scorecardresearch
Latest News

Kerala Lottery Pooja Bumper (BR-88) Result: ആരാണ് ആ ഭാഗ്യശാലി? പൂജാ ബംപർ നറുക്കെടുപ്പ് നാളെ

Kerala Lottery Pooja Bumper (BR-88) Result: പൂജാ ബംപറിന്റെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും

Kerala Lottery Pooja Bumper (BR-88) Result: ആരാണ് ആ ഭാഗ്യശാലി? പൂജാ ബംപർ നറുക്കെടുപ്പ് നാളെ

Kerala Lottery Pooja Bumper (BR-88) Result: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപർ (BR-88) നറുക്കെടുപ്പ് നാളെ നടക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. പൂജാ ബംപറിന്റെ ഒന്നാം സമ്മാനം 10 കോടിയാണ്. 250 രൂപയാണ് ടിക്കറ്റ് വില.

JA, JB, JD, JC, JE, JG എന്നീ സീരിസുകളിലാണ് പൂജാ ബംപർ ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. പൂജാ ബംപറിന്റെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. നാലാം സമ്മാനം അവസാന അഞ്ചക്കത്തിന് ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഇതിനു പുറമേ മറ്റു നിരവധി സമ്മാനങ്ങളുമുണ്ട്.

പൂജാ ബംപർ നറുക്കെടുപ്പിന്റെ അന്നു തന്നെ ക്രിസ്മസ്-പുതുവത്സര ബംപറും പുറത്തിറക്കും. 16 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും. ടിക്കറ്റ് വില 400 രൂപ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery pooja bumper br 88 draw date and prize structure