Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

കൂടുതൽ ഇളവുകൾ; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ

ഹോട്ടലുകളുടെ പ്രവർത്തനസമയം നീട്ടി നൽകണമെന്ന ആവശ്യം ശക്തമാണ്

Thrissur Lockdown, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) പത്ത് ശതമാനത്തില്‍ താഴെ എത്തിയതോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത. രണ്ട് മാസത്തിലധികമായി ടിപിആര്‍ നിരക്ക് സംസ്ഥാനത്ത് ആശങ്കയോടെ നിലനില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന അവലോകന യോഗത്തിലായിരിക്കും ഇളവുകള്‍ നല്‍കുന്നതില്‍ അന്തിമ തീരുമാനം എടുക്കുക.

ഒരു ലക്ഷത്തിന് മുകളില്‍ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും ഇന്നലെ അത് 77,853 ആയി ചുരുങ്ങി. പക്ഷെ ടിപിആര്‍ കൂടിയില്ല എന്നത് ആശ്വാസകരമാണ്. ഇളവുകള്‍ പ്രഖ്യാപിച്ചിട്ട് ഒരാഴ്ചയിലേക്ക് അടുക്കുമ്പോള്‍ രോഗവ്യാപനം വര്‍ധിക്കുന്നില്ല. സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. നിലവില്‍ 99,693 സജീവ കേസുകളാണ് ഉള്ളത്.

ടിപിആര്‍ 30 ശതമാനത്തിന് മുകളില്‍ ഉണ്ടായിരുന്ന മേഖലകള്‍ മുപ്പതില്‍ നിന്ന് 16 ആയി ചുരുങ്ങി. പൂര്‍ണമായി തുറന്ന പ്രദേശങ്ങളിലും കേസുകള്‍ കൂടുന്നില്ല. അതിനാല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സമയം നീട്ടി നല്‍കാനിടയുണ്ട്.

അന്തര്‍ ജില്ല യാത്രകളുടെ മാനദണ്ഡങ്ങളും പുതുക്കിയേക്കും. ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം നീട്ടി നല്‍കണമെന്ന ആവശ്യം ശക്തമാണ്. ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തിലും നിര്‍ണായക തീരുമാനം ഉണ്ടായേക്കും. ടിപിആര്‍ കുറഞ്ഞാല്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

Also Read: സംസ്ഥാനത്ത് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala lockdown more relaxation may declare soon

Next Story
കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ വിടവാങ്ങിPoovachal Khadar
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express