 Result Today: വിൻ വിൻ W-525 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു

പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.

Karunya Lottery KR 408 Result: കാരുണ്യ KR 408 ഭാഗ്യക്കുറി: മഴ ലോട്ടറിയേയും ബാധിച്ചു

കഴിഞ്ഞ വെളളിയാഴ്ചത്തെ (ഓഗസ്റ്റ് 9) നിർമ്മൽ NR-133 ലോട്ടറിയുടെയും ശനിയാഴ്ച നറുക്കെടുപ്പ് നടത്തേണ്ടിയിരുന്ന കാരുണ്യ KR-408 ലോട്ടറിയുടെയും ഫലപ്രഖ്യാപനം മാറ്റിവച്ചിട്ടുണ്ട്. നിർമ്മൽ NR-133 ലോട്ടറി ഫലം 23-ാം തീയതി വെളളിയാഴ്ചയും കാരുണ്യ KR-408 ലോട്ടറി ഫലം 25-ാം തീയതി ശനിയാഴ്ചയുമായിരിക്കും പ്രഖ്യാപിക്കുക.

നറുക്കെടുപ്പ് മാറ്റിവച്ചതിനു പുറമേ ചില ലോട്ടറി ടിക്കറ്റുകൾ റദ്ദാക്കിയിട്ടുമുണ്ട്. 23-ാം തീയതിയിലെ നിർമ്മൽ NIRMAL NR-135, 24-ാം തീയതിയിലെ കാരുണ്യ KR-410, 25-ാം തീയതിയിലെ പൗർണമി RN-406, 26-ാം തീയതിയിലെ വിൻ വിൻ W-527 എന്നീ ലോട്ടറികളാണ് റദ്ദാക്കിയത്.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ലോട്ടറിയാണ് തിരുവോണം ബംപർ. തിരുവോണം ബംപർ ടിക്കറ്റിന്റെ വില 300 രൂപയാണ്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. സെപ്റ്റംബർ 19 ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. 3.30 ഓടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. TA,TB, TC, TD, TE, TG, TH, TJ, TK, TM എന്നിങ്ങനെ 10 സീരീസുകളിലാണ് തിരുവോണം ബംപർ -BR 69 ഭാഗ്യക്കുറി പുറത്തിറക്കിയിട്ടുളളത്.

തിരുവോണം ബംപര്‍ നറുക്കെടുപ്പ് സെപ്റ്റംബർ 19 ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി നൽകുന്നത്. കഴിഞ്ഞ തവണ 10 കോടിയായിരുന്നു തിരുവോണം ബംപറിന്റെ സമ്മാനത്തുക. ടിക്കറ്റുകളുടെ വിൽപനയ്ക്ക് അനുസരിച്ചാണ് ഓരോ വർഷവും സമ്മാനത്തുക വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 45 ലക്ഷം തിരുവോണം ബംപർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 43 ലക്ഷവും വിറ്റഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.