തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷ ബഹളം കാരണം സഭ പിരിയുന്നത്. മണിയുടെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന നിപാടിലാണ് പ്രതിപക്ഷം.

മണിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഇന്നും സഭയ്ക്ക് അകത്ത് സ്വീകരിച്ചത്. മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. സ്പീക്കറുടെ ഡയസിനു മുന്നിലും പ്രതിപക്ഷാംഗങ്ങൾ എത്തി. ഡയസിൽ പ്രതിപക്ഷം ബാനർ വിരിച്ചു. കെ.എം.മാണിയുടെ ബ്ലോക്കും ഇറങ്ങിപ്പോയി.

മണിയോട് ചോദ്യം ചോദിക്കേണ്ടെന്നു പ്രതിപക്ഷം തീരുമാനമെടുത്തു. ചോദ്യോത്തരവേളയിൽ മണി മറുപടി പറയാൻ എഴുന്നേറ്റപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു. ബാനറുകളുമായാണ് പ്രതിപക്ഷം ഇന്നും സഭയിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ