scorecardresearch

Kerala Lottery Christmas New Year Bumper BR 89: ക്രിസ്മസ്-പുതുവത്സര ബംപർ നറുക്കെടുപ്പ് നാളെ

Kerala Lottery Christmas New Year Bumper BR 89: ക്രിസ്മസ്-പുതുവത്സര ബംപറിന്റെ ടിക്കറ്റ് വില 400 രൂപയാണ്

Kerala Lottery Christmas New Year Bumper BR 89: ക്രിസ്മസ്-പുതുവത്സര ബംപറിന്റെ ടിക്കറ്റ് വില 400 രൂപയാണ്

author-image
Info Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Lottery | Kerala Lottery Result

കേരള ലോട്ടറി

Kerala Lottery Christmas New Year Bumper BR 89: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-പുതുവത്സര ബംപർ (BR 89) ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ (ജനുവരി 19) നടക്കും. ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നടക്കുക. ക്രിസ്മസ്-പുതുവത്സര ബംപറിന്റെ ടിക്കറ്റ് വില 400 രൂപയാണ്.

ഇത്തവണ XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. ക്രിസ്മസ്-പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം 16 കോടിയാണ്. കഴിഞ്ഞ വർഷം ഒന്നാം സമ്മാനം 12 കോടി രൂപയായിരുന്നു. രണ്ടാം സമ്മാനം ഒരു കോടി. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതമാണ് ലഭിക്കുക. ഇത് 20 പേർക്ക് ലഭിക്കും. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷമാണ് ലഭിക്കുക.

Advertisment

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Kerala Lottery Christmas New Year Bumper

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: