/indian-express-malayalam/media/media_files/uploads/2023/08/harithakarma-sena.jpeg)
പത്ത് കോടി അടിച്ച മലപ്പുറത്തെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍| ഫൊട്ടോ; പിആര്‍ഡി
തിരുവനന്തപുരം: ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ വിജയികളായ മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഏറ്റുവാങ്ങി.തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ മന്ത്രിമാരായ ആന്റണി രാജു, കെ എന്‍ ബാല ഗോപാല്‍, എം ബി രാജേഷ് എന്നിവരാണ് സമ്മാന തുക കൈമാറിയത്.
ചടങ്ങില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തദ്ദേശം സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവര്‍ പങ്കെടുക്കും. പാര്‍വതി, രാധ, ബിന്ദു, ഷീജ, ലീല, ലക്ഷ്മി വിജയന്‍, ചന്ദ്രിക, ശോഭ, കാര്‍ത്യായിനി, കുട്ടിമാളു, ബേബി എന്നിവര്‍ ചേര്‍ന്നായിരുന്നു ലോട്ടറി എടുത്തത്.
250 രൂപ വിലയുള്ള ലോട്ടറി ടിക്കറ്റ് 25 രൂപ വീതം നല്‍കിയാണ് 10 പേര്‍ ചേര്‍ന്ന് എടുത്തത്.
ലോട്ടറി ടിക്കറ്റ് എടുക്കണോ എന്ന് സുഹൃത്ത് വന്ന് ചോദിച്ചപ്പോള്‍ 250 രൂപയാണെന്ന് പറഞ്ഞു, അത്രയും തുകയ്ക്ക് എടുക്കാന്‍ പറ്റില്ലെന്നറിഞ്ഞപ്പോള്‍ 50 രൂപ വച്ച് പങ്കിട്ട് എടുക്കാമെന്ന് തീരുമാനിച്ചു, എന്നാല്‍ പഴ്സ് നോക്കുമ്പോള്‍ 50 രൂപയുമില്ല. അങ്ങിനെയാണ് 25 രൂപ വച്ച് എടുക്കാമെന്ന് തീരുമാനിച്ചത്, പാര്‍വതി പറഞ്ഞു.
പാലക്കട്ടെ ഏജന്‍സിയില്‍ നിന്ന് ലോട്ടറി വില്‍പനക്കാരാനായ മണികണ്ഠന്‍ വാങ്ങിയ ടിക്കറ്റാണ് കുടുംബശ്രീ അംഗങ്ങള്‍ എടുത്തത്. ഏജന്‍സിയുടെ കമ്മീഷനും നികുതിയും കഴിഞ്ഞ് ഏകദേശം 6.3 കോടി രൂപയാണ് ഭാഗ്യശാലികള്‍ക്ക് കിട്ടുക. പത്ത് ശതമാനമാണ് ഏജന്‍സി കമ്മിഷന്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.