scorecardresearch
Latest News

കാത്തിരിക്കുന്നത് 10 കോടി; പൂജ ബംപർ ഭാഗ്യശാലി എവിടെ?

ഇന്നലെയാണ് പൂജാ ബംപർ (BR-88) ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഗുരുവായൂരിൽ വിറ്റ JC 110398 എന്ന ടിക്കറ്റ് നമ്പരിന് ലഭിച്ചു

കാത്തിരിക്കുന്നത് 10 കോടി; പൂജ ബംപർ ഭാഗ്യശാലി എവിടെ?

ഗുരുവായൂർ: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ പൂജ ബംപർ ഒന്നാം സമ്മാനം ഗുരുവായൂരിൽ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. JC 110398 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്. പക്ഷേ, 10 കോടി നേടിയ ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഐശ്വര്യ ലോട്ടറി ഏജൻസിയിൽനിന്ന് കിഴക്കേനടയിലെ പായസ ഹട്ട് എന്ന കട നടത്തുന്ന സബ് ഏജന്റ് രാമചന്ദ്രൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 250 ഓളം ടിക്കറ്റ് ഐശ്വര്യ ഏജൻസിയിൽനിന്ന് വാങ്ങി വിറ്റിട്ടുണ്ട്. അതിലൊന്നിനാണ് ബമ്പർ അടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് പൂജാ ബംപർ (BR-88) ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഗുരുവായൂരിൽ വിറ്റ JC 110398 എന്ന ടിക്കറ്റ് നമ്പരിന് ലഭിച്ചു. രണ്ടാം സമ്മാനം വയനാട് വിറ്റ JD 255007 എന്ന ടിക്കറ്റ് നമ്പരിനായിരുന്നു. JA, JB, JD, JC, JE, JG എന്നീ സീരിസുകളിലാണ് പൂജാ ബംപർ ടിക്കറ്റ് പുറത്തിറക്കിയത്. 250 രൂപയായിരുന്നു ടിക്കറ്റ് വില.

പൂജാ ബംപറിന്റെ ഒന്നാം സമ്മാനം 10 കോടിയാണ്. പൂജാ ബംപറിന്റെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്കാണ് ലഭിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery did not find 10 crore pooja bumpher winner

Best of Express