/indian-express-malayalam/media/media_files/qXJe6nTvEMaOfpDW7gj5.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എൽഡിഎഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തിരിച്ചടികൾ പരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്നും അത്തരത്തിൽ അതിജീവിച്ച് ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ചാണ് എല്‍ഡിഎഫ് മുന്നോട്ടുപോയിട്ടുള്ളതെന്നും എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫിന് മുമ്പും ഇത്തരത്തിൽ അതിജീവനം സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റെ അടിത്തറയാകെ തകര്‍ന്നുപോയിരിക്കുന്നുവെന്ന തരത്തിൽ പ്രചരണം നടത്തുന്നതിൽ കാര്യമില്ല. തിരിച്ചടികളെ ശരിയായ രീതിയില്‍ പരിശോധിച്ച് മുന്നോട്ടുപോയതുകൊണ്ടാണ് പാര്‍ലമെന്റില്‍ ഒരു സീറ്റ് ലഭിച്ച തിരഞ്ഞെടുപ്പിനു ശേഷം നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ 68 സീറ്റ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. എല്ലാ വര്‍ഗ്ഗീയ ശക്തികളുമായി രഹസ്യമായും, പരസ്യമായും നീക്കുപോക്കുകള്‍ ഉണ്ടാക്കിക്കൊണ്ടാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും ഗോവിന്ദന്‍ പറഞ്ഞു.
Also Read: കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം; തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ എൻഡിഎയുടെ വിജയത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് നന്ദി അറിയിച്ചു. എൻഡിഎയുടെ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്കും എൻഡിഎയ്ക്കും മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Also Read: എൽഡിഎഫിന്റെ പരാജയം കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു: വി.ഡി.സതീശൻ
തദ്ദേശ തിരഞ്ഞെടുപ്പിലേത് വലിയ വിജയമായി യുഡിഎഫ് കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇതൊരു ടീം യുഡിഎഫിന്റെ വിജയമാണ്. സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണ് എൽഡിഎഫിന്റെ പരാജയത്തിന്റെ പ്രധാന കാരണം. എല്ലാ സർക്കാരുകളോടും കേരളത്തിലെ ജനങ്ങൾക്ക് എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ജനം വെറുക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറിയെന്നും സതീശൻ പറഞ്ഞു.
Read More: 'പെൻഷൻ വാങ്ങി ശാപ്പിട്ടിട്ട് വോട്ടു ചെയ്തില്ല'; വിവാദ പരാമർശവുമായി എം.എം മണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us