ലോക്ക്ഡൗൺ ഇളവുകൾ കുറയ്ക്കണമെന്ന് പൊലീസ്, മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചു

ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ ഇളവുകള്‍ കൂടുതലെന്നാണ് പൊലീസിന്റെ പരാതി

kerala police, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ കുറയ്ക്കണമെന്ന ആവശ്യവുമായി പൊലീസ്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ചില ഇളവുകള്‍ ഒഴിവാക്കണമെന്നാണ് പൊലീസ് ആവശ്യം. ഇതുസംബന്ധിച്ച പൊലീസി നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നു വൈകീട്ട് നടക്കുന്ന അവലോകനയോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ ഇളവുകള്‍ കൂടുതലെന്നാണ് പൊലീസിന്റെ പരാതി. ഇത്രയും ഇളവുകളുമായി ലോക്ക്ഡൗണ്‍ നടപ്പാക്കാനിറങ്ങിയാല്‍ റോഡില്‍ ഗതാഗതതിരക്ക് തുടരുകയും പൊലീസും യാത്രക്കാരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്യും. നിര്‍മാണ മേഖല പൂര്‍ണമായി തുറക്കുന്നതിനാല്‍ ഒട്ടേറെപ്പേര്‍ തൊഴിലാളികളെന്ന പേരില്‍ പുറത്തിറങ്ങും. അതിനാല്‍ നിർമ്മാണ മേഖല അടയ്ക്കണം. കടകളുടെ പ്രവർത്തനം കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണിലേത് പോലെ പരിമിതപ്പെടുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More: എറണാകുളത്ത് കർശന നിയന്ത്രണം; ജില്ലാ അതിർത്തികൾ അടയ്ക്കും, അനാവശ്യയാത്ര നടത്തുന്നവർക്കെതിരെ നടപടി

വര്‍ക് ഷോപ്പുകളും സര്‍വീസിങ് കേന്ദ്രങ്ങളും തുറക്കാന്‍ അനുവദിക്കരുത്. ഓട്ടോ, ടാക്സി പൂര്‍ണമായും നിരോധിക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഇളവുകൾ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് പൊലീസിന്റെ നിലപാട്. സംസ്ഥാനത്ത് നാളെ മുതൽ നിലവിൽ വരുന്ന ലോക്ക്ഡൗണിൽ അവശ്യസർവീസുകൾ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. നാളെ രാവില ആറു മുതല്‍ 16 ന് അർധ രാത്രി 12 വരെയാണ് നിയന്ത്രണങ്ങള്‍.

അറിയാം നിയന്ത്രണങ്ങൾ

 • റോഡ്, ജലഗതാഗത സർവീസുകൾ ,മെട്രോ സർവീസ് ഉണ്ടാകില്ല
 • ചരക്കുനീക്കത്തിന് തടസമില്ല, എല്ലാവിധ കൂട്ടുചേരലുകളും നിരോധിച്ചു
 • വിദ്യാഭ്യാസ, കോച്ചിങ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം
 • ആരാധനാലയങ്ങളിൽ ജനങ്ങളെ പ്രവേശിപ്പിക്കില്ല
 • കോവിഡ് പ്രവർത്തനങ്ങൾക്കായുള്ള വോളണ്ടിയർമാർക്ക് യാത്ര ചെയ്യാം.
 • റേഷൻ കടകൾ, പലചരക്കു കടകൾ, പച്ചക്കറി, പഴക്കടകൾ, പാൽ ഉത്പന്നങ്ങൾ, മത്‌സ്യം, ഇറച്ചി വിൽപ്പന കേന്ദ്രങ്ങൾ, ബേക്കറികൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം
 • എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം
 • ബാങ്ക്, ഇൻഷുറൻസ്, പണമിടപാട് സ്ഥാപനങ്ങൾക്ക് രാവിലെ പത്തു മുതൽ ഒരു മണി വരെ പ്രവര്‍ത്തിക്കാം. രണ്ടു മണിക്ക് അടയ്ക്കണം
 • മാധ്യമസ്ഥാപനങ്ങൾക്കു പ്രവർത്തിക്കാം
 • നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 20 പേർക്ക് പങ്കെടുക്കാം. വിവരം മുൻകൂട്ടി പൊലീസ് സറ്റേഷനിൽ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം
 • മരണാനന്തര ചടങ്ങുകൾക്കും 20 പേർക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
 • വാക്സിൻ എടുക്കാൻപോകുന്നവർ ഇതുസംബന്ധിച്ച റജിസ്‌ട്രേഷൻ വിവരങ്ങൾ കാണിക്കണം
 • ആശുപത്രികൾക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്
 • കൃഷി, ഹോർട്ടികൾച്ചർ, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ അനുവദിക്കും.
 • പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, കേബിൾ സർവീസ്, ഡി.ടി.എച്ച് എന്നിവയ്ക്ക് പ്രവർത്തനാനുമതിയുണ്ട്
 • അവശ്യ വസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങൾക്കും വിതരണ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാം.
 • സായുധസേനാ വിഭാഗം, ട്രഷറി, സി.എൻ.ജി, എൽ.പി,ജി, പി.എൻ. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണം എന്നിവ പ്രവർത്തിക്കും
 • തപാൽ വകുപ്പ്, പോസ്റ്റ് ഓഫീസുകൾ എൻ. ഐ. സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മിഷൻ, എം. പി. സി. എസ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, സീപോർട്ട്, റെയിൽവേ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും പ്രവർത്തിക്കും
 • ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴിൽ, മൃഗശാല, ഐ. ടി മിഷൻ, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിങ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, പോലീസ്, എക്‌സൈസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, അഗ്‌നിശമന സേന, ദുരന്തനിവാരണം, വനം, ജയിൽ, ജില്ലാ കളക്ടറേറ്റുകൾ, ട്രഷറികൾ, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസികളും പ്രവർത്തിക്കും
 • ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ ദുരന്തനിവാരണനിയമവും പകർച്ചവ്യാധി നിയന്ത്രണനിയമവും പ്രകാരം ശിക്ഷിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lockdown restrictions police not satisfied494724

Next Story
കേരളം ആവശ്യപ്പെട്ട വാക്സിൻ എന്നെത്തും; കേന്ദ്ര സർക്കാരിനോട് ഹൈക്കോടതിcovid19, കോവിഡ് 19, coronavirus, കൊറോണ വൈറസ്, covid 19 vaccine, കോവിഡ് 19 വാക്സിൻ, corona virus vaccine, കൊറോണ വൈറസ് വാക്സിൻ, covid 19 vaccine kerala, കോവിഡ് 19 വാക്സിൻ കേരളം, covid 19 vaccine proudction kerala, കോവിഡ് 19 വാക്സിൻ ഉത്പാദനം കേരളം, ksdp, കെഎസ്‌ഡിപി, ep jayarajan, ഇപി ജയരാജൻ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com