scorecardresearch
Latest News

ഇനി എല്ലാ മാസവും കോടിപതികൾ; കേരളപ്പിറവിയ്ക്ക് ഭാഗ്യമിത്ര ടിക്കറ്റുമായി ലോട്ടറി വകുപ്പ്

ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര

ഇനി എല്ലാ മാസവും കോടിപതികൾ; കേരളപ്പിറവിയ്ക്ക് ഭാഗ്യമിത്ര ടിക്കറ്റുമായി ലോട്ടറി വകുപ്പ്

Bhagyamithra BM:  അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ടിക്കറ്റ് വരുന്നു. ഭാഗ്യമിത്ര എന്ന പേരിലാണ് സംസ്ഥാനത്തെ ആദ്യ പ്രതിമാസ ലോട്ടറി അവതരിപ്പിക്കുന്നത്. ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില.

എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും. ഭാഗ്യമിത്രയുടെ വരവോടെ കോവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽനിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തിൽ  പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയിൽ മൂന്നായി കുറച്ചിരുന്നു. ഇതേത്തുടർന്ന് വൻ വരുമാന നഷ്ടമാണ് ലോട്ടറി വകുപ്പിനൊപ്പം ഏജൻസികളും വിൽപ്പനക്കാരും നേരിടുന്നത്. എല്ലാ ദിവസവും വിൽക്കാൻ കഴിയുന്ന ലോട്ടറി വേണമെന്ന് ഏജന്റുമാരിൽനിന്ന് പരക്കെ ആവശ്യമുയർന്നിരുന്നു.

ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്ന പൗർണമി ടിക്കറ്റിന്റെ വിൽപ്പന ഡിസംബർ 31 വരെ നിർത്തിവച്ചിരിക്കുകയാണ്. പുതിയ ഭാഗ്യമിത്ര ലോട്ടറി വിജയം കണ്ടാൽ പൗർണമി ലോട്ടറി പൂർണമായി ഒഴിവാക്കാനാണ് വകുപ്പിന്റെ ആലോചന. ഭാഗ്യമിത്ര 72 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ 40 ലക്ഷം ടിക്കറ്റ് പുറത്തിറക്കും. ഇവ വിറ്റുതീരുന്ന മുറയ്ക്കായിരിക്കും ബാക്കി ടിക്കറ്റുകൾ വില്പനയ്‌ക്കെത്തിക്കുക.

ഭാഗ്യമിത്ര BM എന്നു പേരിട്ടിരിക്കുന്ന ലോട്ടറിയുടെ സമ്മാന ഘടന സർക്കാർ വിഞ്ജാപനമായി രണ്ടു ദിവസത്തിനകം പുറത്തിറക്കും. അടുത്തമാസം പത്തോടെ വിപണിയിലിറക്കുന്ന ഭാഗ്യമിത്ര ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പ് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടത്താനാണ് ആലോചന.

Read more: Win Win W-583 Lottery Result: വിൻ വിൻ W-583 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി: ഫലം അറിയാം: ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിന്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery bhagyamithra bm

Best of Express