Kerala Lottery Christmas New Year Bumper BR 83: തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയർ ബംപറിന്റെ 39 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതുവരെ വിറ്റഴിഞ്ഞു. 41,66000 ടിക്കറ്റുകളാണ് ഇതുവരെ അച്ചടിച്ചിട്ടുള്ളത്. 6 ലക്ഷത്തോളം ടിക്കറ്റുകൾ അച്ചടിക്കാൻ നിർദേശം നൽകിയതായി ലോട്ടറി വകുപ്പ് അറിയിച്ചു.
ക്രിസ്മസ്- ന്യൂഇയർ ബംപറിന്റെയും ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം 6 പേർക്ക്). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. സമാശ്വാസ സമ്മാനം 5ലക്ഷമാണ്. ഇതുകൂടാതെ 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.
300 രൂപയാണ് ടിക്കറ്റ് വില. XA, XB, XC, XD, XE, XG എന്നിങ്ങനെ ആറു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. ജനുവരി 16 ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ക്രിസ്മസ്- ന്യൂഇയർ ബംപറിന്റെ നറുക്കെടുപ്പ്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
Read More: Kerala Lottery Win Win W-650 Result: വിൻ വിൻ W 650 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്