Kerala Onam Bumper Lottery BR 81 2021 Result Today at keralalotteries.com: ഈ വർഷത്തെ ഓണം ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.keralalotteries.com) ഫലം അറിയാം. ആരാവും ഇത്തവണ ഓണം ബംപർ വിജയി എന്നറിയാനുള്ള ആകാംഷയിലാണ് ഭാഗ്യാന്വേഷികൾ.
ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകൾ തന്നെ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബംപറിന്റെ പ്രത്യേകത. ഓണം ബംപറിന്റെ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്.
Kerala Onam Bumper Lottery BR 81 Result Date and Time at keralalotteries.com
സെപ്തംബര്‍ 19ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തിരുവോണം ബമ്പര്‍ നറുക്കെടുപ്പ്
Read More: Kerala Lottery Thiruvonam Bumper 2021 Live Updates: 12 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം
Kerala Lottery Onam Bumper – 2021 (BR-81) Prize Structure
- TICKETS IN 6 SERIES (TA, TB, TC, TD, TE, TG)
- COST OF TICKETS:300/-
12 കോടി രൂപയാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19 നാണ് നറുക്കെടുപ്പ് നടത്തുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് 2019 മുതൽ നൽകി കൊണ്ടിരിക്കുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം ആറുപേർക്ക് ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപവീതം 12 പേർക്കും നാലാം സമ്മാനം അഞ്ചുലക്ഷം രൂപവീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.