scorecardresearch

Kerala Local Body Election Result 2025: കേരളത്തിൽ യുഡിഎഫ് തരംഗം; നിലമെച്ചപ്പെടുത്തി എൻഡിഎ, തകർന്നടിഞ്ഞ് എൽഡിഎഫ്

Kerala Local Body Election Result, Trends 2025 : നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പോരാട്ടത്തിൽ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും യുഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു

Kerala Local Body Election Result, Trends 2025 : നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പോരാട്ടത്തിൽ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും യുഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
udf victory1

Kerala Local Body Election Result 2025

Kerala Local Body Election Result 2025: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം യുഡിഎഫിന് ചരിത്രപരമായ മുന്നേറ്റം. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി നടന്ന ഈ പോരാട്ടത്തിൽ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും യുഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. ആകെയുള്ള 86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണത്തിലും യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫ് 28 ഇടത്തായി ചുരുങ്ങി. ആറു കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഫും ഒന്നു വീതം എൻഡിഎയും എൽഡിഎഫും വിജയിച്ചു. ജില്ലാ പഞ്ചായത്തുകളിൽ ഏഴിടത്ത് എൽഡിഎഫും ഏഴിടത്ത് യുഡിഎഫും വിജയിച്ചു.    

Advertisment
സ്ക്രീൻഗ്രാബ്

Also Read in English: Kerala Local Body Election Results 2025 LIVE Updates

  • Dec 13, 2025 18:51 IST

    പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്; തലസ്ഥാന നഗരിയിലെ എൻഡിഎ മേൽക്കൈ ആശങ്കപ്പെടുത്തുന്നത്: മുഖ്യമന്ത്രി

    തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി. തലസ്ഥാന നഗരത്തിൽ എൻഡിഎക്ക് മേൽക്കൈ നേടാനായതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



  • Dec 13, 2025 18:23 IST

    ഇരുത്തി ചിന്തിപ്പിക്കുന്ന വിധിയെഴുത്ത്: എം.എ ബേബി

    തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ഇരുത്തി ചിന്തിപ്പിക്കുന്ന വിധിയെഴുത്താണെന്നും, സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും സ്വാധീനത്തിൽ ചോർച്ചയുണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 



  • Dec 13, 2025 17:51 IST

    യുഡിഎഫിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് സല്യൂട്ട്: രാഹുൽ ഗാന്ധി

    തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ വിശ്വാസം അർപ്പിച്ച കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് രാഹുൽ ഗാന്ധി. നിർണായകവും ഹൃദയസ്പർശിയുമായ ജനവിധിയാണ് കേരളത്തിലുണ്ടായതെന്നും യുഡിഎഫിലുള്ള വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്നും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു.



  • Dec 13, 2025 17:14 IST

    ബിജെപിയുടേത് ശക്തമായ പ്രകടനം; യുഡിഎഫിന്റേത് ശ്രദ്ധേയമായ വിജയം: ശശി തരൂർ

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ വിജയമാണ് യുഡിഎഫ് നേടിയതെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള ഒരു വലിയ അംഗീകാരവും ശക്തമായ സൂചനയുമാണിതെന്നും ശശി തരൂർ എം.പി. തിരുവനന്തപുരത്ത് ബിജെപിയുടെ പ്രകടനത്തെ അംഗീകരിക്കുന്നുവെന്നും കോർപറേഷനിൽ ബിജെപി നേടിയ ശ്രദ്ധേയമായ വിജയത്തെ എളിമയോടെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ ശ്രദ്ധേയമായ മാറ്റത്തെ അടയാളപ്പെടുത്തുന്ന ശക്തമായ പ്രകടനമാണ് ബിജെപിയുടേതെന്നും ശശി തരൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.



  • Dec 13, 2025 17:11 IST

    എൻഡിഎയുടെ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം എന്ന് പ്രധാനമന്ത്രി

    തിരുവനന്തപുരം കോർപ്പറേഷനിലെ എൻഡിഎയുടെ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്കും എൻഡിഎയ്ക്കും മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും തിരുവനന്തപുരത്തിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു



  • Dec 13, 2025 15:41 IST

    തോൽവിയിൽ പ്രതികരിച്ച് സിപിഎം; തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്ന് എംവി ഗോവിന്ദൻ

    തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് അടിത്തറയിൽ കാര്യമായ വിള്ളലുകൾ ഉണ്ടായിട്ടില്ല. തോൽവി സംബന്ധിച്ച് പഠിക്കും. തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും. വർഗീയ ശക്തികളുമായി കൂട്ടുക്കൂടിയാണ് യുഡിഎഫിന്റെ വിജയം. ബിജെപിയും കോൺഗ്രസും പരസ്പരം വോട്ടുമറിച്ചെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 



  • Dec 13, 2025 15:33 IST

    പുതുപ്പള്ളി തിരിച്ച് പിടിച്ച് യുഡിഎഫ്

    പുതുപ്പള്ളിയിൽ യുഡിഎഫിന് വിജയം. കഴിഞ്ഞ തവണ പഞ്ചായത്ത് ഭരിച്ച എൽഡിഎഫ് ഒരൊറ്റ സീറ്റിലേയ്ക്ക് ചുരുങ്ങിയപ്പോൾ നാല് സീറ്റിൽ വിജയിച്ച ബിജെപിയാണ് പ്രതിപക്ഷത്ത്.



  • Dec 13, 2025 15:27 IST

    ജനം യുഡിഎഫിനൊപ്പം നിന്നു: സണ്ണി ജോസഫ്

    കേരള ജനത തങ്ങൾക്കൊപ്പം നിന്നുവെന്നും എൽഡിഎഫിന്‍റെ കള്ള പ്രചാരണങ്ങൾ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതികരിച്ചു.

    യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് പോകുന്നു. തിരുവനന്തപുരം കോർപറേഷന്‍റെ കാര്യം വിശദമായി പഠിച്ചിട്ട് പറയാം. യുഡിഎഫ് സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടി. ജനങ്ങൾ അത് കണ്ടു. തിരുവനന്തപുരത്ത് ബിജെപിയെ മാറ്റി നിര്‍ത്തും. ആലോചിച്ച് തീരുമാനമെടുക്കുമെന്നും യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



  • Dec 13, 2025 15:26 IST

    ചരിത്ര വിജയത്തിലേക്കെന്ന് കെസി വേണുഗോപാല്‍

    തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്ര വിജയത്തിലേക്കാണ് നീങ്ങുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ പ്രതികരിച്ചു. യുഡിഎഫിന് 2010ലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായത്. എന്നാല്‍ ഈ പ്രാവശ്യം അത് മറികടന്ന് ചരിത്ര വിജയത്തിലേക്കാണ് യുഡിഎഫ് നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് തരംഗത്തിലൂടെ മാറ്റം വേണമെന്ന് ജനങ്ങള്‍ കൃത്യമായി ആവശ്യപ്പെട്ടിരിക്കുകയാണെന്നും കെസി കൂട്ടിച്ചേര്‍ത്തു.



  • Dec 13, 2025 15:24 IST

    തിരിച്ചടി പരിശോധിക്കുമെന്ന് സിപിഎം

    തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗ്ഗീസ് പറഞ്ഞു. തിരിച്ചടിയുണ്ടായാൽ അതിൻ്റെ വസ്തുത പരിശോധിച്ച് തിരിച്ച് വരവിന് വേണ്ടിയുള്ള ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയാണ് ചെയ്യുക. ഇതിനേക്കാൾ വലിയ തോൽവി കേരളത്തിൽ എൽഡിഎഫ് നേരിട്ടിട്ടുണ്ടെന്നും അതിനെ അതിജീവിച്ചാണ് മുന്നണി കടന്നുവന്നിട്ടുള്ളതെന്നും സിവി വർഗ്ഗീസ് കൂട്ടിച്ചേർത്തു.



  • Dec 13, 2025 15:23 IST

    കൈനകരിയിൽ ആദ്യമായി യുഡിഎഫ്

    ചരിത്രത്തിലാദ്യമായി ആലപ്പുഴ കുട്ടനാട്ടിലെ കൈനകരയിൽ യുഡിഎഫ് അധികാരത്തിലെത്തി. പഞ്ചായത്ത് രൂപവത്കരിച്ചതിന് ശേഷം ഇന്നോളം പഞ്ചായത്തിൽ എൽഡിഎഫാണ് വിജയിച്ചിരുന്നത്.



  • Dec 13, 2025 14:48 IST

    ശ്രീനാദേവി കുഞ്ഞമ്മ വിജയിച്ചു

    പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ നടന്ന വാശിയേറിയ മത്സരത്തിൽ സിപിഐ വിട്ട് കോൺഗ്രസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി ശ്രീലത രമേഷിനെയാണ് പരാജയപ്പെടുത്തിയത്. 



  • Dec 13, 2025 14:47 IST

    ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ട് ജനം പണി തന്നു'; തദ്ദേശ തോൽവിയിൽ എം.എം. മണിയുടെ വിവാദ പ്രതികരണം

    തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ ദയനീയ പരാജയത്തിൽ വിവാദ പരാമർശവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി. ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റിയ ശേഷം പണി തന്നെന്നാണ് അദ്ദേഹം പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ എൽഡിഎഫ് കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് എംഎം മണി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

    വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും വോട്ട് ലഭിക്കുമായിരുന്നെങ്കിൽ എൽഡിഎഫ് വിജയിക്കേണ്ടതായിരുന്നുവെന്നും എന്നാൽ ജനങ്ങൾ നന്ദികേട് കാണിച്ചെന്നും എംഎം മണി എംഎൽഎ പറഞ്ഞു. പരാജയം സംബന്ധിച്ച് എൽഡിഎഫും പാർട്ടിയും വിശദമായി പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



  • Dec 13, 2025 14:46 IST

    പന്തളം മുനിസിപ്പാലിറ്റി കൈവിട്ട് ബിജെപി

    ശബരിമല സ്വര്‍ണക്കൊള്ള ആളിക്കത്തിയിട്ടും പത്തനംതിട്ടയിലെ പന്തളം മുനിസിപ്പാലിറ്റിയിൽ ഭരണം നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞില്ല. 14 സീറ്റിൽ വിജയിച്ച എൽഡിഎഫ് ഭരണം ഉറപ്പിച്ചു. 11 സീറ്റുമായി യുഡിഎഫ് മുഖ്യപ്രതിപക്ഷമായി. ഒൻപത് സീറ്റ് മാത്രം നേടിയ ബി.ജെ.പി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.



  • Dec 13, 2025 14:46 IST

    കൊയിലാണ്ടി നഗരസഭയില്‍ മുന്നിലെത്തി എല്‍.ഡി.എഫ്

    ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവില്‍ കൊയിലാണ്ടി നഗരസഭയില്‍ മുന്നിലെത്തി എല്‍.ഡി.എഫ്. 46 ൽ ഇരുപത്തിരണ്ട് വാര്‍ഡുകളിലാണ് എല്‍.ഡി.എഫ് വിജയം നേടിയത്. 20 സീറ്റുകളില്‍ യു.ഡി.എഫ് വിജയം നേടി. നാലിടത്ത് എന്‍.ഡി.എ വിജയം നേടി. 36, 10, 37, 42 വാര്‍ഡുകളിലാണ് എന്‍.ഡി.എ വിജയം നേടിയത്. 1, 2, 3, 4, 5, 6, 7, 8, 11, 12, 13, 14, 15, 21, 22, 25, 26, 27, 29, 33, 35, 46 എന്നീ വാര്‍ഡുകളില്‍ എല്‍.ഡി.എഫ് വിജയം നേടി. 9, 16, 17, 18, 19, 20, 23, 24, 30, 31, 32, 34, 38, 39, 40, 41, 43, 44, 45 വാര്‍ഡുകളിലാണ് യു.ഡി.എഫ് വിജയം നേടിയത്. സിറ്റിങ് വാര്‍ഡായ 36, 37ന് പുറമേ 42, 10 വാര്‍ഡുകളില്‍ കൂടി എന്‍.ഡി.എ വിജയം നേടി. 2020ൽ 44 ൽ 25 സീറ്റ് നേടി എൽഡിഎഫ് കേവല ഭൂരിപക്ഷം മറികടന്നിരുന്നു.



  • Dec 13, 2025 14:16 IST

    ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ അധികാരത്തിൽ

    ഈരാറ്റുപേട്ട നഗരസഭയിൽ എസ്ഡിപിഐ അധികാരം നിലനിലനിർത്തി



  • Dec 13, 2025 14:13 IST

    ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തോൽവി; പള്ളിക്കൽ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി

    പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ നടന്ന വാശിയേറിയ മത്സരത്തിൽ സിപിഐ വിട്ട് കോൺഗ്രസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മ പരാജയപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി ശ്രീലത രമേഷാണ് ഇവിടെ വിജയിച്ചത്. 121 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ശ്രീലത രമേഷ് വിജയം ഉറപ്പിച്ചത്. സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശേഷമാണ് ശ്രീനാദേവി കുഞ്ഞമ്മ പള്ളിക്കൽ ഡിവിഷനിൽ മത്സരിക്കാനെത്തിയത്. മുന്നണി മാറ്റം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും വോട്ടെടുപ്പിൽ തിരിച്ചടിയാണുണ്ടായത്.



  • Dec 13, 2025 14:12 IST

    നീലേശ്വരത്ത് സംഘർഷം; എൽഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റം

    തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ ദയനീയ പരാജയത്തിൽ വിവാദ പരാമർശവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി. ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റിയ ശേഷം പണി തന്നെന്നാണ് അദ്ദേഹം പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ എൽഡിഎഫ് കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് എംഎം മണി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

    വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും വോട്ട് ലഭിക്കുമായിരുന്നെങ്കിൽ എൽഡിഎഫ് വിജയിക്കേണ്ടതായിരുന്നുവെന്നും എന്നാൽ ജനങ്ങൾ നന്ദികേട് കാണിച്ചെന്നും എംഎം മണി എംഎൽഎ പറഞ്ഞു. പരാജയം സംബന്ധിച്ച് എൽഡിഎഫും പാർട്ടിയും വിശദമായി പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



  • Dec 13, 2025 14:12 IST

    നിലമ്പൂരിൽ യുഡിഎഫ് തരംഗം

    നിലമ്പൂർ നഗരസഭയിൽ യുഡിഎഫിന് ഉജ്ജ്വല തിരിച്ചുവരവ്. ആകെയുള്ള 36 ഡിവിഷനുകളിൽ 28 സീറ്റും നേടി ആധികാരിക വിജയത്തോടെയാണ് യുഡിഎഫ് നഗരസഭ ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ തവണത്തെ തിരിച്ചടികളിൽ നിന്ന് കരകയറി മുസ്‌ലിം ലീഗ് മികച്ച പ്രകടനം കാഴ്ചവച്ചു.

    കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റിലും പരാജയപ്പെട്ട മുസ്‌ലിം ലീഗ് ഇത്തവണ ഒമ്പതിൽ ഏഴ് സീറ്റ് നേടി ശക്തമായി തിരിച്ചുവന്നു. 27 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 21 ഇടങ്ങളിൽ വിജയിച്ചതോടെയാണ് യുഡിഎഫ് ആധിപത്യം ഉറപ്പിച്ചത്. എന്നാൽ ഭരണസമിതിയിലെ പ്രമുഖർക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. നഗരസഭ ഉപാധ്യക്ഷ അരുമാ ജയകൃഷ്ണൻ, മുതിർന്ന സിപിഎം നേതാവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ കക്കാടൻ റഹീം, സ്ഥിരം സമിതി അധ്യക്ഷരായ ഷൈജിമോൾ, യുകെ ബിന്ദു തുടങ്ങിയവർ പരാജയപ്പെട്ടു.



  • Dec 13, 2025 14:12 IST

    10 വർഷത്തിന് ശേഷം പടന്ന ഭരണം പിടിച്ച് എൽഡിഎഫ്

    കാസർകോട് പത്തു വർഷത്തിന് ശേഷം പടന്ന പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. ആകെയുള്ള 16 വാർഡുകളിൽ ഒമ്പത് സീറ്റുകൾ നേടിയാണ് എൽഡിഎഫ് അധികാരം ഉറപ്പിച്ചത്. കഴിഞ്ഞ തവണ ഒമ്പത് സീറ്റ് ഉണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ ഏഴ് സീറ്റ് മാത്രമേ നേടാനായുള്ളൂ.

    കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് ആറും സീറ്റുകളാണുണ്ടായിരുന്നത്. എന്നാൽ ഇത്തവണ എൽഡിഎഫ് ഒമ്പത് സീറ്റുകൾ നേടി ഭരണം തിരിച്ചുപിടിച്ചപ്പോൾ യുഡിഎഫ് ഏഴ് സീറ്റിലേക്ക് ഒതുങ്ങി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിലുണ്ടായ രൂക്ഷമായ ഭിന്നതയാണ് യുഡിഎഫിൻ്റെ പരാജയത്തിന് പ്രധാന കാരണമായത്. മുസ്‌ലിം ലീഗ് ശക്തി കേന്ദ്രങ്ങളിൽ കോൺഗ്രസിന് സീറ്റ് നൽകിയതിനെതിരെ പ്രാദേശികമായി വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതാണ് തെരഞ്ഞെടുപ്പ് വിധിയിലും പ്രതിഫലിച്ചത്.



  • Dec 13, 2025 13:27 IST

    ആലപ്പുഴയിലും കടപുഴകി എൽഡിഎഫ്; നഗരസഭകളിൽ യുഡിഎഫിന് മിന്നും വിജയം

    തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുകോട്ടയിൽ വൻ മുന്നേറ്റവുമായി യുഡിഎഫ്. നഗരമേഖലകളിൽ യുഡിഎഫ് സർവ്വാധിപത്യം നിലനിർത്തിയപ്പോൾ ഗ്രാമീണ മേഖകളിൽ മാത്രമാണ് എൽഡിഎഫിന് നേരിയ മുൻതൂക്കം നേടാനായത്. അതേസമയം, എൽഡിഎഫ് കുത്തകയായ പല പഞ്ചായത്തുകളിലും യുഡിഎഫിന് അധികാരം നേടാനായത് എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയായി മാറി...Read More



  • Dec 13, 2025 12:57 IST

    കോഴിക്കോട് കോർപ്പറേഷനിൽ ട്വിസ്റ്റ്; ആർക്കും കേവല ഭൂരിപക്ഷമില്ല, എൻഡിഎ നിർണായക ശക്തി

    കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വമ്പൻ ട്വിസ്റ്റും സസ്പെൻസുമാണ് ബാക്കിയാകുന്നത്. പ്രമുഖ മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം നടന്ന ഇവിടെ ആർക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. എൽഡിഎഫും യുഡിഎഫും തമ്മിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന സാഹചര്യമാണുള്ളത്.

    ലഭ്യമായ കണക്കുകൾ പ്രകാരം 30 സീറ്റുകളിൽ വിജയിച്ച് എൽഡിഎഫ് മുന്നിലെത്തി. തൊട്ടുപിന്നാലെ 29 സീറ്റുകളുമായി യുഡിഎഫ് ശക്തമായ വെല്ലുവിളി ഉയർത്തുന്നു. 13 സീറ്റുകൾ സ്വന്തമാക്കി എൻഡിഎ നിർണായക ശക്തിയായി മാറി. മറ്റുള്ളവർ 3 സീറ്റുകളിലും വിജയിച്ചു.

    സീറ്റ് നില: എൽഡിഎഫ് - 30 യുഡിഎഫ് - 29 എൻഡിഎ - 13 മറ്റുള്ളവർ - 3



  • Dec 13, 2025 12:32 IST

    ആലുവയിൽ യുഡിഎഫ്

    ആലുവ നഗരസഭയിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് ഭരണം ഉറപ്പിച്ചു. ആകെയുള്ള സീറ്റുകളിൽ 16 എണ്ണം നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് നഗരസഭയിൽ ആധിപത്യം സ്ഥാപിച്ചത്.

    ശക്തമായ മത്സരം നടന്ന നഗരസഭയിൽ എൽഡിഎഫിന് രണ്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എൻഡിഎ നാല് സീറ്റുകൾ നേടി സാന്നിധ്യം അറിയിച്ചു. സ്വതന്ത്രരടക്കം മറ്റുള്ളവരും നാല് സീറ്റുകളിൽ വിജയം കണ്ടെത്തി.

    കക്ഷിനില: യുഡിഎഫ് - 16 എൽഡിഎഫ് - 2 എൻഡിഎ - 4 മറ്റുള്ളവർ - 4



  • Dec 13, 2025 12:32 IST

    പിണറായിക്ക് മുന്നറിയിപ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ

    കേരളത്തിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 110ലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളെ ഇനിയും കബളിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതേണ്ടതില്ല. തിരുവനന്തപുരത്ത് കോൺഗ്രസിന് സംഘടനാപരമായ ദൗർബല്യമുണ്ടായിരുന്നു. ഇത് മറികടക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും പൂർണമായി വിജയിച്ചില്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.



  • Dec 13, 2025 12:31 IST

    കഠിനംകുളം ചേരമാൻ തുരുത്തിൽ കോൺഗ്രസിന് ചരിത്ര വിജയം

    കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ചേരമാൻ തുരുത്തിൽ 30 വർഷത്തിന് ശേഷം കോൺഗ്രസിന് ചരിത്ര വിജയം. പത്തുവർഷമായി എൽഡിഎഫിൻ്റെ കൈവശമുണ്ടായിരുന്ന സീറ്റ് സനോഫർ പിടിച്ചെടുത്തു. 30 വർഷത്തിനിടയിൽ രണ്ടു പ്രാവശ്യം മുസ്‌ലിം ലീഗ് ഇവിടെ വിജയിച്ചിരുന്നു. ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മത്സരിച്ച സനോഫറിലൂടെയാണ് കോൺഗ്രസ് ഈ നേട്ടം കൈവരിച്ചത്. നീണ്ട കാലയളവിന് ശേഷമാണ് ചേരമാൻ തുരുത്തിൽ കോൺഗ്രസ് വിജയിക്കുന്നത്.



  • Dec 13, 2025 12:31 IST

    പത്തനംതിട്ടയിലും എറണാകുളത്തും യുഡിഎഫ്

    പത്തനംതിട്ട ജില്ലയിലെ മൂന്ന് നഗരസഭകളും യുഡിഎഫ് നേടി. പത്തനംതിട്ട, അടൂർ, തിരുവല്ല നഗരസഭകളിലാണ് യുഡിഎഫ് അധികാരത്തിലേക്ക് എത്തുന്നത്. പന്തളത്ത് മൂന്നുമുന്നണികളും ശക്തമായ പോരാട്ടം തുടരുന്നു. എറണാകുളം ജില്ലയിൽ യുഡിഎഫ് ആധിപത്യം പുലർത്തി. ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തിലും യുഡിഎഫ് ബഹുദൂരം മുന്നിലാണ്.

    ട്വൻ്റി 20ക്ക് സ്വാധീനമുണ്ടായിരുന്ന കിഴക്കമ്പലത്തും കുന്നത്തുനാടും ജനങ്ങൾ അവരെ കൈവിട്ടു. രണ്ടിടത്തും യുഡിഎഫാണ് വിജയം നേടിയത്. ഒഞ്ചിയത്ത് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ നാലാം തവണയും ആർഎംപി അധികാരം നിലനിർത്തി. ഇവിടെ 12 സീറ്റുകൾ ആർഎംപി നേടിയപ്പോൾ എൽഡിഎഫിന് ഏഴ് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.



  • Dec 13, 2025 12:31 IST

    പാലക്കാട് ബിജെപി പിന്നോട്ട്

    പാലക്കാട് നഗരസഭയിൽ പത്തുവർഷം തുടർച്ചയായി ഭരണം നടത്തിയ ബിജെപി ഇത്തവണ പിന്നിലായി. ബിജെപിക്ക് നാല് സിറ്റിങ് സീറ്റുകൾ നഷ്ടമായി. ഇവിടെ 35 വാർഡുകളിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 17 വാർഡുകളിൽ എൽഡിഎഫ് വിജയം നേടി.



  • Dec 13, 2025 12:30 IST

    തൃശൂർ പിടിച്ചെടുത്ത് യുഡിഎഫ്

    ഇടതുപക്ഷത്തിൻ്റെ കൈയിലായിരുന്ന തൃശൂർ കോർപറേഷൻ യുഡിഎഫ് പിടിച്ചെടുത്തു. ഫലം വന്ന 30 ഡിവിഷനിലും യുഡിഎഫ് വിജയിച്ചതോടെ കേവല ഭൂരിപക്ഷം കടന്നു. ഇവിടെ 10 വാർഡുകളിൽ എൽഡിഎഫും ഏഴ് ഡിവിഷനുകളിൽ എൻഡിഎയും വിജയിച്ചു. തൃശൂരിൽ പ്രതിപക്ഷത്തിനായുള്ള മത്സരത്തിൽ എൽഡിഎഫും എൻഡിഎയും തമ്മിലാണ് പോരാട്ടം നടക്കുന്നത്.



  • Dec 13, 2025 12:23 IST

    അനന്തപുരിയിൽ ചരിത്രം കുറിച്ച് ബിജെപി

    തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്രം കുറിച്ച് ബിജെപി. വോട്ടെണ്ണൽ അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോൾ ബിജെപി കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ചുകഴിഞ്ഞു. എൻഡിഎ 49 സീറ്റുകളിൽ ലീഡ് ഉയർത്തുമ്പോൾ എൽഡിഎഫ് 23 സീറ്റുകളിൽ ഒതുങ്ങി. 

    എൻഡിഎയുടെ സ്റ്റാർ ക്യാമ്പയിനർമാരായ മുൻ ഐപിഎസ് ഓഫീസർ ആർ ശ്രീലേഖ, വിവി രാജേഷ് എന്നിവർ വിജയിച്ചു. അതേസമയം, കോർപ്പറേഷനിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ പത്ത് സീറ്റുകൾ മാത്രമുണ്ടായിരുന്ന യുഡിഎഫ് ഇക്കുറി 18 സീറ്റുകളായി വർധിപ്പിച്ചു. കെഎസ് ശബരിനാഥനെ മുൻ നിർത്തിയുള്ള യുഡിഎഫിന്റെ പ്രവർത്തനം കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ തിരികെയെത്തിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത് Read More...



  • Dec 13, 2025 12:06 IST

    തൃപ്പൂണിത്തറയിൽ എൻഡിഎ

    തൃപ്പുണിത്തറ നഗരസഭ എൻഡിഎ പിടിച്ചെടുത്തു



  • Dec 13, 2025 11:37 IST

    തട്ടകത്തിൽ അടിതെറ്റി ട്വൻ്റി 20, കിഴക്കല്ലത്തും കുന്നത്തുനാട്ടിലും യുഡിഎഫ് തേരോട്ടം

    ഇടുക്കി ജില്ലയിൽ ട്വൻ്റി 20 അക്കൗണ്ട് തുറന്നപ്പോൾ സ്വന്തം തട്ടകമായ കിഴക്കമ്പലത്ത് പാർട്ടിക്ക് തിരിച്ചടി. ഇടുക്കിയിൽ പാർട്ടി ചരിത്ര വിജയം നേടിയപ്പോൾ എറണാകുളത്തെ ശക്തികേന്ദ്രത്തിൽ യുഡിഎഫ് മുന്നേറ്റമാണ് ദൃശ്യമാകുന്നത്. കിഴക്കമ്പലത്ത് ട്വൻ്റി 20 കിതയ്ക്കുന്ന കാഴ്ചയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്.

    ട്വൻ്റി 20യുടെ ശക്തികേന്ദ്രമായ കിഴക്കമ്പലത്ത് യുഡിഎഫ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇവിടെ മൂന്ന് വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. ഒന്നാം വാർഡിൽ മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സബിത അലിയാർ ആണ് വിജയിച്ചത്.



  • Dec 13, 2025 11:35 IST

    എകെജി സെൻ്റർ സ്ഥിതി ചെയ്യുന്ന വാർഡിൽ എൽഡിഎഫിന് തോൽവി

    തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎമ്മിന് കനത്ത ഞെട്ടൽ. പാർട്ടി ആസ്ഥാനമായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഐപി ബിനു പരാജയപ്പെട്ടു. സിപിഎമ്മിൻ്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന വാർഡാണിത്. കോർപ്പറേഷനിലെ മുൻ കൗൺസിലറും പ്രമുഖ നേതാവുമായ ഐപി ബിനുവിൻ്റെ തോൽവി എൽഡിഎഫിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പാർട്ടി ആസ്ഥാനം ഇരിക്കുന്ന വാർഡിലെ ഈ പരാജയം രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെക്കും.



  • Dec 13, 2025 11:35 IST

    പത്തനംതിട്ടയിൽ യുഡിഎഫ് തരംഗം

    പത്തനംതിട്ട നഗരസഭയിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ മുന്നണികൾക്കൊപ്പം സ്വതന്ത്രരും കരുത്തുകാട്ടി. വാശിയേറിയ മത്സരത്തിൽ കോൺഗ്രസ് (യുഡിഎഫ്) മികച്ച നേട്ടമുണ്ടാക്കി. കുമ്പഴ ഈസ്റ്റിൽ 565 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം നേടി അംബിക വേണുവും, മുണ്ടുകൊട്ടയ്ക്കൽ, കുലശേഖരപതി, കലക്ടറേറ്റ് തുടങ്ങി നിരവധി വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികളും വിജയിച്ചു. കലക്ടറേറ്റിൽ സികെ അർജുനൻ വെറും 4 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

    എൽഡിഎഫിൽ കൈരളിപുരം, വഞ്ചിപൊയ്ക, പെരിങ്ങമല തുടങ്ങിയ വാർഡുകളിൽ സിപിഎം സ്ഥാനാർഥികൾ ആധികാരിക വിജയം നേടി. മയിലാട്പാറയിൽ ബിജെപി സ്ഥാനാർഥി അഖിൽ മഠത്തിലേത്ത് വിജയം കണ്ടു. പേട്ട നോർത്ത്, കോളജ്, വെട്ടിപ്പുറം വാർഡുകളിൽ യഥാക്രമം ബിബിൻ ബേബി, കൊച്ചുറാണി ബി, ഷെറീന റഹീം എന്നീ സ്വതന്ത്രർ അട്ടിമറി വിജയം നേടി. ചുട്ടിപ്പാറ ഈസ്റ്റിൽ ലീഗും മയിലാട്പാറ താഴം വാർഡിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയും വിജയിച്ചു.



  • Dec 13, 2025 11:31 IST

    ഇടതുകോട്ടകളെ ഞെട്ടിച്ച് കണ്ണൂർ നഗരത്തിൽ യുഡിഎഫ് തേരോട്ടം

    തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൽഡിഎഫിനെ ഞെട്ടിച്ച് യുഡിഎഫ് തേരോട്ടം. എൽഡിഎഫിന്റെ ശക്തികോട്ടകളിൽ എല്ലാം തന്നെ ഐക്യമുന്നണിയുടെ വ്യക്തമായ ആധിപത്യമാണ് കാണാൻ കഴിയുന്നത്. കോർപറേഷനിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 14 സീറ്റിൽ യുഡിഎഫും ഏഴ് സീറ്റിൽ എൽഡിഎഫും മൂന്ന് സീറ്റിൽ ബിജെപിയും വിജയിച്ചു.Read More...



  • Dec 13, 2025 11:06 IST

    മേയർ ബീന ഫിലിപ്പിൻ്റെ ഡിവിഷനിൽ ബിജെപിക്ക് ജയം

    കോഴിക്കോട് കോർപ്പറേഷനിൽ നിലവിലെ ഫല സൂചനകളിൽ 76 ൽ 21 ഇടങ്ങളിൽ എൽഡിഎഫും 16 സീറ്റുകളിൽ യുഡിഎഫും 10 സീറ്റുകളിൽ എൻഡിഎയേയും മൂന്നു സീറ്റുകളിൽ മറ്റുള്ളവരും മുന്നിട്ടു നിൽക്കുകയാണ്. മേയർ ബീന ഫിലിപ്പിൻ്റെ ഡിവിഷനിൽ ബിജെപി വിജയിച്ചു. എൻഡിഎ സ്ഥാനാർത്ഥി ടി റനീഷാണ് ജയിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ 28 ഡിവിഷനുകളിൽ 13 ഇടങ്ങളിൽ എൽഡിഎഫും 11 ഇടങ്ങളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു.



  • Dec 13, 2025 11:06 IST

    കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് ആധിപത്യം

    കോർപറേഷനിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 14 സീറ്റിൽ യുഡിഎഫും ഏഴ് സീറ്റിൽ എൽഡിഎഫും മൂന്ന് സീറ്റിൽ ബിജെപിയും വിജയിച്ചു. തുളിച്ചേരി വാർഡ് കോൺഗ്രസിൽനിന്ന് ബിജെപി പിടിച്ചെടുത്തു. യുഡിഎഫിൽനിന്ന് ടെമ്പിൾ വാർഡും സിപിഐഎമ്മിൽനിന്ന് കൊക്കയംപാറയും പിടിച്ചെടുത്തു. പള്ളിക്കുന്ന് സിറ്റിങ് സീറ്റ് നിലനിർത്തി.



  • Dec 13, 2025 11:05 IST

    കെസി രാജഗോപാൽ വിജയിച്ചു

    പത്തനംതിട്ട മൈലപ്ര പഞ്ചായത്തിൽ നിന്ന് മുൻ എംഎൽഎ കെസി രാജഗോപാൽ വിജയിച്ചു



  • Dec 13, 2025 11:03 IST

    ലതികാ സുഭാഷിന് തോൽവി

    കോട്ടയം നഗരസഭയിലെ 48-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ലതികാ സുഭാഷിന് തോൽവി. യുഡിഎഫ് സ്ഥാനാർഥി സുശീല ഗോപകുമാറാണ് ഈ വാർഡിൽ വിജയിച്ചത്. എൻസിപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് ലതികാ സുഭാഷ്. കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാറിൻ്റെ ഭാര്യയാണ് സുശീല ഗോപകുമാർ.



  • Dec 13, 2025 11:02 IST

    ഉരുൾപൊട്ടിയ മുണ്ടക്കൈ എൽഡിഎഫ് തിരിച്ചുപിടിച്ചു; കെ.കെ സഹദിന് വിജയം

    ഉരുൾപൊട്ടിയ വയനാട് മുണ്ടക്കൈ ചൂരൽമല വാർഡ് എൽഡിഎഫ് തിരിച്ചുപിടിച്ചു. സിപിഎമ്മിലെ കെ കെ സഹദ് നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.



  • Dec 13, 2025 11:02 IST

    മഞ്ചേരി നഗരസഭ യുഡിഎഫ് നിലനിർത്തി

    മഞ്ചേരി നഗരസഭ ഭരണം യുഡിഎഫ് നിലനിർത്തി. ഫലമറിഞ്ഞ വാർഡുകളിൽ 29 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫ് 12 സീറ്റുകളിലും ബിജെപി ഒരിടത്തും വിജയം നേടി.



  • Dec 13, 2025 11:01 IST

    കെഎസ് ശബരീനാഥൻ വിജയിച്ചു

    തിരുവനന്തപുരം കോർപറേഷനിലെ കവടിയാർ ഡിവിഷനിൽനിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി കെഎസ് ശബരീനാഥൻ വിജയിച്ചു.



  • Dec 13, 2025 11:00 IST

    പട്ടാമ്പി നഗരസഭയിൽ യുഡിഎഫ്

    പാലക്കാട് പട്ടാമ്പി നഗരസഭയിൽ യുഡിഎഫ് ഭരണം തിരിച്ചിപിടിച്ചു



  • Dec 13, 2025 10:59 IST

    കൊല്ലം മേയർ പരാജയപ്പെട്ടു

    കൊല്ലം മേയർ ഹണി പരാജയപ്പെട്ടു. വാർഡിൽ യുഡിഎഫ് വിജയിച്ചു



  • Dec 13, 2025 10:58 IST

    ഇടുക്കിയിൽ യുഡിഎഫ് തേരോട്ടം

    ഇടുക്കി ജില്ലയിൽ യുഡിഎഫിന് വൻ മുന്നേറ്റം. ജില്ലാ പഞ്ചായത്തിൽ 14 സീറ്റുകളിൽ യുഡിഎഫ് മുന്നേറുമ്പോൾ എൽഡിഎഫ് മൂന്നിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. തൊടുപുഴ, കട്ടപ്പന നഗരസഭകളിൽ യുഡിഎഫ് ഇതിനോടകം വ്യക്തമായ ലീഡ് നേടി



  • Dec 13, 2025 10:48 IST

    കുന്നത്തുനാട്ടിൽ അട്ടിമറി; ട്വന്റി ട്വന്റി പിന്നിൽ

    കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിൽ ട്വന്റി ട്വന്റിയ്ക്ക് തിരിച്ചടി. രണ്ട് പഞ്ചായത്തുകളിലും യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു



  • Dec 13, 2025 10:47 IST

    കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ സർജിക്കൽ സ്‌ട്രൈക്ക്

    സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ അപ്രതീക്ഷിത മുന്നേറ്റം. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽഡിഎഫും മുന്നേറുന്നു. Read More...



  • Dec 13, 2025 10:35 IST

    എസ് ശർമ്മയുടെ ഭാര്യ തോറ്റു

    മുൻ മന്ത്രി എസ് ശർമ്മയുടെ ഭാര്യ പരാജയപ്പെട്ടു. പറവൂർ നഗരസഭ ഏഴാം വാർഡിൽ (കോട്ടയ്ക്കകത്ത്) നിന്നാണ് ജനവിധി തേടിയത്‌



  • Dec 13, 2025 10:24 IST

    കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ ഞെട്ടിക്കൽ മുന്നേറ്റം

    സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽ‍ഡിഎഫും മുന്നേറുന്നു. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. തൃശൂരിൽ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫിന് 28 സീറ്റിലാണ് മുന്നിൽ. കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അ‍ഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു ജയം.



  • Dec 13, 2025 10:20 IST

    ജോസ് കെ മാണിയുടെ എൽഡിഎഫ്

    ജോസ് കെ മാണിയുടെ വീടിരിക്കുന്ന പാലാ നഗരസഭയിലെ വാർഡിൽ യുഡിഎഫ് വിജയിച്ചു



  • Dec 13, 2025 10:18 IST

    ആലപ്പുഴ നഗരസഭയിൽ കനത്ത പോരാട്ടം

    ആലപ്പുഴ നഗരസഭയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 17 ഇടത്ത് എൽഡിഎഫും 16 ഇടത്തും യുഡിഎഫും നാലിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു



Election Results live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: