scorecardresearch

വലിയ അമ്പലങ്ങളുള്ളിടത്തെല്ലാം ബിജെപി ജയിച്ചു: കെ. സുരേന്ദ്രന്‍

ഭരണഘടനയിലെ മുഖചിത്രം തന്നെ ശ്രീരാമന്റേതാണ്. രാമന്റെ നാമവും ചിത്രവും ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ അത് ഈ രാജ്യത്ത് വിലപ്പോവില്ല. പാര്‍ലമെന്റിനകത്ത് ജയ്ശ്രീരാം വിളികളുയരുന്ന കാലമാണിതെന്ന് നിങ്ങള്‍ മറക്കേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു

author-image
WebDesk
New Update
Kerala Local Body election 2020, തദ്ദേശ തിരഞ്ഞെടുപ്പ്, ബിജെപി, BJP k surendran about localbody election result, bjp, iemalayalam, ഐഇ മലയാളം

പന്തളം: സംസ്ഥാനത്ത് വലിയ അമ്പലങ്ങളുള്ളിടത്തെല്ലാം താമര വിരിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പന്തളം ഒരു സൂചനയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പന്തളത്ത് നഗരസഭ ഭരണം നേടിയ ബിജെപി ജനപ്രതിനിധികള്‍ക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.

Advertisment

"ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ ബിജെപി വിജയിച്ചു. പന്തളം, പത്മനാഭ ക്ഷേത്രം, വടക്കുന്നാഥ ക്ഷേത്രം, ഗുരുവായൂര്‍, തിരുവല്ലം, മലയാലപ്പുഴ, തിരുനക്കര, കൊടുങ്ങല്ലൂര്‍, നെന്മാറ, ചെമ്പഴന്തി, പെരുന്ന, ശിവഗിരി, വെങ്ങാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബിജെപി ജയിച്ചു," സുരേന്ദ്രന്‍ പറഞ്ഞു.

Read More: 'ജയ് ശ്രീറാം' ബാനറിന് മറുപടി; ദേശീയ പതാക ഉയർത്തി ഡിവൈഎഫ്‌ഐ പ്രതിഷേധം, വീഡിയോ

അതേസമയം പാലക്കാട് നഗരസഭയില്‍ ജയ് ശ്രീരാം ഫ്‌ളക്‌സ് വെച്ച സംഭവത്തെ സുരേന്ദ്രന്‍ ന്യായീകരിച്ചു. ശ്രീരാമന്റെ ചിത്രം എങ്ങനെ അപമാനമാകുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഭരണഘടനയിലെ മുഖചിത്രം തന്നെ ശ്രീരാമന്റേതാണ്. രാമന്റെ നാമവും ചിത്രവും ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ അത് ഈ രാജ്യത്ത് വിലപ്പോവില്ല. പാര്‍ലമെന്റിനകത്ത് ജയ്ശ്രീരാം വിളികളുയരുന്ന കാലമാണിതെന്ന് നിങ്ങള്‍ മറക്കേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Advertisment

"കേരളത്തില്‍ ദേശീയവാദികളും ദേശവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. 1200 സീറ്റില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുമുന്നണികളും മതതീവ്രവാദികളും ഒന്നിച്ചു. തലശ്ശേരിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം പല സ്ഥലത്തും കോണ്‍ഗ്രസിന് വോട്ട് മറിച്ചു. 70 വോട്ടാണ് ഒരു വാര്‍ഡില്‍ എല്‍ഡിഎഫിന് കിട്ടിയത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വോട്ട് മറിച്ചു. ഇരുമുന്നണികളും ഒന്നിച്ചത് സ്വാഗതാര്‍ഹമായ കാര്യമാണ്," ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വളര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

തദ്ദേശ വോട്ടെണ്ണല്‍ ഫലപ്രഖ്യാപന ദിവസമായിരുന്നു പാലക്കാട് നഗരസഭയില്‍ ബിജെപിക്കാര്‍ ജയ് ശ്രീരാം ഫ്‌ളക്‌സ് വെച്ചത്. നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയത്.

Bjp K Surendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: