തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ സി.പി.എം അനുകൂല സംഘടനാ പ്രതിനിധികളെ എ.കെ.ജി. സെന്ററിലേക്ക് കോടിയേരി ബാലകൃഷ്ണൻ വിളിപ്പിച്ചതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിതല രംഗത്ത്. സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥരെ എ.കെ.ജി സെന്ററിലേക്ക് വിളിപ്പിക്കാൻ പാർട്ടി സെക്രട്ടറിക്ക് എന്ത് അധികാരമാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

“ഉദ്യോഗസ്ഥരെ പാർട്ടി ഓഫീസിലേക്ക് വിളിപ്പിക്കുന്നത് തെറ്റായ കീഴ് വഴക്കമാണ് സൃഷ്ടിക്കുക. ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നിൽ ജീവനക്കർ സമരത്തിലാണ്. എന്നാൽ ഇവരെ കാണാനോ പ്രശ്നങ്ങൾ രമ്യമായി ചർച്ച ചെയ്യാനോ അല്ല സർക്കാർ ശ്രമിച്ചത്. സമരം ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ ശത്രുതാ പരമായി നടപടി എടുക്കുകയാണ്.”

ഉദ്യോഗസ്ഥരുടെ ആശങ്കകൾ രമ്യമായി പരിഹരിക്കുന്നതിന് പകരം ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ശരിയല്ല. സമരക്കാരോട് സർക്കാർ ശത്രുതാപരമായി സംസാരിക്കരുതെന്നും അവരുടെ ആശങ്കകൾ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.