scorecardresearch

2020 ആവർത്തിക്കാൻ എൽഡിഎഫ്, തിരിച്ചുവരവിന് യുഡിഎഫ്, അട്ടിമറിയ്‌ക്കൊരുങ്ങി ബിജെപി; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ എന്ന് നിലയ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഓരോ മുന്നണികൾക്കും നിർണായകമാണ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ എന്ന് നിലയ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഓരോ മുന്നണികൾക്കും നിർണായകമാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
local election2025 n

Kerala Local Body Election Result 2025

Kerala Local Body Election Result 2025: കൊച്ചി: ഒരു മാസം നീണ്ടുനിന്ന് തദ്ദേശ തിരഞ്ഞെടുപ്പിന്റെ മത്സര ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഓരോ മുന്നണികളും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ, നേടിയ വിജയം ആവർത്തിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ ഇക്കുറി ഗംഭീര തിരിച്ചുവരവ് നടത്താമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ് ഐക്യ മുന്നണി. 

Advertisment

Also Read:തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ എട്ട് മണി മുതൽ

എൽഡിഎഫിനും യുഡിഎഫിനും ബദലായി പുതിയൊരു രാഷ്ട്രീയ ശക്തിയായി ഉയർന്നുവരാൻ ഇത്തവണ സാധിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് ബിജെപി നയിക്കുന്ന എൻഡിഎ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ എന്ന് നിലയ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഓരോ മുന്നണികൾക്കും നിർണായകമാണ്. 

2020-ലെ തിരഞ്ഞെടുപ്പ് ചിത്രം

2020ൽ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 550 ഇടങ്ങളിൽ ഇടതുതേരോട്ടമായിരുന്നു. 342- ഇടങ്ങളിൽ യുഡിഎഫ് അധികാരം നേടിയപ്പോൾ 27 പഞ്ചായത്തുകളിൽ ബിജെപി അധികാരം പിടിച്ചെടുത്തു. ട്വന്റി ട്വന്റി അടക്കമുള്ള മറ്റുള്ളവർ 22 പഞ്ചായത്തുകളിൽ അധികാരത്തിലെത്തി.

Also Read:തദ്ദേശ തിരഞ്ഞെടുപ്പ്; ജനഹിതം ഇന്നറിയാം, വോട്ടെണ്ണൽ 244 കേന്ദ്രങ്ങളിൽ

58.4ശതമാനമായിരുന്നു ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന്റെ വോട്ടുശതമാനം. 36.3 ശതമാനമായിരുന്നു യുഡിഎഫ് വോട്ടുശതമാനം. ബിജെപി 2.9 ശതമാനവും മറ്റുള്ളവർ 2.3 ശതമാനവും നേടി.

152 ബ്ലോക്ക് പഞ്ചായത്തിൽ 110 ഇടത്തും എൽഡിഎഫിന് വിജയിക്കാനായപ്പോൾ 40 ഇടങ്ങളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. ഒരിടത്ത് ബിജെപിയും അധികാരത്തിലുണ്ട്. ജില്ലാ പഞ്ചായത്തിൽ 14-ൽ 11 ഇടത്തും എൽഡിഎഫാണ് അധികാരത്തിൽ. മൂന്നിടത്ത് മാത്രമാണ് യുഡിഎഫിന് ഭരണം നേടാനായത്.

സംസ്ഥാനത്ത് ആകെയുള്ള 87 നഗരസഭകളിൽ 44 ഇടങ്ങളിൽ മാത്രമാണ് എൽഡിഎഫിന് ഭരണത്തിൽ എത്താൻ കഴിഞ്ഞത്. 41 നഗരസഭകൾ യുഡിഎഫ് ഭരിക്കുമ്പോൾ പന്തളം, പാലക്കാട് നഗരസഭകളിൽ ബിജെപിയാണ് ഭരണത്തിൽ.തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ കോർപ്പറേഷനുകളിൽ എൽഡിഎഫ് ഭരണത്തിലെത്തിയപ്പോൾ 2020-ൽ കണ്ണൂർ കോർപ്പറേഷനിൽ മാത്രമാണ് യുഡിഎഫിന് അധികാരത്തിൽ എത്താൻ കഴിഞ്ഞിരുന്നത്.

പ്രതീക്ഷകൾ, വെല്ലുവിളികൾ

പതിവിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക രാഷ്ട്രീയത്തിലുപരി സംസ്ഥാന രാഷ്ട്രീയമാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ചർച്ചയായത്. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിലൂന്നിയാണ് യുഡിഎഫ് പ്രചാരണം നയിച്ചത്. സ്വർണ്ണക്കൊള്ള ഉൾപ്പടെയുള്ള വിഷയങ്ങൾ വോട്ടായി മാറുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 

Also Read:കണ്ണീരോർമ്മകളുമായി വീണ്ടും അവർ ചൂരൽമലയിൽ എത്തി; നൊമ്പരഭൂമിയിൽ വോട്ടുചെയ്ത് മടങ്ങി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാരോപണം ഉയർത്തിയായിരുന്നു എൽഡിഎഫിന്റെ തിരിച്ചടി.രാഹുലിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ തങ്ങൾക്ക്  ഗുണമാകുമെന്ന് പ്രതീക്ഷയിലാണ് എൻഡിഎ. 

Read More:രണ്ടാം ഘട്ടത്തിൽ കളി മാറി; പോളിങ് കുതിച്ചുയരുന്നു, നെഞ്ചിടിപ്പോടെ മുന്നണികൾ

Election Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: