/indian-express-malayalam/media/media_files/2025/12/09/election-2025-12-09-18-34-31.jpg)
വോട്ടിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ അനുഭവപ്പെട്ട മട്ടാഞ്ചേരി ഗവൺമെൻ്റ് ഗേൾസ് സ്കൂളിലെ ഒന്നാം നമ്പർ ബൂത്ത്
Kerala Local Body Election Phase 1 Voting: സംസ്ഥാനത്ത് ആദ്യ ഘട്ടതിരഞ്ഞെടുപ്പ് സമയം അവസാനിച്ചു. ഏഴ് ജില്ലകളിലായി ശരാശരി 70 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. എറണാകുളം ജില്ലയാണ് പോളിങ് ശതമാനത്തിലും വോട്ടുകളുടെ എണ്ണത്തിലും മുന്നിൽ നിൽക്കുന്നത്. തിരുവനന്തപുരമാണ് ശതമാനക്കണക്കിൽ ഏറ്റവും പിന്നിലുള്ളത്.
രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങ്ങാണ് വിവിധ ജില്ലകളിൽ രേഖപ്പെടുത്തിയത്. ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് വോട്ടെടുപ്പ് നടന്നത്. രുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/12/09/local-body-election-1-phase-2025-12-09-08-24-31.jpg)
ഏഴ് ജില്ലകളിലായി 62.51 ലക്ഷം പുരുഷന്മാരും 70.32 ലക്ഷം സ്ത്രീകളും 126 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 1.32 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,293 പ്രവാസി വോട്ടർമാരും വോട്ട് ചെയ്യും. ഒന്നാംഘട്ടത്തിൽ 471 ഗ്രാമപഞ്ചായത്തുകളിലെ 8,310 വാർഡുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകളിലെ 1090 ബ്ലോക്ക് ഡിവിഷനുകൾ, ഏഴ് ജില്ലാ പഞ്ചായത്തുകളിലെ 164 ഡിവിഷനുകൾ, 39 മുനിസിപ്പാലിറ്റികളിലെ 1371 വാർഡുകൾ, മൂന്ന് കോർപ്പറേഷനുകളിലെ 233 വാർഡുകൾ എന്നിങ്ങനെ ആകെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് വോട്ടെടുപ്പ്.
/filters:format(webp)/indian-express-malayalam/media/media_files/2025/12/09/local-election-ekm-2025-12-09-09-27-55.jpg)
- Dec 09, 2025 20:53 IST
തദ്ദേശപ്പോര്; എറണാകുളം ജില്ലയിൽ 74.52 ശതമാനം പോളിങ്
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 74.52 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ 7374 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. പഞ്ചായത്ത് തലത്തില്‍ 77.14 ശതമാനം വോട്ടും നഗരസഭകളില്‍ 75.09 ശതമാനം വോട്ടും
കോര്‍പ്പറേഷനില്‍ 62.44 ശതമാനം വോട്ടും രേഖപ്പെടുത്തി. ജില്ലയില്‍ ആകെ 26,67,746 വോട്ടര്‍മാരില്‍ 12,79,170 പുരുഷ വോട്ടര്‍മാരും 13,88,544 സ്ത്രീ വോട്ടര്‍മാരും 32 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ഉള്ളത്.ജില്ലയിലാകെ 3021 പോളിംഗ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടന്നത്. 7490 ബാലറ്റ് യൂണിറ്റുകളും 3036 കണ്‍ട്രോള്‍ യൂണിറ്റുകളും തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരുന്നു. ജില്ലയിലുള്ള 72 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. പാമ്പാക്കുട പഞ്ചായത്തില്‍ ഓണക്കൂര്‍ 10-ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയായ സി.എസ്. ബാബുവിന്റെ മരണത്തെ തുടര്‍ന്ന് വാര്‍ഡിലെ പ്രാതിനിധ്യ വോട്ടെടുപ്പ് മാറ്റിവെച്ചു. അവിടെ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നു . ഗ്രാമ പഞ്ചായത്ത് വാര്‍ഡ് തല തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.
- Dec 09, 2025 20:51 IST
ആലപ്പുഴ ജില്ലയിൽ 73.76 ശതമാനം പോളിങ്
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആലപ്പുഴ ജില്ലയിൽ 73.76 ശതമാനം പോളിങ് രേഖപ്പെടുത്തി. നിലവിൽ 1329475 പേർ വോട്ട് ചെയ്തു. ആകെ 1802555 വോട്ടർമാരാണ് ജില്ലയിലുള്ളത്. ആകെയുള്ള 2085 പോളിംഗ് ബൂത്തുകളിൽ 1185 ബൂത്തുകളിൽ പോളിംഗ് പൂർത്തിയായി. ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകൾ 12 ബ്ലോക്ക് പഞ്ചായത്തുകൾ ആറ് നഗരസഭകൾ ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലായി 5395 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. വോട്ടര്‍പട്ടികപ്രകാരം ജില്ലയിൽ 1802555 വോട്ടർമാരാണ് ഉള്ളത് ഇതിൽ 960976 സ്ത്രീ വോട്ടർമാരും 841567 പുരുഷ വോട്ടർമാരും 12 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു.
- Dec 09, 2025 18:48 IST
73 കടന്ന് എറണാകുളത്ത് വോട്ടിങ് ശതമാനം
തദ്ദേശ തിരഞ്ഞെടുപ്പ് സമയപരിധി ആറു മണിക്ക് അവസാനിച്ചപ്പോൾ എറണാകുളം ജില്ലയിൽ 73.48 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലയിൽ നിലവിൽ 1960406 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2667746 വോട്ടർമാരാണ് ജില്ലയിലുള്ളത്.
നഗരസഭ
* കളമശ്ശേരി -73.17 %
* കോതമംഗലം -74.11%
* അങ്കമാലി -74.14%
* തൃപ്പൂണിത്തുറ-73.15 %
* മുവാറ്റുപുഴ -79.38%
* നോർത്ത് പറവൂർ -77.32%
* പെരുമ്പാവൂർ - 76.96%
* ആലുവ - 70.79%
•തൃക്കാക്കര - 67.85%
* ഏലൂർ- 78.02%
* മരട് - 76.31%
* കൂത്താട്ടുകുളം -74.7%
* പിറവം - 71.63%ബ്ലോക്ക് പഞ്ചായത്തുകൾ
* പറവൂർ -76.94%
* ആലങ്ങാട് - 74.97%
* അങ്കമാലി - 74.22%
* കൂവപ്പടി - 77.05%
* വാഴക്കുളം - 80.14%
* ഇടപ്പള്ളി - 73.24%
* വൈപ്പിൻ -75.26%
* പള്ളുരുത്തി - 76.25%
* മുളന്തുരുത്തി -74.49%
* വടവുകോട് -79.05 %
• കോതമംഗലം -77.73%
* പാമ്പാക്കുട -73.39%
* പാറക്കടവ് - 76.87%
* മുവാറ്റുപുഴ -78.17%കോർപ്പറേഷൻ
* കൊച്ചി കോർപ്പറേഷൻ - 61.17% - Dec 09, 2025 17:08 IST
എറണാകുളത്ത് 70 ശതമാനം കടന്ന് പോളിങ്
ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകാൻ ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കെ എറണാകുളം ജില്ലയിൽ പോളിങ് 70 ശതമാനം കടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1883921 പേർ ഇതുവരെ വോട്ടുരേഖപ്പെടുത്തി.
- Dec 09, 2025 17:05 IST
ആലപ്പുഴ ജില്ലയിൽ വൈകീട്ട് 4.30 വരെ 68.55% പോളിങ്
ആലപ്പുഴ ജില്ലയിൽ വൈകീട്ട് 4.30 വരെ 68.55 ശതമാനം പോളിങ് രോഖപ്പെടുത്തി. ജില്ലയിൽ നിലവിൽ 1235739 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 1802555 വോട്ടർമാരാണ് ജില്ലയിലുള്ളത്.
നഗരസഭ
*ഹരിപ്പാട് നഗരസഭ - 67.94%
*കായംകുളം നഗരസഭ - 64.69%
*മാവേലിക്കര നഗരസഭ - 61.36%
*ചെങ്ങന്നൂർ - 61.89%
*ആലപ്പുഴ നഗരസഭ - 60.06%
*ചേർത്തല നഗരസഭ - 74.75%
ബ്ലോക്ക് പഞ്ചായത്തുകൾ*തൈക്കാട്ടുശ്ശേരി ബ്ലോക്ക് - 75.94%
*പട്ടണക്കാട് ബ്ലോക്ക്- 73.41%
*കഞ്ഞിക്കുഴി ബ്ലോക്ക് - 75.53%
*ആര്യാട് ബ്ലോക്ക് - 72.28%
*അമ്പലപ്പുഴ ബ്ലോക്ക്- 72.8%
*ചമ്പക്കുളം ബ്ലോക്ക്- 66.93%
*വെളിയനാട് ബ്ലോക്ക് - 69.82%
*ചെങ്ങന്നൂര്‍ ബ്ലോക്ക്- 62.99%
*ഹരിപ്പാട് ബ്ലോക്ക് - 69.01%
*മാവേലിക്കര ബ്ലോക്ക് - 64.32%
*ഭരണിക്കാവ് ബ്ലോക്ക്- 66.81%
*മുതുകുളം ബ്ലോക്ക് - 66.76%
- Dec 09, 2025 16:11 IST
ആദ്യഘട്ട വോട്ടടെപ്പിന് മണിക്കൂറുകൾ ശേഷിക്കെ അറുപത് ശതമാനം കടന്ന് പോളിങ്
ആദ്യഘട്ട വോട്ടടെപ്പ് അവസാനിക്ക് 2 മണിക്കൂർ ശേഷിക്കെ അറുപത് ശതമാനം കടന്ന് പോളിങ്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്.
- Dec 09, 2025 13:34 IST
തദ്ദേശ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയിൽ മികച്ച പോളിങ്
എറണാകുളം ജില്ലയിൽ ഉച്ചയ്ക്ക് 1.15 വരെ നിലവിൽ 1334102 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2667746 വോട്ടർമാരാണ് ജില്ലയിലുള്ളത്. പോളിങ് ശതമാനം 50.1%
നഗരസഭ
* കളമശ്ശേരി - 49.39%
* കോതമംഗലം - 51.64%
* അങ്കമാലി - 55.65%
* തൃപ്പൂണിത്തുറ- 47.13%
* മുവാറ്റുപുഴ -57.64 %
* നോർത്ത് പറവൂർ -56.2 %
* പെരുമ്പാവൂർ - 56.63%
* ആലുവ - 51.87%
•തൃക്കാക്കര - 45.55%
* ഏലൂർ- 56.35%
* മരട് - 53.34 %
* കൂത്താട്ടുകുളം -59.09 %
* പിറവം - 54.07%ബ്ലോക്ക് പഞ്ചായത്തുകൾ
* പറവൂർ - 53.65%
* ആലങ്ങാട് - 52.43%
* അങ്കമാലി - 51.66%
* കൂവപ്പടി - 53.14%
* വാഴക്കുളം - 55.39%
* ഇടപ്പള്ളി - 49.65%
* വൈപ്പിൻ - 51.37%
* പള്ളുരുത്തി -50.01%
* മുളന്തുരുത്തി - 50.81%
* വടവുകോട് - 55.97%
• കോതമംഗലം - 52.4%
* പാമ്പാക്കുട -50.48%
* പാറക്കടവ് - 54.25%
* മുവാറ്റുപുഴ -51.02%കോർപ്പറേഷൻ
* കൊച്ചി കോർപ്പറേഷൻ - 39.8% - Dec 09, 2025 13:14 IST
തദ്ദേശ തിരഞ്ഞെടുപ്പിൽ ജനഹിതം യുഡിഎഫിനൊപ്പമെന്ന് തിരുവഞ്ചൂർ
തദ്ദേശ തിരഞ്ഞെടുപ്പിൽ ജനഹിതം യുഡിഎഫിനൊപ്പമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- Dec 09, 2025 12:46 IST
സമ്മതിദാനം വിനിയോഗിച്ച് നടൻ ദിലീപ്
തദ്ദേശ തിരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം വിനിയോഗിച്ച് നടൻ ദിലീപ്. ഭാര്യ കാവ്യ മാധാവനൊപ്പമാണ് ആലൂവയിലെ സ്കൂളിലെത്തി ദിലീപ് വോട്ട് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്നലെയാണ് കുറ്റവിമുക്തയാക്കിയത്.
- Dec 09, 2025 12:41 IST
എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
എറണാകുളം പെരുമ്പാവൂർ വെങ്ങോലയിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു.പെരുമ്പാവൂർ വെങ്ങോലയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
- Dec 09, 2025 11:46 IST
അഹങ്കാരത്തിനും രാഷ്ട്രീയ ധാർഷ്ട്യ ത്തിനും ജനങ്ങൾ മറുപടി നൽകും: തിരുവഞ്ചൂർ
തദ്ദേശ തെരഞ്ഞെടുപ്പിൽ ജനഹിതം യുഡിഎഫിനൊപ്പമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പിൻവാതിൽ നിയമനം, ശബരിമല വിഷയം തുടങ്ങിയവയെല്ലാം ജനമനസിൽ ഉണ്ട്. അവർ തീർച്ചയായും പ്രതികരിക്കും ജനങ്ങൾ യുഡിഎഫിന് ഒപ്പമാണ് ഒരു ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു. അത് തദ്ദേശ തെരഞ്ഞെടുപ്പിൽ തെളിയും. കോട്ടയം ജില്ലയിൽ യുഡിഎഫ് വലിയ മുന്നേറ്റ മുണ്ടാക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു. കോട്ടയത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ഗവൺമെൻ്റ് മോഡൽ ഹയർസെക്കൻഡറി സ്‌കൂളില്‍ കുടുബ സമേതമെത്തിയാണ് തിരുവഞ്ചൂർ വോട്ട് ചെയ്‌തത്.
- Dec 09, 2025 11:45 IST
മികച്ച വിജയം നേടും- പി ജെ ജോസഫ്
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്. ഇടുക്കി, പത്തനംതിട്ട,കോട്ടയം ജില്ലകളിൽ കാറ്റു മാറി വീശുമെന്ന് പി. ജെ ജോസഫ് .നടി ആക്രമിക്കപ്പെട്ട കേസില്‍ സർക്കാർ അപ്പീൽ പോവുക സ്വാഭാവികമാണ്.
- Dec 09, 2025 11:45 IST
ദിലീപിനെ കണ്ടത് അടൂർ പ്രകാശിൻ്റെ ഇഷ്ടം; പാർട്ടി അതിജീവിതയ്‌ക്കൊപ്പം: വി.എം സുധീരൻ
നടി ആക്രമിക്കപ്പെട്ട കേസിൽ കോൺഗ്രസ് പാർട്ടി നൂറുശതമാനവും അതിജീവിതയ്ക്ക് ഒപ്പം തന്നെയാണെന്ന് മുതിർന്ന നേതാവ് വിഎം സുധീരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
താൻ കെപിസിസി അധ്യക്ഷനായിരുന്ന കാലയളവിൽ പാർട്ടി ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നു. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുന്നതിന് വേണ്ടി അന്തരിച്ച മുതിർന്ന നേതാവ് പിടി തോമസ് നടത്തിയ ശക്തമായ പോരാട്ടങ്ങളെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. വ്യക്തിപരമായ അഭിപ്രായം അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നത് സമൂഹത്തിൻ്റെ ആവശ്യമാണ്. പാർട്ടിയും പൊതുസമൂഹവും അവർക്കൊപ്പമാണ്.
ദിലീപിനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട അടൂർ പ്രകാശിൻ്റെ നടപടി തികച്ചും വ്യക്തിപരമാണ്. അതിനോട് കൂടുതൽ പ്രതികരിക്കാനില്ല. ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിൻ്റെ നിലപാടാണ് വലുതെന്നും അത് പാർട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
- Dec 09, 2025 11:44 IST
അടൂർ പ്രകാശിൻ്റെ പ്രസ്താവന സ്ത്രീവിരുദ്ധതയെന്ന് വീണ ജോർജ്
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന് അനുകൂലമായി അടൂർ പ്രകാശ് നടത്തിയ പ്രസ്താവന കോൺഗ്രസിൻ്റെ സ്ത്രീവിരുദ്ധതയാണ് വെളിപ്പെടുത്തുന്നതെന്ന് മന്ത്രി വീണ ജോർജ്. ആ നേതാവിൻ്റെയും അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെയും അങ്ങേയറ്റം സ്ത്രീവിരുദ്ധമായ നിലപാടാണ് ഈ വാക്കുകളിലൂടെ പുറത്തുവന്നതെന്നും മന്ത്രി ആരോപിച്ചു.
- Dec 09, 2025 11:32 IST
നഗരത്തെ നന്നാക്കാൻ പുതിയ ഭരണം വേണം: ശശി തരൂർ
സംസ്ഥാന തലസ്ഥാനത്തിന്റെ ശോചനീയാവസ്ഥ മാറാൻ നഗരത്തിൽ പുതിയ ഭരണം ആവശ്യമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. നഗരത്തെ മെച്ചപ്പെടുത്തുക, നന്നാക്കുക അതാണ് നമ്മുടെ ആവശ്യം അതിന് പുതിയ ഭരണം വേണം. തിരുവനന്തപുരത്ത് മാറ്റം കൊണ്ടുവരാൻ യുഡിഎഫിന് കഴിയുമെന്ന് തരൂർ പറഞ്ഞു.തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെത്തി വോട്ട് ചെയ്ത് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
/filters:format(webp)/indian-express-malayalam/media/media_files/2025/12/09/sasi-tarror-2025-12-09-11-32-11.jpg)
- Dec 09, 2025 11:24 IST
ആര്‍ ശ്രീലേഖയുടെ പ്രീ പോള്‍ സര്‍വേ പോസ്റ്റ് വിവാദത്തിൽ നപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയുടെ പ്രീ പോൾ സർവേ പോസ്റ്റ് വിവാദത്തിൽ നടപടിയുമായി തിരഞ്ഞെടുപ്പു കമ്മീഷൻ. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷഷൻ സൈബർ പൊലീസിന് റിപ്പോർട്ട് ചെയ്തു. സംഭവം ഗൗരവമായി കാണുന്നുവെന്നു കമ്മീഷൻ അറിയിച്ചു. വിവാദമായതോടെ പോസ്റ്റ് ശ്രീലേഖ ഡിലീറ്റ് ചെയ്തു.
- Dec 09, 2025 11:01 IST
പത്തുമണിവരെ 21.78 ശതമാനം പോളിങ്
പോളിങ് ശതമാനം: 21.78% 10.10 AM
തിരുവനന്തപുരം- 20.01%
കൊല്ലം- 22.06%
പത്തനംതിട്ട- 21.55%
ആലപ്പുഴ- 23. 19%
കോട്ടയം- 21.72%
ഇടുക്കി- 20.21%
എറണാകുളം- 23. 12%
- Dec 09, 2025 10:59 IST
എൽഡിഎഫിന് ഷോക്ക് ട്രീറ്റ്‌മെന്റ് ഇക്കുറി ഉണ്ടാകും
തദ്ദേശ തിരഞ്ഞെടുപ്പ് വിധി എൽഡിഎഫിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആയിരിക്കുമെന്നും യുഡിഎഫ് മികച്ച വിജയം നേടുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റെണി പറഞ്ഞു. തിരുവനന്തപുരത്ത് ജഗതിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Dec 09, 2025 10:13 IST
ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ചർച്ചയാകും: അടൂർ പ്രകാശ്
തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഷയം ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ തീവെട്ടിക്കൊള്ളയാണെന്ന് യൂഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഇത് ചർച്ച ചെയ്യപ്പെടാതെ ഈ തിരഞ്ഞെടുപ്പ് മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ ശ്രമിച്ചു എന്നതിന്റെ പ്രതിഫലനം എങ്ങനെ ഉണ്ടാകാൻ പോകുന്നു എന്നാണ് നോക്കിക്കാണാനുള്ളത്. യുഡിഎഫ് ഈ തിരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷത്തോടെ കടന്നു പോകും. ശബരിമല വിഷയം ഞങ്ങൾക്ക് അനുകൂലമായിരിക്കും അദ്ദേഹം പറഞ്ഞു.
- Dec 09, 2025 09:58 IST
80 ശതമാനത്തിലധികം പോളിങ് പ്രതീക്ഷിക്കുന്നു: തിരഞ്ഞെടുപ്പ് കമ്മിഷണർ
തദ്ദേശ തിരഞ്ഞെടുപ്പിൽ 80 ശതമാനത്തിലധികം പോളിങ് പ്രതീക്ഷിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ. വോട്ടർമാർക്ക് നിർഭയമായി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കമ്മിഷൻ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാലാം നമ്പർ ബൂത്തിൽ ഭാര്യ നജ്മയ്ക്കൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Dec 09, 2025 09:45 IST
വോട്ട് ചെയ്‌ത് മന്ത്രി ശിവൻകുട്ടി
സമ്മതിദാനം രേഖപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ഫോർട്ട് സ്‌കൂളിൽ എത്തി വോട്ട് ചെയ്‌തു.
- Dec 09, 2025 09:35 IST
ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നാളെ പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല
ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നാളെ രാവിലെ 11ന് പുറത്തുവിടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തനിക്ക് ലഭിച്ച വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുൻപാകെ വെളിപ്പെടുത്തും. തനിക്ക് വിശ്വാസമുള്ള ഒരു വ്യവസായിയാണ് ഇക്കാര്യങ്ങൾ തന്നോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരങ്ങൾ കൈമാറിയ ആളിന് ഭയമുണ്ട്. പൊലീസ് സംരക്ഷണം നൽകിയാൽ കാര്യങ്ങൾ തുറന്നുപറയാൻ അദ്ദേഹം തയാറാണ്. അദ്ദേഹത്തെ എസ്ഐടി ചോദ്യം ചെയ്യട്ടെ. തൻ്റെ കൈയിൽ തെളിവുകളില്ല, എന്നാൽ ലഭിച്ച വിവരങ്ങളെല്ലാം നാളെ വെളിപ്പെടുത്തും. മന്ത്രിമാർ അടക്കമുള്ളവർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- Dec 09, 2025 09:18 IST
ജനക്ഷേമ പ്രവർത്തനം വോട്ടാകും: എംഎ ബേബി
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ എക്കാലത്തും ഇടതുപക്ഷത്തിന് മികച്ച വിജയമാണ് നേടാറുള്ളതെന്നും അത് ഇത്തവണയും ആവർത്തിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു
- Dec 09, 2025 09:09 IST
ആദ്യ രണ്ട് മണിക്കൂറിൽ സംസ്ഥാനത്ത് 9.03 ശതമാനം പോളിങ്, ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം- 9.0 ശതമാനം
കൊല്ലം- 9.0 ശതമാനം
ആലപ്പുഴ- 9.02 ശതമാനം
പത്തനംതിട്ട- 8.9 ശതമാനം
കോട്ടയം- 9.0 ശതമാനം
ഇടുക്കി- 8.05 ശതമാനം
എറണാകുളം- 9.06 ശതമാനം - Dec 09, 2025 09:05 IST
ശബരിമലയിലെ സർക്കാർ നിലപാട് എൽഡിഎഫിന് ഗുണം ചെയ്യും:കടകംപ്പള്ളി സുരേന്ദ്രൻ
ആഗോള അയ്യപ്പസംഗമം അടക്കം ശബരിമല വികസനത്തിന് സർക്കാർ സ്വീകരിച്ച നിലപാട് എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് സിപിഎം നേതാവ് കടകംപ്പള്ളി സുരേന്ദ്രൻ പറഞ്ഞു.
- Dec 09, 2025 08:44 IST
സർക്കാരിനെതിരെ വികാരം പ്രതിഫലിക്കുമെന്ന് കെസി വേണുഗോപാൽ
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പിച്ച മുന്നേറ്റം നടത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. സർക്കാരിനെതിരായ ജനവികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന് എൻകെ പ്രേമചന്ദ്രനും കെസി വേണുഗോപാലും വ്യക്തമാക്കി.
- Dec 09, 2025 08:42 IST
തിരുവനന്തപുരത്ത് യുഡിഎഫ് അധികാരത്തിൽ വരും
തിരുവനന്തപുരം കോർപ്പറേഷനിൽ യൂഡിഎഫ് അധികാരത്തിലെത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു
- Dec 09, 2025 08:41 IST
ആദ്യ ഒരു മണിക്കൂറിൽ കോർപ്പറേഷൻ തിരിച്ചുള്ള പോളിങ് ശതമാനം
തിരുവനന്തപുരം- 7.2 ശതമാനം
കൊല്ലം -7.3 ശതമാനം
എറണാകുളം- 8 ശതമാനം
- Dec 09, 2025 08:40 IST
ആദ്യ ഒരു മണിക്കൂറിൽ ജില്ല തിരിച്ചുള്ള പോളിങ് ശതമാനം
തിരുവനന്തപുരം: 2.90 ശതമാനം
കൊല്ലം : 2.01 ശതമാനം
ആലപ്പുഴ : 2.01 ശതമാനം
പത്തനംതിട്ട : 1.90 ശതമാനം
കോട്ടയം : 2.25 ശതമാനം
ഇടുക്കി: 1.60 ശതമാനം
എറണാകുളം: 2.10 ശതമാനം
- Dec 09, 2025 08:22 IST
ആദ്യ ഒരു മണിക്കൂറിൽ പോളിങ് 7.78 ശതമാനം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോൾ 7.78 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇതുവരെ ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്
- Dec 09, 2025 08:08 IST
വോട്ടർ പട്ടികയിൽ പേരില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മമ്മൂട്ടിക്ക് വോട്ടില്ല
നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല എന്ന വാര്‍ത്ത പുറത്തുവരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാവില്ല. പൊന്നുരുന്നിയിലെ സികെസി എല്‍പി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ട് ചെയ്തിരുന്നത്.
- Dec 09, 2025 07:49 IST
രാഹുൽ വിഷയത്തിൽ കോൺഗ്രസ് ശരിയായ തീരുമാനം എടുത്തെന്ന് പ്രതിപക്ഷ നേതാവ്
രാഹുൽ വിഷയത്തിൽ കേൺഗ്രസ് മാതൃകാപരമായ സമീപനം സ്വീകരിച്ചു. ഇതോടെ പ്രതിരോധത്തിലായത് സിപിഎമ്മാണെന്നും വിഡി സതീശൻ പറഞ്ഞു. സോഷ്യൽ മീഡിയയല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
- Dec 09, 2025 07:43 IST
സംസ്ഥാനത്ത് ഇതുവരെ 2.01 പോളിങ്
വോട്ടെടുപ്പ് തുടങ്ങി 30 മിനിറ്റ് പിന്നിടുമ്പോൾ സംസ്ഥാനത്ത് ഇതുവരെ 2.01 ശതമാനം പോളിങ് രേഖപ്പെടുത്തി
- Dec 09, 2025 07:25 IST
യന്ത്രതകരാർ വോട്ടിങ് തുടങ്ങാനായില്ല
പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ യന്ത്രതകരാർ മൂലം വോട്ടിങ് തുടങ്ങാനായില്ല. തിരുവല്ല താലൂക്കിലെ നിരണം പഞ്ചായത്തിലെ ഒരു ബൂത്ത്, പത്തനംതിട്ട നഗരസഭ, നാരങ്ങാനം എന്നിവടങ്ങളിലെ ഓരോ ബൂത്തുകളിലും ഇതുവരെ വോട്ടിങ് തുടങ്ങാനായില്ല.
- Dec 09, 2025 07:23 IST
തിരുവനന്തപുരം ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി
ഇക്കുറി തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കുടുംബസമേതമെത്തി വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഹൃദയത്തിൽ എൻഡിഎ ഉണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
- Dec 09, 2025 07:20 IST
എറണാകുളത്ത് വോട്ടെടുപ്പ് മാറ്റി വച്ചു
സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി എസ് ബാബു (59) ആണ് കുഴഞ്ഞു വീണ് മരിച്ചു.മരിച്ചത്.ചൊവ്വാഴ്ച പുലർച്ചെ വീട്ടിലായിരുന്നു മരണം
- Dec 09, 2025 07:18 IST
നോട്ടയും വിവിപാറ്റും ഇല്ല
നിയമസഭ, പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പുകളില്‍ വിവി പാറ്റും നോട്ടയും ഉണ്ടെങ്കിലും തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇതു രണ്ടുമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
- Dec 09, 2025 07:16 IST
ഗ്രാമപഞ്ചായത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ, വിവിപാറ്റും നോട്ടയും ഇല്ല
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും വോട്ടര്‍മാര്‍ക്ക് ഒരു വോട്ട് മാത്രമാണെങ്കിലും ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒരു വോട്ടര്‍ക്ക് മൂന്ന് വോട്ടുണ്ട് എന്നറിയാമല്ലോ. ഗ്രാമപഞ്ചായത്ത് മെമ്പര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനാണ് ഈ മൂന്ന് വോട്ട്. പോളിങ് ബൂത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ മൂന്ന് ബാലറ്റ് യൂണിറ്റുകളില്‍ മൂന്നു തവണ വിരലമര്‍ത്തി കഴിയുമ്പോഴേ ഗ്രാമപഞ്ചായത്തുകളില്‍ വോട്ടിങ് പൂര്‍ത്തിയാകൂ.
- Dec 09, 2025 07:15 IST
പ്രതിപക്ഷ നേതാവ് വിഡി സതീശൻ വോട്ടുരേഖപ്പെടുത്താനെത്തി
പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാവിലെ തന്നെ കുടുംബസമേതം വോട്ടുരേഖപ്പെടുത്താനെത്തി. പറവൂർ നഗരസഭയിലെ 21-ാം വാർഡിലെ വോട്ടറാണ് അദ്ദേഹം. വോ്ട്ടുരേഖപ്പെടുത്തിയതിന് ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കാണും
- Dec 09, 2025 07:13 IST
സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്താനെത്തി
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി ശാസ്തമംഗലം ആർകെഡി എൻഎസ്എസ് സ്‌കൂളിലെത്തി. ഭാര്യ രാധികയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം കേന്ദ്ര മന്ത്രി സൽഹിയിലേക്ക് തിരിക്കും.
- Dec 09, 2025 07:04 IST
എറണാകുളത്ത് സ്ഥാനാർഥി അന്തരിച്ചു
എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സി.എസ്. ബാബു അന്തരിച്ചു. വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സ്ഥാനാർഥിയുടെ വിയോഗം. സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് ഈ വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കാനാണ് സാധ്യത.
നേരത്തെ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെയും മലപ്പുറം എടക്കര മൂത്തേടം പഞ്ചായത്തിലെയും സ്ഥാനാർഥികൾ മരിച്ചതിനെത്തുടർന്ന് അവിടങ്ങളിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു.
- Dec 09, 2025 06:47 IST
70000 പോലീസുകാരെ വിന്യസിച്ചു
വോട്ടെടുപ്പിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
- Dec 09, 2025 06:44 IST
ഏഴ് ജില്ലകളിൽ കൊട്ടിക്കലാശം ഇന്ന്
വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ കൊട്ടിക്കലാശം ഇന്ന് നടക്കും. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലേക്കുള്ള വോട്ടെടുപ്പാണ് വ്യാഴാഴ്ച നടക്കുന്നത്.
- Dec 09, 2025 06:33 IST
വോട്ടെടുപ്പിന് ഇനി അര മണിക്കൂർ മാത്രം
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കാൻ ഇനി 30 മിനിറ്റ് മാത്രം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ ബൂത്തുകളിൽ മോക് പോളിങ് പുരോഗമിക്കുകയാണ്.
രാവിലെ ആറുമണിക്ക് ആരംഭിച്ച മോക് പോളിങ് നടപടികൾ സുഗമമായി നടക്കുന്നു. ഇതുവരെ ഒരിടത്തും വോട്ടിങ് യന്ത്രങ്ങളിൽ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മോക് പോളിങ് നടക്കുന്നത്. പരിശോധനകൾ പൂർത്തിയാക്കി കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിക്കും. വോട്ടർമാർ പലയിടത്തും നേരത്തെ തന്നെ ബൂത്തുകൾക്ക് മുന്നിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
- Dec 09, 2025 06:30 IST
ജനവിധി തേടുന്നത് 36,630 സ്ഥാനാർഥികൾ
ഏഴ് ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാർഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 36,630 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 19,573 സ്ത്രീകളും 17,056 പുരുഷന്മാരും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു. ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് 27,141 പേരും മുനിസിപ്പാലിറ്റികളിലേക്ക് 4,480 പേരും കോർപ്പറേഷനുകളിലേക്ക് 1,049 പേരും ജനവിധി തേടുന്നു.
- Dec 09, 2025 06:30 IST
കൂടുതൽ സ്ത്രീ വോട്ടർമാർ
ഒന്നാംഘട്ടത്തിൽ ആകെ 1,32,83,789 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാൻ പോകുന്നത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 70,32,444 സ്ത്രീ വോട്ടർമാരും 62,51,219 പുരുഷ വോട്ടർമാരും 126 ട്രാൻസ്‌ജെൻഡർ വോട്ടർമാരും പട്ടികയിലുണ്ട്. 456 പ്രവാസി വോട്ടർമാരും ഇത്തവണ വോട്ട് ചെയ്യും.
- Dec 09, 2025 06:29 IST
വിഴിഞ്ഞം വാര്‍ഡിൽ ഇന്ന് വോട്ടെടുപ്പില്ല
സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ ഇന്ന് വോട്ടെടുപ്പ് നടക്കില്ല.
- Dec 09, 2025 06:28 IST
വോട്ടിങ് ഏഴ് മണി മുതൽ
മോക് ഡ്രില്ലിന് ശേഷം ഏഴ് മണിക്ക് വോട്ടിങ് ആരംഭിക്കും. വൈകിട്ട് ആറ് മണി വരെയാണ് വോട്ടിങ്
- Dec 09, 2025 06:27 IST
മോക് പോളിങ് ആരംഭിച്ചു
രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി പോളിങ് ബൂത്തുകളിൽ മോക് പോളിങ് ആരംഭിച്ചു
- Dec 09, 2025 06:27 IST
വോട്ട് ചെയ്യാൻ പോകുമ്പോൾ കൈയ്യിൽ കരുതേണ്ട രേഖകൾ ഏതൊക്ക ?
വോട്ട് രേഖപ്പെടുത്തുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, പാൻകാർഡ്, ആറു മാസത്തിനുമുമ്പ് ദേശസാൽകൃത ബാങ്കുകൾ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർ സ്ലിപ്പ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. Read More...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us