ചേർത്തല: അമ്മയെയും മകനെയും ഭാഗ്യം തുണച്ചത് രണ്ട് തവണ. ആദ്യം ചെറിയൊരു ഭാഗ്യം, പിന്നാലെ വന്നു വലിയൊരു ഭാഗ്യം. തിങ്കളാഴ്‌ച നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം ചേർത്തല നഗരസഭ മൂന്നാം വാർഡിൽ കൊച്ചുചിറയിൽ എം.വിജിമോനാണ് ലഭിച്ചത്. ഈ ഭാഗ്യം കെെയിലെത്തിയതിന്റെ പിന്നിൽ മറ്റൊരു ഭാഗ്യത്തിന്റെ കഥയുണ്ട്. അമ്മയ്‌ക്ക് 500 രൂപ ലോട്ടറിയടിച്ചു എന്നറിഞ്ഞ മകൻ ആ ലോട്ടറിയുടെ സമ്മാനം വാങ്ങാൻ എത്തിയതാണ്. അപ്പോഴാണ് വിൻവിൻ ലോട്ടറിയെടുത്തത്.

തിങ്കളാഴ്‌ച നറുക്കെടുത്ത വിൻവിൻ WJ 693433 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം സമ്മാനം. ഞായറാഴ്‌ച കാരുണ്യ ലോട്ടറിയെടുത്ത അമ്മ പത്മവല്ലിക്ക് ഞായറാഴ്‌ച 500 രൂപാ സമ്മാനമായി അടിച്ചിരുന്നു. ടിക്കറ്റ് പണമാക്കി മാറ്റാൻ പത്മവല്ലി മകനെ ഏൽപ്പിച്ചു. ഇതിനായി വടക്കേ അങ്ങാടി കവലയിലുള്ള അക്ഷയ ലക്കി സെന്ററിലെത്തിയ വിജിമോൻ അവിടെ നിന്ന് തിങ്കളാഴ്‌ച നറുക്കെടുക്കുന്ന വിൻവിൻ ലോട്ടറിയെടുക്കുകയായിരുന്നു.

Read Also: Kerala Lottery Sthree Sakthi SS 242: സ്ത്രീശക്തി SS 242 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാം

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്. ഇതിന് പുറമെ, അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ‘ഭാഗ്യമിത്ര’യും പുറത്തിറങ്ങി. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുപ്പ് നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.