scorecardresearch
Latest News

Onam Bumper 2022: ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ; സ്ഥലം, സമയം

Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ തിരുവോണം ബംപർ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയുമായിട്ടാണ് എത്തിയിട്ടുള്ളത്

Onam Bumper 2022: ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ; സ്ഥലം, സമയം
കേരള ലോട്ടറി തിരുവോണം ബമ്പര്‍ പ്രകാശനം ചെയ്തപ്പോള്‍, ഫയല്‍ ചിത്രം

Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: തിരുവനന്തപുരം: തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ൽ ഫലം പ്രസിദ്ധീകരിക്കും.

Read Here: Onam Bumper 2022: ഓണം ബംപർ; ഒന്നാം സമ്മാനം TJ 750605 ടിക്കറ്റ് നമ്പരിന്

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ തിരുവോണം ബംപർ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയുമായിട്ടാണ് എത്തിയിട്ടുള്ളത്. 25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകർഷണീയത.

10 സീരീസുകളിലാണു (TA, TB, TC, TD, TE, TG, TH, TJ, TK, TL) ടിക്കറ്റുകൾ പുറത്തിറക്കിയത്. ടിക്കറ്റെടുക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം എന്ന നിലയിൽ ആകെ നാല് ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബംപർ ക്രമീകരിച്ചിരിക്കുന്നത്.

സമ്മാന വിവരങ്ങൾ

ഒന്നാം സമ്മാനം- 25 കോടി
രണ്ടാം സമ്മാനം- 5 കോടി
മൂന്നാം സമ്മാനം – 10 കോടി (1 കോടി വീതം 10 പേർക്ക്)
നാലാം സമ്മാനം – ഒരു ലക്ഷം വീതം 90 പേർക്ക്
അഞ്ചാം സമ്മാനം – 5000 രൂപ വീതം 72,000 പേർക്ക്
ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.

Read Here

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery onam bumper 2022 br 87 draw date time venue keralalotteries com