/indian-express-malayalam/media/media_files/uploads/2021/04/covid-fi-4-New.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35636 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂർ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂർ 1484, പത്തനംതിട്ട 1065, കാസർഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5356 ആയി.
സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (8), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 117 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,59,45,998 സാമ്പിളുകളാണ് പരിശോധിച്ചത്.
33,196 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ
രോഗം സ്ഥിരീകരിച്ചവരിൽ 223 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 33,196 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2136 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 5413, എറണാകുളം 4950, തൃശൂർ 4044, മലപ്പുറം 3173, തിരുവനന്തപുരം 2911, ആലപ്പുഴ 2520, കോട്ടയം 2336, പാലക്കാട് 1168, കൊല്ലം 1643, കണ്ണൂർ 1320, പത്തനംതിട്ട 1009, കാസർഗോഡ് 975, ഇടുക്കി 952, വയനാട് 782 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
Read More: ‘രാജ്യം അടച്ചിടണം;’ കോവിഡിനെ തടയാൻ മറ്റ് മാർഗങ്ങളില്ലെന്ന് ഡോ. ആന്റോണി ഫൗച്ചി
81 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 28, തൃശൂർ 11, കാസർഗോഡ് 10, തിരുവനന്തപുരം 9, പാലക്കാട് 8, വയനാട് 4, കൊല്ലം, ഇടുക്കി 3 വീതം, കോട്ടയം 2, എറണാകുളം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
15,493 പേർക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,493 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1719, കൊല്ലം 925, പത്തനംതിട്ട 436, ആലപ്പുഴ 326, കോട്ടയം 1903, ഇടുക്കി 307, എറണാകുളം 1987, തൃശൂർ 1467, പാലക്കാട് 830, മലപ്പുറം 1622, കോഴിക്കോട് 2295, വയനാട് 328, കണ്ണൂർ 1255, കാസർഗോഡ് 93 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്.
Read More: കോവിഡ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക
ഇതോടെ 3,23,828 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,77,294 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
6,87,843 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,87,843 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 6,62,517 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 25,326 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4675 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
36 പുതിയ ഹോട്ട് സ്പോട്ടുകൾ
36 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 663 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us