Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംപർ ഒന്നാം സമ്മാനമായ 25 കോടി അടിച്ചത് TJ 750605 ടിക്കറ്റ് നമ്പരിന്. തിരുവനന്തപുരത്തെ തങ്കരാജ് ഏജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. ഇന്നലെ വൈകീട്ട് പഴവങ്ങാടിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നും അവസാനം വിറ്റ ടിക്കറ്റാണെന്നും ഏജന്റ് തങ്കരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒന്നാം സമ്മാനം വിറ്റ ഏജന്റായ തങ്കരാജിന് രണ്ടര കോടിയാണ് കമ്മിഷനായി കിട്ടുക. ഈ വർഷം ഒരു ടിക്കറ്റിന് 96 രൂപയാണ് കമ്മിഷനായി കിട്ടുക. കഴിഞ്ഞ വർഷം ഇത് 58 രൂപയായിരുന്നു.
രണ്ടാം സമ്മാനം TG 270912 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. കോട്ടയത്തെ മീനാക്ഷി ലക്കി സെന്ററാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത് ഏജന്റ് മുരുകേശാണ്.
തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് ഓണം ബംപർ നറുക്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ തിരുവോണം ബംപർ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയുമായാണ് എത്തിയത്. 25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകർഷണീയത.