തിരുവനന്തപുരം: നിയമസഭാസമ്മേളനം ജൂണ്‍ 27 മുതല്‍ വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തൽ പ്രക്ഷുബ്ധമാക്കിയിരിക്കുന്ന അന്തരീക്ഷത്തിലാണ് നിയമസഭാ സമ്മേളനം ചേരുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വ്യക്തിപരമായ ആരോപണവും നിലനിൽക്കെയാണ് സമ്മേളനം നടക്കാൻ പോകുന്നത്. നിയമസഭയിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ പ്രതിപക്ഷം ആയുധമാക്കിയേക്കും.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വൻ വിജയം നൽകിയ ആവേശത്തിലാണ് പ്രതിപക്ഷം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര ജയമാണ് നേടിയത്. തൃക്കാക്കര മണ്ഡലത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമയുടേത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമയിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ്.
Read More: ജൂണ്‍ 10 മുതല്‍ 52 ദിവസം ട്രോളിങ് നിരോധനം