scorecardresearch

Kerala Lottery: ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിൽ

സ്ത്രീശക്തി, കാരുണ്യ പ്‌ളസ്, കാരുണ്യ, വിൻവിൻ, അക്ഷയ, നിർമൽ ലോട്ടറികൾ രണ്ടാഴ്ചയിലൊരിക്കൽ മാത്രം, പൗർണമി നറുക്കെടുപ്പ് ഡിസംബർ വരെ പുനരാരംഭിക്കില്ല

സ്ത്രീശക്തി, കാരുണ്യ പ്‌ളസ്, കാരുണ്യ, വിൻവിൻ, അക്ഷയ, നിർമൽ ലോട്ടറികൾ രണ്ടാഴ്ചയിലൊരിക്കൽ മാത്രം, പൗർണമി നറുക്കെടുപ്പ് ഡിസംബർ വരെ പുനരാരംഭിക്കില്ല

author-image
Info Desk
New Update
kerala lottery result onam bumper 2020, onam bumper 2020 price, onam bumper 2020 results, onam bumper 2020, onam bumper 2020 rate, onam bumber 2020, onam bumper 2020 lottery draw date, onam bumper 2020 result, onam bumper lottery result 2020, onam bumper 2020, onam bumper 2020 lottery, onam 2020, kerala onam bumper 2020 result, kerala onam bumper 2020, kerala lottery onam bumper 2020, kerala lottery results onam bumper 2020, onam bumper result, ഓണം ബമ്പര്‍ ലോട്ടറി, ഓണം ബമ്പര്‍ നറുക്കെടുപ്പ്, ഓണം ബമ്പര്‍ 2020, ഓണം ബമ്പര്‍ 2020 result, ഓണം ബമ്പര്‍ result, ഓണം ബംപര്‍

സംസ്ഥാനത്ത് ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലേക്കായി പുനക്രമീകരിച്ചു. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ വർധിക്കുന്നതിനാലാണ് നടപടിയെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വ്യക്തമാക്കി.

Advertisment

വരുന്ന ആഴ്ചയിൽ ചൊവ്വ (സ്ത്രീശക്തി), വ്യാഴം (കാരുണ്യ പ്‌ളസ്), ശനി (കാരുണ്യ) ദിവസങ്ങളിൽ മാത്രമേ ഭാഗ്യക്കുറി ഉണ്ടാവുകയുള്ളൂ. തുടർന്നു വരുന്ന ആഴ്ചയിൽ തിങ്കൾ (വിൻവിൻ), ബുധൻ (അക്ഷയ), വെള്ളി (നിർമൽ) ദിവസങ്ങളിൽ ഭാഗ്യക്കുറി നടത്തും.

Read More: Kerala Karunya Lottery KR 458 Result: കാരുണ്യ KR 458 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി, ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഈ ക്രമീകരണം. ഞായറാഴ്ചകളിലെ പൗർണമി ഭാഗ്യക്കുറി ഡിസംബർ അവസാനം വരെ റദ്ദാക്കിയിട്ടുണ്ട്. അതിനാൽ ഞായറാഴ്ച നറുക്കെടുപ്പ് ഉണ്ടാവില്ല. നറുക്കെടുപ്പ് റദ്ദാക്കിയ മറ്റു തീയതികൾ: ജൂലൈ 27,29, 31 ആഗസ്റ്റ് 4, ആറ്, എട്ട്, 10, 12, 14, 18, 20, 22, 24, 26, 28.

Advertisment
Kerala Lottery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: