Latest News

കൂടുതൽ ഇളവുകൾ നാളെ മുതൽ; ആരാധനാലയങ്ങൾ തുറക്കും

വാക്സിന്‍ നല്‍കിയതിന് ശേഷം ജൂലൈ മുതല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കും

ernakulam, ernakulam district, kochi news, ernakulam news, ernakulam covid restrictions, ernakulam covid, kochi covid restrictions, എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങൾ, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഒരാഴ്ച കൂടി കോവിഡ് ലോക്ക്ഡൗണ്‍ തുടരും. രോഗവ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അടിസ്ഥാനത്തിലാണ് ഇളവുകള്‍. പ്രധാനമായും ടിപിആര്‍ 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കും. ഒരു സമയം 15 പേര്‍ക്കായിരിക്കും പ്രവേശനം.

ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള 575 പ്രദേശങ്ങളെ ബി വിഭാഗമായുമാണ് തരംതിരിച്ചിരിക്കുന്നത്.

ടിപിആർ 16-24 ശതമാനത്തിനിടയിലുള്ള 171 പ്രദേശങ്ങളാണ് സി വിഭാഗത്തിൽ. ഡി വിഭാഗത്തിൽ ടിപിആര്‍ 24 ശതമാനത്തിന് മുകളിലുള്ള 11 പ്രദേശങ്ങളാണുള്ളത്. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ സമ്പൂര്‍ണ ലോക്ക്ഡൗണായിരിക്കും.

ബാങ്കുകൾ തിങ്കൾ മുതൽ വെള്ളിവരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയോടെ പ്രവര്‍ത്തിക്കാം. നിലവിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്.

എ, ബി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും 50 ശതമാനം വരെ ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. സി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിൽ 25 ശതമാനം വരെ ജീവനക്കാരോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തിക്കാം.

വാക്സിന്‍ നല്‍കിയതിന് ശേഷം ജൂലൈ മുതല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കും.

Also Read: കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം; കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lockdown more relaxations from tomorrow

Next Story
വിവാഹത്തെ വ്യാപാര കരാറാക്കരുതെന്ന് മുഖ്യമന്ത്രി, പരാതി അറിയിക്കാൻ ഹെൽപ്‌ ലൈൻ നമ്പർPinarayi Vijayan Press Meet Gold Smuggling Case
The moderation of comments is automated and not cleared manually by malayalam.indianexpress.com