ലോക്ക്ഡൗൺ: മെമു അടക്കം കേരളത്തിലൂടെയുളള ട്രെയിൻ സർവീസുകൾ റദ്ദാക്കി

മേയ് 8 മുതൽ 31 വരെ കേരളത്തിലൂടെയുള്ള 30 ട്രെയിന്‍ സര്‍വീസുകളാണ് ദക്ഷിണ റെയിൽവേ റദ്ദാക്കിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി റെയിൽവേ. മേയ് 8 മുതൽ 31 വരെ കേരളത്തിലൂടെയുള്ള 30 ട്രെയിന്‍ സര്‍വീസുകളാണ് ദക്ഷിണ റെയിൽവേ റദ്ദാക്കിയത്. മെമു സർവീസുകളും നിർത്തലാക്കിയിട്ടുണ്ട്.

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്ലി അടക്കമുള്ള ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളും റദ്ദാക്കിയവയിൽപെടുന്നു.

Read More: സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍

 • 02695 ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്
 • 02696 തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്
 • 06627 ചെന്നൈ-മംഗലാപുരം എക്‌സപ്രസ്
 • 06628 മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ്
 • 02695 ചെന്നൈ-തിരുവനന്തപുരം
 • 02696 തിരുവനന്തപുരം-ചെന്നൈ
 • 06017 ഷൊര്‍ണൂര്‍-എറണാകുളം
 • 06018 എറണാകുളം-ഷൊര്‍ണൂര്‍
 • 06023 ഷൊര്‍ണൂര്‍-കണ്ണൂര്‍
 • 06024 കണ്ണൂര്‍-ഷൊര്‍ണൂര്‍
 • 06355 കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ
 • 06356 മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ
 • 06791 തിരുനല്‍വേലി-പാലക്കാട്
 • 06792 പാലക്കാട്-തിരുനല്‍വേലി
 • 06347 തിരുവനന്തപുരം-മംഗലാപുരം
 • 06348 മംഗലാപുരം-തിരുവനന്തപുരം
 • 06605 മംഗലാപുരം-നാഗര്‍കോവില്‍
 • 06606 നാഗര്‍കോവില്‍-മംഗലാപുരം
 • 02677 ബെംഗളൂരു-എറണാകുളം
 • 02678 എറണാകുളം-ബെംഗളൂരു
 • 06161 എറണാകുളം-ബാനസവാടി
 • 06162 ബാനസവാടി-എറണാകുളം
 • 06301 ഷൊര്‍ണൂര്‍-തിരുവനന്തപുരം
 • 06302 തിരുവനന്തപുരം-ഷൊര്‍ണൂര്‍
 • 0281 കണ്ണൂര്‍-തിരുവനന്തപുരം
 • 02082 തിരുവനന്തപുരം-കണ്ണൂര്‍
 • 06843 തിരുച്ചിറപ്പള്ളി-പാലക്കാട്
 • 06844 പാലക്കാട്-തിരുച്ചിറപ്പള്ളി
 • 06167 തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി)
 • 06168 നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)

അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര യാത്രക്കാരുടെ ആവശ്യാനുസരണം ഇന്ന് (വ്യാഴം) രാത്രി മുതൽ നാളെ (വെള്ളി) രാത്രി വരെ പരമാവധി ബസുകൾ സർവ്വീസ് നടത്തുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ബാഗ്ലൂരിൽ നിന്നും ആവശ്യം വരുന്ന പക്ഷം സർക്കാർ നിർദേശ പ്രകാരം എമർജൻസി ഇവാക്യൂഷനുവേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാക്കിയിട്ടുണ്ട്. കർണാടക സർക്കാർ അനുവദിച്ചാൽ അവിടെനിന്നും സർവീസ് നടത്തുമെന്നും സിഎംഡി അറിയിച്ചു.

ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസമാരെ അറിയിച്ചാൽ ആവശ്യമുള്ള സർവ്വീസുകൾ നടത്തും. അല്ലെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാലും അതിനുള്ള സജീകരണം ഒരുക്കുമെന്നും എംഡി വ്യക്തമാക്കി.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മേയ് എട്ടിന് രാവിലെ 6 മുതൽ മേയ് 16 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം തീരുമാനിക്കും. കെഎസ്ആർടിസി സർവീസുകൾ പൂർണമായി നിർത്തിവയ്ക്കും. ആശുപത്രി സേവനങ്ങൾക്ക് തടസമുണ്ടാവില്ല. പാചകവാതക വിതരണവും ചരക്ക് നീക്കവും തടസമില്ലാതെ നടക്കും. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lockdown train services cancelled494181

Next Story
കേരളത്തിൽ കാലവർഷം ജൂൺ ഒന്നിന് എത്തും: ഐഎംഡി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express