Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

എൽഡിഎഫിന് ഇത്രയും മികച്ച വിജയം നേടിത്തന്നത് പ്രതിപക്ഷ നേതാവിന് അഭിനന്ദനം: എ.കെ ബാലൻ

വിഡ്ഢിത്തം നിറഞ്ഞ ഒരു തീരുമാനം അവര്‍ രേഖപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇത്രയും വലിയ വിജയം എല്‍ഡിഎഫിന് ലഭിക്കില്ലായിരുന്നു

reservation for general, reservation news, general quota reservation, narendra modi government, reservation in india, reservation for general category, general category reservation in india, general category,reservation news, general category reservation policy, modi govt, ie malayalam, സംവരണം, മോദി, കേന്ദ്രസർക്കാർ, ഐഇ മലയാളം, ak balan, എകെ ബാലന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫ് കൺവീനർ എംഎം ഹസനും കെ. മുരളീധരൻ എംപിക്കും അഭിനന്ദനം അറിയിച്ച് മന്ത്രി എ.കെ ബാലൻ. ഇവർ ചേർന്നാണ് എൽഡിഎഫിന് മികച്ച വിജയം നേടത്തന്നതെന്ന് ബാലൻ പറഞ്ഞു.

Also Read: Kerala Local Body Election Results LIVE UPDATES: സംസ്ഥാനത്ത് ഇടത് തരംഗം; തിരുവനന്തപുരം കോർപ്പറേഷൻ നിലനിർത്തി

“ഇവരുടെ സഹായം ഇല്ലായിരുന്നെങ്കിൽ ഇത്രയും വലിയ വിജയം കിട്ടുമായിരുന്നില്ല. അവരെ അഭിനന്ദിക്കുന്നു. രണ്ടുതരത്തിലാണ് അവര്‍ സഹായിച്ചത്- ഒന്ന്, കിഫ്ബി ഇല്ലാതാക്കുമെന്ന് പറഞ്ഞു. രണ്ട്, ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള നാല് മിഷനുകളും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞു. ഇതുപോലെ വിഡ്ഢിത്തം നിറഞ്ഞ ഒരു തീരുമാനം അവര്‍ രേഖപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇത്രയും വലിയ വിജയം എല്‍ഡിഎഫിന് ലഭിക്കില്ലായിരുന്നു.”

Also Read: വമ്പൻമാരുടെ തട്ടകത്തിൽ തിരിച്ചടി; പുതുപ്പള്ളിയിലും എൽഡിഎഫിന് നേട്ടം

ഇന്നേവരെ ഒരു പാര്‍ട്ടിയും മുന്നണിയില്‍ ചേര്‍ത്തിട്ടില്ലാത്ത ജമാ അത്തെ ഇസ്ലാമിയെ മുന്നണിയില്‍ ചേര്‍ക്കും, അധികാരം കിട്ടിയാല്‍ അവര്‍ക്കും പങ്ക് നല്‍കും എന്ന് പറഞ്ഞു. ഇതാണ് യഥാര്‍ഥത്തില്‍ കേരളത്തിലെ ജനത തിരിച്ചറിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: ബിജെപി സിറ്റിങ് സീറ്റിൽ ബി.ഗോപാലകൃഷ്‌ണൻ തോറ്റു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala local body election result ldf udf bjp leaders reaction

Next Story
വമ്പൻമാരുടെ തട്ടകത്തിൽ തിരിച്ചടി; പുതുപ്പള്ളിയിലും എൽഡിഎഫിന് നേട്ടംThrissur Corporation Result 2020, തൃശൂർ കോർപറേഷൻ തിരഞ്ഞെടുപ്പ് ഫലം 2020,Kerala Local Body Election Results LIVE UPDATES, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, live kerala rural election results, വോട്ടെണ്ണൽ, district wise rural local body election results, kerala election results, local body election result, kerala local body election result, local body, thiruvananthapuram election results, kozhikode election results, kochi election results, kottayam elections results, kollam election results B Gopalakrishnan, ബി ഗോപാലകൃഷ്ണൻ,
The moderation of comments is automated and not cleared manually by malayalam.indianexpress.com