scorecardresearch

Kerala Lottery Thiruvonam Bumper: ഓണം ബംപർ 25 കോടിയാക്കാന്‍ ശുപാർശ, ടിക്കറ്റ് വില 500 രൂപ

Kerala Lottery Thiruvonam Bumper: രണ്ടാം സമ്മാനം അഞ്ചു കോടി രൂപയും മൂന്നാം സമ്മാനം 10 പേർക്ക് ഒരു കോടി രൂപ വീതവും നൽകാനാണ് ശുപാർശ

Kerala Lottery Thiruvonam Bumper: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപറിന്റെ സമ്മാനത്തുക 25 കോടി രൂപയാക്കാൻ ലോട്ടറി വകുപ്പിന്റെ ശുപാർശ. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഇക്കുറി ഓണം ബംപറിന്റെ സമ്മാനത്തുക 25 കോടി ആയിരിക്കും.

രണ്ടാം സമ്മാനം അഞ്ചു കോടി രൂപയും മൂന്നാം സമ്മാനം 10 പേർക്ക് ഒരു കോടി രൂപ വീതവും നൽകാനാണ് ശുപാർശ. ടിക്കറ്റ് വില 500 രൂപയാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം വരെ 12 കോടി രൂപയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയുമായിരുന്നു.

സംസ്ഥാനത്ത് ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നൂറുകണക്കിന് പേർ ലോട്ടറി ടിക്കറ്റ് വിൽപന നടത്തി ഉപജീവനം നടത്തുന്നുണ്ട്. അതേസമയം, ടിക്കറ്റ് വില വര്‍ധിപ്പിക്കുന്നത് വില്‍പനയെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

Read More: Kerala Lottery Result, LIVE Kerala Lottery Result Sthree Sakthi SS-321: സ്ത്രീ ശക്തി SS-321 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery department recommends increasing onam bumper first prize