തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു വർഷത്തെ ഭരണ നേട്ടങ്ങളെ പാടേ തള്ളിക്കളഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അഴിമതി നടക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് പറഞ്ഞ രമേശ് ചെന്നിത്തല സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചുവെന്നും പറഞ്ഞു.

2027 ലെ ഇനി സർക്കാർ അധികാരത്തിലെത്തൂവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത് ഭരണ തുടർച്ച ഉണ്ടാകില്ലെന്ന വാദം അദ്ദേഹം തള്ളിക്കളഞ്ഞത്. സർക്കാർ ഭരണ നേട്ടങ്ങളായി അവതരിപ്പിച്ച കശുവണ്ടി-കയർ തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളിൽ യാതൊരു നേട്ടവും സർക്കാരിന് ഉണ്ടാക്കാൻ ആയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

സംസ്ഥാനത്ത് കാപെക്സും കശുവണ്ടി വികസന കോർപ്പറേഷന്റെ കുറച്ച് ഫാക്ടറികളും മാത്രമാണ് സർക്കാർ പ്രവർത്തനം ആരംഭിച്ചപ്പോൾ തുറന്നത്. പിന്നീട് ഇവയെല്ലാം അടച്ചുപൂട്ടി. കയർ മേഖലയിൽ ആധുനിക വത്കരണം നടപ്പിലാക്കിയെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ എല്ലാ കയർ ഉൽപ്പന്നങ്ങളും വിൽക്കാനാവാതെ കെട്ടിക്കിടക്കുകയാണ്.

കശുവണ്ടി കയറ്റുമതിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അഴിമതി സംരക്ഷിക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഭരണ നേട്ടങ്ങൾ ഇന്നലെ പത്ര സമ്മേളനത്തിൽ വിശദീകരിച്ചത്.

ആരോഗ്യകരമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചെന്ന പിണറായി വിജയന്റെ വാക്ക് തെറ്റാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ഇ.പി.ജയരാജൻ രാജിവച്ച​സേഷവും ഉന്നത സിപിഎം നേതാക്കളുടെ മക്കൾ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുകയാണെന്ന് പറഞ്ഞു. എൻസിപി നേതാവ് മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രൻ പാർട്ടി വിട്ടത് അനാശാസ്യത്തിന്റെ പേരിലല്ലേയെന്ന് അദ്ദേഹം ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ