തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിലെ 15 തദ്ദേശ സ്വയം ഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേരിയ മേല്‍ക്കൈ.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഏഴിടത്ത് വിജയിച്ചു. ആറ് വാര്‍ഡുകളില്‍ യു.ഡി.എഫും രണ്ടിടത്ത് സ്വതന്ത്രരുമാണ് വിജയിച്ചത്.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിനു പുറമെ മലപ്പുറത്തെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലും തിരഞ്ഞെടുപ്പ് നടന്നു.
നോര്‍ത്ത് മാറാടി (എറണാകുളം), കോഴിപ്പിള്ളി സൗത്ത് (എറണാകുളം) വഴിക്കടവ് (മലപ്പുറം) എന്നീ എല്‍.ഡി.എഫ് സിറ്റിങ് വാര്‍ഡുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു.
പഴേരി (വയനാട്), പത്തനംതിട്ട (പല്ലൂര്) എന്നീ യു.ഡി.എഫ് വാര്‍ഡുകളില്‍ എല്‍.ഡി.എഫും വിജയിച്ചു.