Kerala Monsoon Bumper Lottery (BR 68) 2019: കണ്ണൂർ: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബംപർ ലോട്ടറിയായ മൺസൂൺ ബംപറിലൂടെ കോടീശ്വരനായിരിക്കുകയാണ് പറശിനിക്കടവിലെ പി.എം.അജിതൻ. മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാനമായ 5 കോടി ലഭിച്ചത് അജിതൻ എടുത്ത ടിക്കറ്റിനാണ്. മടപ്പുര കുടുംബാംഗമായ അജിതൻ പറശിനി മുത്തപ്പൻ ക്ഷേത്ര ജീവനക്കാരനാണ്.

സ്ഥിരമായി ലോട്ടറിയെടുക്കുന്ന വ്യക്തിയാണ് അജിതൻ. അമ്പല പരിസരത്ത് ലോട്ടറി വിൽക്കുന്ന പവിത്രനിൽനിന്നാണ് മൺസൂൺ ബംപർ എടുത്തത്. ബംപർ അടിച്ചതിൽ സന്തോഷമുണ്ടെന്നാണ് അജിതൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പ്രതികരിച്ചത്. ”ഒന്നാം സമ്മാനം ലഭിക്കുമെന്നൊന്നും കരുതിയില്ല. സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്. എന്നത്തെയും പോലെ സമ്മാനം വല്ലതും ഉണ്ടോയെന്ന് നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം എനിക്കാണെന്ന് മനസിലായത്,” അജിതൻ പറഞ്ഞു.

Read Here: Thiruvonam Bumper 2019: തിരുവോണം ബംപര്‍ 12 കോടി; അടിച്ചാല്‍ എത്ര കിട്ടും?

ഭാഗ്യദേവത അജിതനെ കടാക്ഷിക്കുന്നത് ഇതാദ്യമായല്ല. വർഷങ്ങൾക്കു മുൻപ് കേരള സർക്കാരിന്റെ വിൻ വിൻ ലോട്ടറിയിലൂടെ 40 ലക്ഷം രൂപയും 40 പവൻ സ്വർണവും അജിതൻ എടുത്ത ടിക്കറ്റിന് ലഭിച്ചിരുന്നു. മൺസൂൺ ബംപർ അടിച്ചതിൽ ഭാര്യയും മക്കളും സന്തോഷത്തിലാണെന്ന് അജിതൻ പറഞ്ഞു. ബംപർ അടിച്ച തന്നെ കാണുമ്പോൾ നാട്ടുകാർ അദ്ഭുതത്തോടെയാണ് നോക്കുന്നതെന്നും അജിതൻ പറഞ്ഞു. സവിതയാണ് അജിതന്റെ ഭാര്യ. മക്കൾ അതുൽ (ദുബായ്), അഞ്ജന.

അജിതൻ (ഇടത്), പവിത്രൻ (വലത്)

Read Also: തിരുവോണം ബംപര്‍ നറുക്കെടുപ്പ് സെപ്റ്റംബർ 19 ന്

അജിതൻ എടുത്ത ME 174253 (കണ്ണൂർ) എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം MA 346416 (മലപ്പുറം), MB 496638 (എറണാകുളം), MC 297201 (കാസർകോട്), MD 347667 (വയനാട്), ME 350468 (കാസർകോട്) എന്നീ ടിക്കറ്റുകൾക്കാണ്. 200 രൂപയുള്ള മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അഞ്ച് കോടിയായിരുന്നു. രണ്ടാം സമ്മാനം അഞ്ച് പേർക്ക് 10 ലക്ഷം രൂപ വീതമായിരുന്നു. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്കും നാലാം സമ്മാനം ഒരു ലക്ഷം വീതം 45 പേർക്കുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.