ഉപതിരഞ്ഞെടുപ്പ്: കളമശ്ശേരിയിൽ എൽഡിഎഫിനും തൃശൂരിൽ യുഡിഎഫിനും അട്ടിമറി വിജയം

25 വര്‍ഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡിലാണ് എല്‍ഡിഎഫ് ജയം കണ്ടെത്തിയത്

pb, cpm, seetharam yechuri, west bengal, cpm, congress, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,

കൊച്ചി: കളമശ്ശേരി മുൻസിപ്പൽ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അട്ടിമറി വിജയം. ലീഗിന്റെ സിറ്റിങ് സീറ്റിൽ എൽഡിഎഫ് സ്വതന്ത്രൻ റഫീഖ് മരയ്ക്കാർ വിജയിച്ചു. 64 വോട്ടുകൾക്കാണ് വിജയം. 25 വര്‍ഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡിലാണ് എല്‍ഡിഎഫ് ജയം കണ്ടെത്തിയത്.

തൃശൂർ കോർപറേഷൻ പുല്ലഴി ഡിവിഷൻ എൽഡിഎഫിൽ നിന്നു കോൺഗ്രസ് പിടിച്ചു. 998 വോട്ടാണ് ഭൂരിപക്ഷം. കോൺഗ്രസ് സ്ഥാനാർഥി രാമനാഥനെതിരെ കോൺഗ്രസ് റിബൽ രാമൻകുട്ടിയാണ് മത്സരിച്ചത്. ഇതോടെ കോൺഗ്രസ് റിബലായ മേയറുടെ ഒറ്റ വോട്ട് ഭൂരിപക്ഷത്തിലായി എൽഡിഎഫ് കോർപറേഷൻ ഭരണം. ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി രോഹിത് എം.പിള്ള 464 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

Also Read: പതിനാലാം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് പിരിയും

സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച ഏഴ് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. ജനുവരി നാലിനായിരുന്നു നാമനിർദേശ പത്രിക സമര്‍പ്പണം. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ജനുവരി അഞ്ചിന് നടന്നു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി ഏഴിനായിരുന്നു.

കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പിഎച്ച്സി വാര്‍ഡ് (07), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ് (47), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍ (11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (07)എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala local body by election results 2021

Next Story
Kerala Nirmal Lottery NR-208 Result: നിർമൽ NR-208 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാംkerala ,nirmal nr-122 lottery result,നിർമ്മൽ ഭാഗ്യക്കുറി, nirmal nr-122 result, nirmal nr-122 lottery result, nirmal nr-122 lottery, nirmal nr-122 kerala lottery, kerala nirmal nr-122 lottery, nirmal nr-122 lottery today, nirmal nr-122 lottery result today, nirmal nr-122 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala,കേരള നിർമ്മൽ ലോട്ടറി, nr-122, കേരള സംസ്ഥാന ഭാഗ്യക്കുറി, നിർമ്മൽ ഭാഗ്യക്കുറി nr-122,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com