തിരുവനന്തപുരം: മൂന്നാറിൽ നിയമം ലംഘിച്ച് പണികഴിപ്പിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന് നിയമസഭാ സമിതി. മൂന്നാറിൽ പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ച് പണികഴിപ്പിച്ച കെട്ടിടങ്ങൾ പൊളിക്കണമെന്നാണ് സമിതി നിർദ്ദേശിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് നിലവിലുള്ള പട്ടയ വ്യവസ്ഥകൾ ലംഘിച്ച എല്ലാ പട്ടയങ്ങളും റദ്ദാക്കി ഭൂമി തിരികെ പിടിക്കാനും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. പരിസ്ഥിതി പരിപാലന അതോറിറ്റി ആറ് മാസത്തിനകം നിർമ്മിക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

മൂന്നാറിലെ പാരിസ്ഥിക ലംഘനങ്ങൾ പരിശോധിച്ച സമിതിയാണ് ഇക്കാര്യം നിർദ്ദേശിച്ചത്. ഗാർഹികേതര കെട്ടിടങ്ങളാണ് പൊളിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളത്. പരിസ്ഥിതി പരിപാലന അതോറിറ്റി രൂപീകരിക്കുന്നത് വരെ ഗാർഹികേതര കെട്ടിടങ്ങൾ ഒന്നും പണിയരുത്.

പൊളിച്ച് നീക്കണം എന്ന വാക്കിന് പകരം “നീക്കണം” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത് പൊളിക്കണമെന്ന് തന്നെയാണ് അർത്ഥമാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അനുവദനീയമല്ലാത്ത ഉയരമുള്ള കെട്ടിടങ്ങളുടെ നിർമ്മാണം നിർത്തിവയ്ക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ