Kerala Lottery Akshaya AK-491 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-4901 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ആറ്റിങ്ങലിൽ വിറ്റ AE 695090 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം തൃശൂരിൽ വിറ്റ AG 604552 എന്ന ടിക്കറ്റ് നമ്പരിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.


അക്ഷയ ഭാഗ്യക്കുറി ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Read More: Kerala Lottery Sthree Sakthi SS 254 Result: സ്ത്രീശക്തി SS 254 ലോട്ടറി, ഒന്നും രണ്ടും സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS 254 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി നടന്നത്. കൊല്ലം ജില്ലയിൽ വിറ്റ SY 728645 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം. കൊല്ലം ജില്ലയിൽ വിറ്റ SP 730078 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. 40 രൂപയാണ് ടിക്കറ്റ് വില.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook