Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

ലോക്ക്ഡൗൺ രണ്ടാം ദിവസം; പുറത്തിറങ്ങാൻ പൊലീസ് പാസ് നിർബന്ധം

ആദ്യ ദിവസമായ ഇന്നലെ പൊതുജനങ്ങൾ സഹകരിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്

kerala inter district travel pass, kerala inter district travel pass, kerala travel pass, kerala travel pass apply online, kerala travel e pass, kerala travel pass police, kerala travel guidelines, kerala travel pass online, kerala travel police pass, Kerala Lockdown, Police travel pass, പോലീസ് യാത്ര പാസ്, self declaration format, സത്യവാങ്മൂലം, how to apply for police travel pass, ട്രാവല്‍ പാസിന് എങ്ങനെ അപേക്ഷിക്കാം, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം, epass kerala, epass kerala police, epass status check, e pass apply online, e pass apply, e pass apply online kerala, e pass kerala police, e pass kerala, kerala e pass online, e-Curfew Pass, e pass, kerala e pass, kerala police pass, travel pass, covid, covid lockdown, lockdown travel pass, pass bsafe kerala gov in, online pass, online pass kerala, ഇ പാസ്, യാത്രാ പാസ്, പാസ്, പോലീസ് പാസ്, ട്രാവൽ പാസ്, ഇ പാസ് കേരള, ie malayalam

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ രണ്ടാം ദിവസത്തിൽ. നിരത്തുകളിൽ പൊലീസ് കർശന പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളു. പുറത്തിറങ്ങുന്നവർ പൊലീസ് പാസ് നിർബന്ധമായും കയ്യിൽ കരുതണം.

അത്യാവശ്യ യാത്രകൾക്ക് പൊലീസ് പാസിന് https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അവശ്യസർവ്വീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കുമാണ് ഓൺലൈനായി അപേക്ഷിക്കാവുന്നത്. ഇവർക്കുവേണ്ടി ഇവരുടെ തൊഴിൽദായകർക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ ഈ വെബ്സൈറ്റിൽ നിന്നു തന്നെ പാസ് ഡൗൺലോഡ് ചെയ്യാം

Read Here: Kerala E Pass only for Emergency Travel: 2,55,628 അപേക്ഷകള്‍, 22,790 പേര്‍ക്ക് യാത്രാനുമതി

അടിയന്തര യാത്ര ആവശ്യമുള്ള പൊതുജനങ്ങള്‍ക്കും പാസിന് അപേക്ഷ നൽകാം. മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നിങ്ങനെയുള്ള ഒഴിവാക്കാനാവാത്ത ആവശ്യത്തിന് മാത്രമാണ് പാസ് അനുവദിക്കുക

ആദ്യ ദിവസമായ ഇന്നലെ പൊതുജനങ്ങൾ സഹകരിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. മറ്റു ജില്ലകളിലേക്കുള്ള യാത്രകൾക്ക് കർശന നിയന്ത്രങ്ങളുണ്ട്. വിവാഹം, മരണാനന്തര ചടങ്ങ്, രോഗിയെ മറ്റൊരിടത്തേക്ക് കൊണ്ടു പോകാൻ തുടങ്ങി വളരെ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ ജില്ല വിട്ടുളള യാത്ര അനുവദിക്കൂ. ഇവർ സത്യപ്രസ്താവന കരുതണം. വിവാഹ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നവർ ക്ഷണക്കത്തും സത്യവാങ്മൂലവും കയ്യിൽ കരുതണം.

Read Also: കോവിഡ്: മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് അന്തരിച്ചു

മരണാനന്തര ചടങ്ങുകൾ, നേരത്തെ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാർമികത്വം വഹിക്കേണ്ട പുരോഹിതർക്ക് ജില്ല വിട്ട് യാത്ര ചെയ്യാനും മടങ്ങി വരാനും അനുമതിയുണ്ട്. ഇവർ സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ കരുതണം.

നിർമ്മാണ മേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാം. തൊഴിലുറപ്പു ജോലിക്ക് പരമാവധി 5 പേർ മാത്രമാണ് അനുമതി. അതിഥി തൊഴിലാളികൾ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പു വരുത്തി നിർമ്മാണ സ്ഥലത്തു തന്നെ താമസവും ഭക്ഷണവു ഉറപ്പാക്കണം. ഇതിനു സാധിക്കാത്ത കരാറുകാർ അവർക്കു യാത്രാ സൗകര്യം ഒരുക്കണം.

കളളു ഷാപ്പുകൾ, ബാറുകൾ, മദ്യവിൽപന ശാലകൾ എന്നിവ തുറക്കില്ല പെട്രോൾ പമ്പുകൾ, പാചകവാതക ഏജൻസികൾ, പെട്രോളിയം, കേബിൾ സർവീസ്, ഡിടിഎച്ച്, കോൾഡ് സ്റ്റോറേജുകൾ, വെയർഹൗസിങ്, സുരക്ഷാ ഏജൻസികൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാം ബാങ്ക് ഇതര ധനസ്ഥാപനങ്ങൾ (എൻബിഎഫ്സി)ക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെ തുറന്നു പ്രവർത്തിക്കാം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lockdown second day police e pass is must for travelling

Next Story
മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com