എൽഡിഎഫ് നേതൃയോഗം ഇന്ന്; മന്ത്രിസഭാ പ്രാതിനിധ്യം സംബന്ധിച്ച തീരുമാനമെടുക്കും

രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ മന്ത്രിസഭാ പ്രാതിനിധ്യം സംബന്ധിച്ച തീരുമാനമെടുക്കും

cpm, minority scholarship,

തിരുവനന്തപുരം: എൽഡിഎഫിന്റെ നേതൃയോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ മന്ത്രിസഭാ പ്രാതിനിധ്യം സംബന്ധിച്ച തീരുമാനമെടുക്കും. കോൺഗ്രസ് എസ്. ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ബി, ഐഎൻഎൽ തുടങ്ങിയ ഒറ്റ എംഎൽഎമാർ മാത്രമുള്ള പാർട്ടികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രി സ്ഥാനം നൽകാനാണ് ധാരണ. ഇവരിൽ ആർക്കെല്ലാം ആദ്യ ടേമിൽ അവസരം ലഭിക്കും എന്നത് സംബന്ധിച്ച് തീരുമാനമാകും.

ആദ്യ ടേമിൽ ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവിനും, കോൺഗ്രസ് ബിയിലെ കെ.ബി ഗണേഷ്കുമാറിനുമാണ് സാധ്യത. ഇവർ രണ്ടര വർഷം പൂർത്തിയാക്കിയ ശേഷം കോൺഗ്രസ് എസിന്റെ രാമചന്ദ്രൻ കടന്നപ്പിള്ളിയും ഐഎൻഎലിന്റെ അഹമ്മദ് ദേവർ കോവിലും മന്ത്രിസ്ഥാനത്ത് എത്തും. എന്നാൽ ടേം വ്യവസ്ഥയിൽ ഗണേഷ് കുമാറും ആന്റണി രാജുവും പരിഭവത്തിലാണ് എന്നാണ് സൂചന. ഐഎൻഎൽ ആദ്യ ടേം ആവശ്യപ്പെട്ടതായുള്ള സൂചനകളും ഉണ്ട്. ഇതിൽ ഒരു അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും.

Read Also: പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേഡിയത്തില്‍ തന്നെ‍, ആളെ കുറയ്ക്കാൻ തീരുമാനം

കഴിഞ്ഞ മന്ത്രിസഭയിൽ ആകെ 20 മന്ത്രിമാരുണ്ടായിരുന്നത് ഈ വർഷം 21 ആകും. ഇതിൽ സിപിഎം 12, സിപിഐ 4, കേരള കോൺഗ്രസ് (എം), ജനതാദൾ (എസ്) എൻസിപി എന്നിവർക്ക് ഒന്നു വീതവും മറ്റു നാലു കക്ഷികൾക്കും കൂടി 2 എന്ന നിലയ്ക്കായിരിക്കും പ്രാതിനിധ്യം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala ldf meeting today

Next Story
18 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഇന്നു മുതല്‍; രജിസ്റ്റര്‍ ചെയ്തത് 1.91 ലക്ഷം പേര്‍coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express