സംസ്ഥാനത്ത് വെള്ളിയാഴ്ച മൊബൈൽ ഫോണുകൾ റിപ്പയർ ചെയ്യുന്നതിനായി മൊബൈൽ ഷോപ്പുകൾ തുറക്കാൻ അനുമതി നൽകിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. അറ്റകുറ്റപണികൾ ചെയ്യുന്ന സ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതിയുടെ ഭാഗമായാണ് മൊബൈൽ ഷോപ്പുകൾക്കും അനുമതി നൽകിയത്.
അതേസമയം സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ഹോട്ടലുകളിൽ നിന്നുള്ള ടേക്ക് എവേ / പാഴ്സലുകൾ 12, 13 (ശനി, ഞായർ) തീയതികളിൽ അനുവദിക്കില്ല. ഭക്ഷണം ഹോം ഡെലിവറി ചെയ്യുന്നതിന് മാത്രമാണ് ഈ ദിവസങ്ങളിൽ ഹോട്ടലുകൾക്ക് അനുമതിയുണ്ടാവുക.
കർശനമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ 12, 13 തീയതികളിൽ അനുവദനീയമാണ്. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഈ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കേണ്ടതാണെന്നും സർക്കാർ വ്യക്തമാക്കി.