scorecardresearch

രണ്ടാം പിണറായി സർക്കാർ 20ന് അധികാരമേൽക്കും

സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ എൽഡിഎഫ് സർക്കാർ 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യോഗത്തിൽ നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും സിപിഐ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേൽക്കാനൊരുങ്ങുന്ന സർക്കാരിൽ സിപിഎമ്മിൽ നിന്ന് പുതുമുഖങ്ങൾക്ക് പ്രാധാന്യം ലഭിക്കുനെന്നാണ് നേരത്തേയുള്ള വിവരം. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ ആരോഗ്യ മന്ത്രി കെകെ ശൈലജയും സഹകരണ മന്ത്രി എസി മൊയ്തീനും പുതിയ മന്ത്രിസഭയിലും തുടരും. സിപിഎമ്മിൽ നിന്ന് ആകെ 13 മന്ത്രിമാരാവും മന്ത്രിസഭയിലുണ്ടാവുകയെന്നാണ് സൂചന.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala ldf government swearing in date