scorecardresearch

തദ്ദേശപ്പോരിൽ ഇളകി ഇടതുകോട്ടകൾ; യുഡിഎഫിന് ചരിത്രവിജയം, കണക്കുകൾ വിശദമായി

സംസ്ഥാനത്തെ 86 മുനിസിപ്പാലിറ്റികളിൽ 54 ഇടത്തും വിജയിച്ചുകൊണ്ട് യുഡിഎഫ് കരുത്തുകാട്ടിയപ്പോൾ എൽഡിഎഫ് 28 ഇടത്തേക്ക് ചുരുങ്ങി. കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോൾ, എൽഡിഎഫിനും എൻഡിഎയ്ക്കും ഓരോ കോർപ്പറേഷനുകൾ വീതം ലഭിച്ചു

സംസ്ഥാനത്തെ 86 മുനിസിപ്പാലിറ്റികളിൽ 54 ഇടത്തും വിജയിച്ചുകൊണ്ട് യുഡിഎഫ് കരുത്തുകാട്ടിയപ്പോൾ എൽഡിഎഫ് 28 ഇടത്തേക്ക് ചുരുങ്ങി. കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോൾ, എൽഡിഎഫിനും എൻഡിഎയ്ക്കും ഓരോ കോർപ്പറേഷനുകൾ വീതം ലഭിച്ചു

author-image
Abhijith Mohandas
New Update
Election UDF

എഐ നിർമിത ചിത്രം

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ മുന്നേറ്റവുമായി യുഡിഎഫ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ബലപരീക്ഷണത്തിൽ, നഗരസഭകളിലും കോർപ്പറേഷനുകളിലും വ്യക്തമായ ആധിപത്യം ഉറപ്പിക്കാൻ യുഡിഎഫിന് സാധിച്ചു. നഗരസഭകളിലും കോർപ്പറേഷനുകളിലും വൻ മുന്നേറ്റമാണ് ഉണ്ടായത്. സംസ്ഥാനത്തെ 86 മുനിസിപ്പാലിറ്റികളിൽ 54 ഇടത്തും വിജയിച്ചുകൊണ്ട് യുഡിഎഫ് കരുത്തുകാട്ടി. എൽഡിഎഫ് 28 ഇടത്തേക്ക് ചുരുങ്ങി. ആകെയുള്ള 6 കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോൾ, എൽഡിഎഫിനും എൻഡിഎയ്ക്കും ഓരോ കോർപ്പറേഷനുകൾ വീതം ലഭിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ നിലനിർത്താനായത് എൻഡിഎയ്ക്ക് നേട്ടമായി.

Advertisment

വാർഡുകളുടെ കണക്കെടുത്താൽ, സംസ്ഥാനത്തെ 3240 മുനിസിപ്പാലിറ്റി വാർഡുകളിൽ 1458 എണ്ണവും യുഡിഎഫ് സ്വന്തമാക്കി. ഇവിടെ 1100 വാർഡുകളിലാണ് എൽഡിഎഫ് ജയിച്ചത്. എൻഡിഎ 324 ഇടത്തും മറ്റുള്ളവർ 323 ഇടത്തും വിജയിച്ചു. കോർപ്പറേഷനുകളിലെ 421 വാർഡുകളിൽ 187 എണ്ണം യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫ് 125-ഉം എൻഡിഎ 93-ഉം സീറ്റുകൾ നേടി. 15 ഇടങ്ങളിൽ സ്വതന്ത്രരും മറ്റുള്ളവരും വിജയിച്ചു.

Also Read: എൽഡിഎഫിന്റെ പരാജയം കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു: വി.ഡി.സതീശൻ

ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ആധിപത്യം പ്രകടമാണ്. ആകെയുള്ള 17,337 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 8021 ഇടത്ത് യുഡിഎഫ് വിജയിച്ചു. 6568 വാർഡുകളാണ് എൽഡിഎഫിന് ലഭിച്ചത്. എൻഡിഎ 1447 വാർഡുകളിലും മറ്റുള്ളവർ 1299 വാർഡുകളിലും വിജയം കണ്ടു.

Also Read: യുഡിഎഫിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് സല്യൂട്ട്; ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നത്: രാഹുൽ ഗാന്ധി

ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെയുള്ള 2267 വാർഡുകളിൽ 2141 ഇടത്തും യുഡിഎഫ് വിജയം കൊയ്തു. 923 വാർഡുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. 54 ബ്ലോക്ക് ഡിവിഷനുകൾ എൻഡിഎയും 49 എണ്ണം മറ്റുള്ളവരും സ്വന്തമാക്കി.

Also Read: കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം; തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ജില്ലാ പഞ്ചായത്ത് ഭരണത്തിൽ ഇരുമുന്നണികളും (7-7) ഒപ്പത്തിനൊപ്പമാണ്. എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ യുഡിഎഫ് മുന്നിലെത്തി. 14 ജില്ലാ പഞ്ചായത്തുകളിലായി ആകെയുള്ള 346 സീറ്റുകളിൽ 181 എണ്ണം യുഡിഎഫ് സ്വന്തമാക്കി. 132 ഇടത്താണ് എൽഡിഎഫ് വിജയിച്ചത്. എൻഡിഎയും മറ്റുള്ളവരും ഓരോ സീറ്റ് വീതം നേടി.

Read More: പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്; തലസ്ഥാന നഗരിയിലെ എൻഡിഎ മേൽക്കൈ ആശങ്കപ്പെടുത്തുന്നത്; തിരുത്തി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി

Ldf Udf Election Nda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: