scorecardresearch
Latest News

ചൊവ്വാഴ്ച അടിയന്തര നിയമസഭാ സമ്മേളനം ചേരും

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും

legislative assembly, ie malayalam, നിയമസഭ, നിയമസഭ വാർത്ത, ഐഇ മലയാളം

തിരുവനന്തപുരം: അടിയന്തര നിയമസഭാ സമ്മേളനം ഈ മാസം 31 ന് ചേരും. പൗരത്വ നിയമത്തിനെതിരെ സഭ സംയുക്ത പ്രമേയം പാസാക്കും. പട്ടികജാതി-വർഗ സംവരണം 10 വർഷത്തേക്ക് കൂടി നീട്ടുന്നതിന് അംഗീകാരം നൽകും.

Read Also: Horoscope of the Week (Dec 29 -Jan 04 28 2019-2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

പട്ടികജാതി-പട്ടിക വർഗ സംവരണം 10 വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായിരുന്നു. ഇതിന് സംസ്ഥാനത്തിന്റെ കൂടി അനുമതി ആവശ്യമാണ്. ഇതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി നിയമസഭാസമ്മേളനം വിളിച്ച് ചേര്‍ത്ത് അംഗീകാരം തേടേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര നിയമസഭാസമ്മേളനം വിളിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ തുടരവേ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗവും ഇന്ന് ചേർന്നു. പൗരത്വ ഭേദഗതി നിയമം ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചത്‌. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മത -സാമൂഹ്യ സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുക്കും. ഇന്ന് രാവിലെ 11 ന്‌ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണ്‌ യോഗം നടന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala legislative assembly citizenship amendment act pinarayi vijayan