scorecardresearch
Latest News

Onam Bumper 2022: ഓണം ബംപർ നറുക്കെടുപ്പ് ഫലം എങ്ങനെ അറിയാം

Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്

Onam Bumper 2022: ഓണം ബംപർ നറുക്കെടുപ്പ് ഫലം എങ്ങനെ അറിയാം

Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ തിരുവോണം ബംപർ (BR 87) നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. ഫലപ്രഖ്യാപനത്തിനുശേഷം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ൽ ഫലം പ്രസിദ്ധീകരിക്കും.

Read Here: Onam Bumper 2022: ഓണം ബംപർ; ഒന്നാം സമ്മാനം TJ 750605 ടിക്കറ്റ് നമ്പരിന്

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ തിരുവോണം ബംപർ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയുമായിട്ടാണ് എത്തിയിട്ടുള്ളത്. 25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകർഷണീയത.

ജൂലൈ 18 മുതലാണ് ടിക്കറ്റ് വിൽപ്പന തുടങ്ങിയത്. 500 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില ഉയർന്നതിനാൽ സാധാരണക്കാരായ തൊഴിലാളികൾക്കും വാങ്ങാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അഞ്ച് ലീഫുകൾ അടങ്ങിയ ബുക്ക്‌ലെറ്റാണ് ഇത്തവണ പുറത്തിറക്കിയത്. ടിക്കറ്റ് വിൽപ്പനയിലൂടെ 97 രൂപ വരെ തൊഴിലാളികൾക്ക് കമ്മിഷൻ ഇനത്തിൽ കിട്ടും.

Read Here

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery onam bumper 2022 br 87 draw check results keralalotteries com