Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

Kerala Lottery Result: മാറ്റി വച്ച ലോട്ടറികളുടെ നറുക്കെടുപ്പ് 25 മുതൽ

Kerala Lottery Results, Draw Restart From June 25th: വ്യാഴാഴ്ച മുതൽ ലോട്ടറി വില്പന പുനരാരംഭിക്കും

kerala lottery, kerala lottery results, kerala lottery result 2021, kerala bhagyamithra lottery, kerala bhagyamithra lottery results, ഭാഗ്യമിത്ര result, Nirmal lottery, Nirmal lottery result, Karunya lottery, karunya lottery result, win win lottery, win win lottery result, ഭാഗ്യമിത്ര, Indian express malayalam, IE malayalam
Kerala Lottery Results, Draw Restart From June 25th

Kerala Lottery Result: തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നറുക്കെടുപ്പ് മാറ്റിവച്ച സംസ്ഥാന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ഈ മാസം 25 മുതൽ ആരംഭിക്കും. സ്ത്രീശക്തി 259 , അക്ഷയ 496 , കാരുണ്യ പ്ലസ് 367, നിർമൽ 223 , വിൻവിൻ 615 , സ്ത്രീശക്തി 260 , അക്ഷയ 497 , ഭാഗ്യമിത്ര – ബിഎം 6 , ലൈഫ് വിഷു ബമ്പർ – ബി ആർ 79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂൺ 25 , 29 ജൂലൈ 2 ,6 ,9 ,13 ,16 ,20 ,22 തീയതികളിൽ നടത്തും.

മാറ്റിവച്ച പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി പുതിയ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ലോട്ടറികളുടെ എണ്ണം , തീയതികൾ തുടങ്ങിയ വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കും .

ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ ഭാഗ്യക്കുറി ഓഫീസുകളിൽ വ്യാഴാഴ്ച മുതൽ ലോട്ടറി വില്പന പുനരാരംഭിക്കും . ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം സർക്കാർ നിർദേശങ്ങൾക്ക് അനുസൃതമായി പരിമിതപ്പെടുത്തും .

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lottery draw restart from june 25th

Next Story
ലോക്ക്ഡൗൺ പ്രദേശങ്ങളിലേക്ക് യാത്രയ്ക്ക് പാസ് നിർബന്ധം; മാർഗനിർദേശങ്ങൾ ഇങ്ങനെLockdown, Kerala
The moderation of comments is automated and not cleared manually by malayalam.indianexpress.com