scorecardresearch

Kerala Local Body Election phase 2 Voting : തദ്ദേശപ്പോര്; ഏഴു ജില്ലകളിലും മികച്ച പോളിങ്; വോട്ടിങ് സമയം അവസാനിച്ചു

Kerala Local Body Election Voting Phase 2: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്

Kerala Local Body Election Voting Phase 2: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
EEL2025

പാലക്കാട് ചളവറ കയിലിയാട് കെ വി യു പി സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വയോധികനെ സഹായിക്കുന്ന എൻ സി സി കേഡറ്റ് (ഫൊട്ടൊ-പിആർഡി)

Kerala Local Body Election Phase 2 Voting: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട പോളിങ് സമയം അവസാനിച്ചു. ഏഴു ജില്ലകളിലും മകച്ച പോളിങ് രേഖപ്പെടുത്തി. ഇതുവരെ 75.38  ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മലപ്പുറത്താണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. ഒന്നാം ഘട്ടത്തിൽ നിന്ന് വിഭിന്നമായി രണ്ടാം ഘട്ടത്തിൽ പോളിങ് ഓരോ മണിക്കൂറിലും ഉയരുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. 

Advertisment

പോളിങ് ശതമാനം (6.30 വരെ) 

തൃശൂർ: 71.88
പാലക്കാട്: 75.6
മലപ്പുറം: 76.85
കോഴിക്കോട്: 76.47
വയനാട്: 77.34
കണ്ണൂർ: 75.73
കാസർകോട്: 74.03

  • Dec 11, 2025 18:55 IST

    തദ്ദേശ തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ട പോളിങ് സമയം അവസാനിച്ചു

    തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട പോളിങ് സമയം അവസാനിച്ചു. ഇതുവരെ 75.38  ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

    പോളിങ് ശതമാനം (6.30 വരെ)

    തൃശൂർ: 71.88
    പാലക്കാട്: 75.6
    മലപ്പുറം: 76.85
    കോഴിക്കോട്: 76.47
    വയനാട്: 77.34
    കണ്ണൂർ: 75.73
    കാസർകോട്: 74.03



  • Dec 11, 2025 16:49 IST

    രാഹുൽ മാങ്കൂട്ടത്തിൽ വോട്ടു ചെയ്യാനെത്തി

    ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ടു ചെയ്യാനെത്തി.



  • Dec 11, 2025 16:46 IST

    തദ്ദേശപ്പോര്; 70 ലേക്ക് അടുത്ത് വോട്ടിങ് ശതമാനം

    രണ്ടാം ഘട്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം 69.76 ൽ എത്തി. 1,06,98659 വോട്ടർമാരാണ് വൈകീട്ട് 4.10 വരെ വിവിധ ബൂത്തുകളിലായി വോട്ടു രേഖപ്പെടുത്തിയത്. ആകെ 1,53,37,176 വോട്ടർമാരാണ് രണ്ടാം ഘട്ടത്തിൽ ഉള്ളത്.

    പോളിങ് ശതമാനം

    തൃശൂർ: 66.99
    പാലക്കാട്: 70.09
    മലപ്പുറം: 71.59
    കോഴിക്കോട്: 70.49
    വയനാട്: 70.13
    കണ്ണൂർ: 68.99
    കാസർകോട്: 68.04



  • Dec 11, 2025 16:12 IST

    രണ്ടാം ഘട്ടത്തിൽ മികച്ച പോളിങ്

    തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ് രേഖപ്പെടുത്തുകയാണ്. തിരഞ്ഞെടുപ്പ് സമയം അവസാനിക്കാൻ രണ്ടു മണിക്കൂർ ബാക്കി നിൽക്കെ 65.66 ശതമാനം പോളിങ് രേഖപ്പെടുത്തി. 



  • Dec 11, 2025 14:27 IST

    സണ്ണി ജോസഫിനെ തള്ളി വിഡി സതീശൻ; രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണെന്നും അത് അങ്ങനെ തന്നെയാണ് നൽകേണ്ടതെന്നും അതിൽ ഒരു തെറ്റില്ലെന്നും വിഡി സതീശൻ പറഞ്ഞു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു. രാഹുലിനെതിരായ പരാതിക്ക് പിന്നിൽ ഒരു ലീഗൽ ബ്രെയിനുണ്ടെന്നും വെൽ ഡ്രാഫ്റ്റാണെന്നും അത് ആസൂത്രിതമാണെന്നുമായിരുന്നു സണ്ണി ജോസഫിന്‍റെ പ്രസ്താവന. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.



  • Dec 11, 2025 13:11 IST

    ഷാഫി പറമ്പിൽ വോട്ടുരേഖപ്പെടുത്തി

    ഷാഫി പറമ്പിൽ എംപി കുടുംബസമേതം എത്തി വോട്ടുരേഖപ്പെടുത്തി.



  • Dec 11, 2025 12:35 IST

    പോളിങ് ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു

    മൊറാഴ വാർഡിൽ വോട്ട് ചെയ്യാനെത്തിയ ആൾ പോളിങ് ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ലോട്ടറി വിൽപന തൊഴിലാളിയായ കെപി സുധീഷ് ആണ് മരിച്ചത്. പോളിങ് ബൂത്തിന് അകത്ത് കയറിയ ഉടൻ തന്നെ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.വോട്ട് ചെയ്യുന്നതിന് മുൻപ് തന്നെ ഇദ്ദേഹത്തിന് മരണം സംഭവിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.



  • Dec 11, 2025 12:18 IST

    സ്ത്രീലമ്പടന്മാർക്ക് ഉന്നത പദവി നൽകുന്നത് സിപിഎം: രമേശ് ചെന്നിത്തല

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'സ്ത്രീലമ്പടന്മാർ' എന്ന പരാമർശത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ചയോളം കൈയിൽ വച്ചിരുന്ന മുഖ്യമന്ത്രിയാണ് ഇപ്പോൾ വീമ്പ് പറയുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. തങ്ങളെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



  • Dec 11, 2025 12:18 IST

    സിപിഎം-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

    തൃശൂർ എരുമപ്പെട്ടിയിൽ സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. എരുമപ്പെട്ടി പഞ്ചായത്ത് പതിനെട്ടാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി സൗമ്യ യോഗേഷിൻ്റെ ഭർത്താവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കെകെ യോഗേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജു നെല്ലുവായ് എന്നിവർക്കാണ് പരിക്കേറ്റത്.

    എരുമപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം ഖാദി റോഡിലാണ് സംഘർഷമുണ്ടായത്. ബൂത്ത് കെട്ടുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സിപിഎം പ്രവർത്തകർ മേശയിട്ടിരിക്കുന്നതിന് സമീപം കോൺഗ്രസ് പ്രവർത്തകർ മേശ കൊണ്ടുവന്ന് ഇടാൻ ശ്രമിച്ചപ്പോൾ കെകെ യോഗേഷ് അത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷത്തിന് തുടക്കമായത്.



  • Dec 11, 2025 12:17 IST

    തൃശൂരിൽ കള്ളവോട്ട് നടന്നതായി പരാതി

    തൃശൂർ നെടുപുഴയിൽ കള്ളവോട്ട് നടന്നതായി പരാതി. നെടുപുഴ സ്വദേശി പ്രദീപിൻ്റെ വോട്ടാണ് മറ്റാരോ ചെയ്തത്. വോട്ട് ചെയ്യാനായി ബൂത്തിലെത്തിയപ്പോഴാണ് തൻ്റെ പേരിൽ മറ്റാരോ വോട്ട് രേഖപ്പെടുത്തിയ വിവരം പ്രദീപ് അറിയുന്നത്. കോർപ്പറേഷൻ 45-ാം ഡിവിഷനിലെ ഒന്നാം നമ്പർ ബൂത്തിലാണ് സംഭവം. നെടുപുഴ പോളിടെക്നിക്കിലെ ബൂത്തിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. പ്രദീപ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടതിനെത്തുടർന്ന് അധികൃതർ അദ്ദേഹത്തിന് ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകി.



  • Dec 11, 2025 11:30 IST

    അഴിമതിയുടെ കൂത്തരങ്ങായി കേരളം മാറി- കെ സുധാകരൻ

    അഴിമതിയുടെ കൂത്തരങ്ങായി കേരളം മാറിയെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ശബരിമല സ്വർണ്ണകൊള്ള പോലൊരു വിഷയം മുൻപ് ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സത്യസന്ധമായി മുന്നേറിയാൽ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നും കെ.സുധാകരൻ വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു



  • Dec 11, 2025 11:07 IST

    ഇടത് അനുകൂല തരംഗം- മുഹമ്മദ് റിയാസ്

    ഇടതുപക്ഷ ജനാധ്യപത്യ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കോഴിക്കോടും സംസ്ഥാനത്തും ഉള്ളതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ, വികസന പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



  • Dec 11, 2025 10:49 IST

    പനത്തടിയിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടു; വോട്ട് ചെയ്യാനാകാതെ വോട്ടർമാർ മടങ്

    ജില്ലയിലെ പനത്തടി പഞ്ചായത്തിൽ വോട്ടിങ് യന്ത്രത്തിലെ തകരാർ കാരണം വോട്ടെടുപ്പ് തടസപ്പെട്ടു. ചാമുണ്ഡിക്കുന്ന് വാർഡിലാണ് സാങ്കേതിക തകരാർ മൂലം പോളിങ് നിർത്തിവയ്ക്കേണ്ടി വന്നത്. ഇതേത്തുടർന്ന് വോട്ട് ചെയ്യാനെത്തിയവരിൽ പലരും മടങ്ങിപ്പോയി.

    പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് വാർഡിലെ പോളിങ് ബൂത്തിലാണ് വോട്ടിങ് യന്ത്രത്തിന് തകരാർ സംഭവിച്ചത്. യന്ത്രം പണിമുടക്കിയതോടെ വോട്ടെടുപ്പ് പ്രക്രിയ പൂർണമായും തടസപ്പെടുന്ന സാഹചര്യമുണ്ടായി.

    ഏറെ നേരം കാത്തുനിന്നിട്ടും തകരാർ പരിഹരിക്കാൻ കഴിയാത്തതിനെത്തുടർന്ന് വോട്ട് ചെയ്യാനെത്തിയവരിൽ പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങിപ്പോയി. സാങ്കേതിക പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ അധികൃതർ നടത്തിവരികയാണ്.



  • Dec 11, 2025 10:12 IST

    ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പിഎസ് ശ്രീധരൻ പിള്ള

    തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ഇപ്പോഴുള്ള സീറ്റുകൾ ഇരട്ടിയായി വർധിപ്പിക്കും. ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ബിജെപിക്ക് വിജയ സാധ്യതയുള്ള സ്ഥലങ്ങളിൽ എൽഡിഎഫും യുഡിഎഫും ഒന്നിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പുളിലും അതുണ്ടാകുമെന്നും പിഎസ് ശ്രീധരൻപിള്ള പറഞ്ഞു.



  • Dec 11, 2025 10:09 IST

    കോഴിക്കോട് - പോളിങ് ശതമാനം

    കോഴിക്കോട് കോർപ്പറേഷൻ- 13.23%

    നഗരസഭകള്‍

    കൊയിലാണ്ടി - 15.34%

    വടകര - 16.16%

    പയ്യോളി- 15.42%

    രാമനാട്ടുകര- 17.97%

    ഫറോക്ക്- 13.95%

    കൊടുവള്ളി- 15.85%

    മുക്കം- 16.4%

    ബ്ലോക്ക് പഞ്ചായത്തുകൾ

    വടകര - 16.51%

    തൂണേരി - 16.95%

    കുന്നുമ്മൽ - 15.55%

    തോടന്നൂർ - 17.92%

    മേലടി - 16.32%

    പേരാമ്പ്ര - 15.52%

    ബാലുശ്ശേരി - 15.72%

    പന്തലായനി - 16.21%

    ചേളന്നൂർ - 16.83%

    കൊടുവള്ളി - 15.99%

    കുന്ദമംഗലം - 15.62%

    കോഴിക്കോട് - 15.1%.



  • Dec 11, 2025 10:00 IST

    സംസ്ഥാനത്ത് ഉടനീളം എല്‍ഡിഎഫിന് അനുകൂല തരംഗം - മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

    തെരഞ്ഞെടുപ്പിന്‍റെ തുടക്കം മുതല്‍ എല്‍ഡിഎഫിന്‍റെ വിജയ പ്രതീക്ഷ ഉയർന്നുകൊണ്ടിരിക്കുന്നു എന്ന് മന്ത്രി മടന്നപ്പള്ളി രാമചന്ദ്രൻ. ഇടതുപക്ഷത്തിന് അനുകൂലമായ വിജയ തരംഗം സംസ്ഥാനത്ത് ഉടനീളം ദൃശ്യമാണെന്നും അദ്ദേഹം



  • Dec 11, 2025 09:53 IST

    പ്രമുഖർ വോട്ട് രേഖപ്പെടുത്തി

    തെരഞ്ഞെടുപ്പിൻ്റെ ആദ്യ മണിക്കൂറുകളിൽ തന്നെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പാണക്കാട് തങ്ങൾമാർ, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ തുടങ്ങിയവർ രാവിലെ തന്നെ ബൂത്തുകളിലെത്തി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പിനോടനുബന്ധിച്ച് ശക്തമായ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും നടക്കുന്നുണ്ട്.



  • Dec 11, 2025 09:47 IST

    പോളിങ് ഇതുവരെ 15.83%

    തൃശൂർ- 15.83%

    പാലക്കാട്- 16.13%

    മലപ്പുറം- 16.49%

    കോഴിക്കോട്- 15.79%

    വയനാട്- 15.09%

    കണ്ണൂർ- 15.26%

    കാസർകോട്- 15.04%



  • Dec 11, 2025 09:01 IST

    പോളിങ് ബൂത്തിൽ തേനീച്ച ആക്രമണം

    പോളിങ് ബൂത്തിലുണ്ടായ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. തൃശൂർ മലേക്കാവിലെ പോളിങ് ബൂത്തിലാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം



  • Dec 11, 2025 09:00 IST

    കാസർകോട് വോട്ടിങ് യന്ത്രത്തിൽ തകരാർ

    കാസർകോട് ജില്ലയിലെ ദേലംപാടി പഞ്ചായത്തിൽ വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തി. പതിനാറാം വാർഡിലെ വോട്ടെടുപ്പാണ് ഇതേതുടർന്ന് തടസപ്പെട്ടത്. പള്ളംകോട് ജിയുപിഎസ് സ്‌കൂളിലെ ഒന്നാം ബൂത്തിലാണ് യന്ത്രം പണിമുടക്കിയത്.

    വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെയാണ് യന്ത്രത്തിന് സാങ്കേതിക തകരാർ സംഭവിച്ചത്. ഇതോടെ ഈ ബൂത്തിലെ പോളിങ് നടപടികൾ താത്കാലികമായി നിർത്തിവച്ചു. തകരാർ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിവരികയാണ്. വോട്ട് രേഖപ്പെടുത്താനെത്തിയ വോട്ടർമാർക്ക് ഇതോടെ ബൂത്തിന് മുന്നിൽ കാത്തുനിൽക്കേണ്ടി വന്നു.



  • Dec 11, 2025 08:55 IST

    ആദ്യ മണിക്കൂറിൽ 7.8 ശതമാനം പോളിങ്

    പോളിങ് ആദ്യ മണിക്കൂർ പിന്നിടുമ്പോൾ 7.8 ശതമാനം പോളിങ് രേഖപ്പെടുത്തി

    വയനാട്- 6.07 ശതമാനം
    കണ്ണൂർ- 7.8 ശതമാനം
    കാസർകോട് 6.9 ശതമാനം
    തൃശൂർ- 7.5 ശതമാനം
    പാലക്കാട്- 8.1 ശതമാനം
    മലപ്പുറം-9.2 ശതമാനം
    കോഴിക്കോട്- 8.8 ശതമാനം



  • Dec 11, 2025 08:51 IST

    എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് സമീപം നാടൻ ബോംബ്

    കാസർകോട് കുബഡാജെ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് സമീപം നാടൻ ബോംബ്. കെ പ്രകാശിൻ്റെ വീടിന് സമീപമാണ് നാല് നാടൻ ബോംബുകൾ കണ്ടത്. ഒന്ന് നായ കടിച്ച് പൊട്ടിച്ചതോടെയാണ് വിവരം അറിഞ്ഞത്.



  • Dec 11, 2025 08:22 IST

    133 പോളിങ് ബൂത്തുകളിൽ വോട്ടിങ് തടസപ്പെട്ടു

    സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ 133 പോളിങ് ബൂത്തുകളിൽ ഇതുവരെയും വോട്ടെടുപ്പ് ആരംഭിക്കാനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വോട്ടിങ് യന്ത്രങ്ങളിലുണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണം.

    ഏഴ് ജില്ലകളിലായി നടക്കുന്ന വോട്ടെടുപ്പിൽ പലയിടത്തും യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് തുടങ്ങേണ്ടതായിരുന്നുവെങ്കിലും യന്ത്രങ്ങളിലെ തകരാർ മൂലം ഈ 133 ബൂത്തുകളിലെ നടപടികൾ തടസപ്പെട്ടിരിക്കുകയാണ്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് എത്രയും വേഗം വോട്ടെടുപ്പ് തുടങ്ങാനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥർ നടത്തിവരികയാണ്. വോട്ടെടുപ്പ് വൈകുന്നതുമൂലം പല ബൂത്തുകൾക്ക് മുന്നിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടിട്ടുണ്ട്.



  • Dec 11, 2025 08:21 IST

    കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ വോട്ട് രേഖപ്പെടുത്തി

    കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. ഉണ്ണികുളം പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് അദ്ദേഹം തൻ്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. വാർഡിലെ ഒന്നാം നമ്പർ പോളിങ് സ്റ്റേഷനിലെത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്. വോട്ടെടുപ്പ് പുരോഗമിക്കവെ ബൂത്തിലെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തി മടങ്ങി.



  • Dec 11, 2025 08:16 IST

    എൽഡിഎഫ് ചരിത്ര വിജയം നേടും: പിണറായി വിജയൻ

    തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബത്തിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി



  • Dec 11, 2025 08:04 IST

    ഇടത്-വലത് മുന്നണികൾ വർഗീയ ശക്തികളെ കൂട്ടുപ്പിടിച്ചു: കെ സുരേന്ദ്രൻ

    സംസ്ഥാനത്ത് ഇടത്, വലത് മുന്നണികൾ വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോഴിക്കോട് അത്തോളി മൊടക്കല്ലൂർ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതതീവ്രവാദ സംഘടനകളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരു മുന്നണികളും വോട്ട് തേടുന്നതെന്നും അദ്ദേഹം ആരോപിച്ചു.



  • Dec 11, 2025 08:03 IST

    83 ഇടങ്ങളിൽ മോക് പോളിങ് പൂർത്തിയായില്ല

    രണ്ടാം ഘട്ട പോളിങ് നടക്കുന്ന 83 ബൂത്തുകളിൽ ഇതുവരെ പോളിങ് ആരംഭിച്ചിട്ടില്ല. ഇവിഎം തകരാർ മൂലമാണ് ഇതുവരെ പോളിങ് തുടങ്ങാൻ സാധിക്കാത്തത്.



  • Dec 11, 2025 07:58 IST

    പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്

    പാലക്കാട് കല്ലേക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെയും സംഘത്തെയും ലക്ഷ്യമിട്ട് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ഡിസിസി സെക്രട്ടറി നന്ദാബാലന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ആരോപിച്ചു.



  • Dec 11, 2025 07:54 IST

    ലോകസ്ഭാ ഫലം ആവർത്തിക്കും

    തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ലോകസ്ഭാ ഫലം ആവർത്തിക്കുമെന്ന് യുഡിഎഫ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു



  • Dec 11, 2025 07:45 IST

    ഇവിഎം തകരാർ; വോട്ടിങ് തടസ്സപ്പെട്ടു

    തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിൽ വിവിധ ജില്ലകളിൽ വോട്ടിങ്ങ് യന്ത്രം തടസ്സപ്പെട്ടത് തിരഞ്ഞെടുപ്പിനെ ബാധിക്കുന്നു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വോട്ടിങ് മെഷീനുകൾ തകരാറിലായത്.



  • Dec 11, 2025 07:44 IST

    യുഡിഎഫിന് പൂർണ വിജയ പ്രതീക്ഷ: സണ്ണി ജോസഫ്

    തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണ്ണ വിജയ പ്രതീക്ഷയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വോട്ടർമാർ വിധിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു. 



  • Dec 11, 2025 07:24 IST

    വോട്ടർമാരുടെ നീണ്ട നിര

    പോളിങ് ബൂത്തുകളിലേക്ക് രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനായി വോട്ടർമാർ ബൂത്തുകൾക്ക് മുന്നിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനായി സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ ബൂത്തുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വോട്ടെടുപ്പിൻ്റെ ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്.



  • Dec 11, 2025 07:23 IST

    പാലക്കാട് ബിജെപി നിലനിർത്തുമെന്ന് സി കൃഷ്ണകുമാർ

    പാലക്കാട് ബിജെപി നിലനിർത്തുമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. വികസനത്തിന് ജനങ്ങൾ വോട്ട് ചെയ്യുമെന്നും പാലക്കാട്ടെ സ്ത്രീ വോട്ടർമാരുടെ വോട്ട് ബിജെപിക്കായിരിക്കുമെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. യുഡിഎഫിന് വോട്ടർമാർ വലിയ തിരിച്ചടിയാകും. സ്ത്രീപീഡകനായ എംഎൽഎയെ സംരക്ഷിച്ച യുഡിഎഫിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



  • Dec 11, 2025 07:22 IST

    മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരെ പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്താക്കി

    കാഞ്ഞങ്ങാട് മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരെ പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്താക്കി. കാഞ്ഞങ്ങാട് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സനൂപ് ജോൺ, നിഷാദ് എന്നിവർക്കെതിരെയാണ് നടപടി. ഇന്നലെ രാത്രി ഇരുവരും മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ ഇരുവർക്കെതിരെയും അന്വേഷണം ആരംഭിച്ചു.



Election news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: